മലയാളത്തിലെ യുവനടനെ കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല വെബ്സീരീസില്‍ അഭിനയിപ്പിച്ചെന്ന പരാതി പുറത്തു വന്നതിനു പിന്നാലെ സമാനമായ അനുഭവം പങ്കുവെച്ച് ഒരു യുവാവ് കൂടി രംഗത്തെത്തിയിരിക്കുകയാണ്. ദീപാവലി ദിനത്തില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാനിരിക്കുന്ന വെബ് സീരീസ് മാതൃകയിലുള്ള ചിത്രത്തിന്റെ അണിയറക്കാര്‍ക്കെതിരെ വെങ്ങാനൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെയാണ് ബാലരാമപുരം സ്വദേശിയായ 35 വയസ്സുകാരനും രംഗത്തെത്തിയത്. വെങ്ങാനൂര്‍ സ്വദേശിയുടെ പരാതിയില്‍ പ്രതിയായ കവടിയാര്‍ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെയും തന്നെയാണ് ബാലരാമപുരം സ്വദേശിയുടെയും പരാതി. ഹ്രസ്വ ചിത്രമെന്ന പേരില്‍ ചിത്രീകരിച്ച വെബ് സീരീസില്‍ ഒന്ന് ഒടിടിയില്‍ റിലീസായതിനു പിന്നാലെയാണ് താന്‍ ചതിയില്പെട്ടതെന്നു മനസ്സിലാക്കിയതെന്നു യുവാവ് പറയുന്നു. കോവിഡ് കാലത്ത് ജോലിയില്ലാതെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതിനിടെയാണ് ഹ്രസ്വ ചിത്രത്തിലേക്കു വിളി വന്നത്. സുഹൃത്തിന്റെ ക്ഷണം അനുസരിച്ചാണ് അഭിനയിക്കാന്‍ എത്തിയത്. നായകന്റെ കൂട്ടുകാരനായി ഒരു…
Read MoreTag: OTT
ഈ ചിത്രം റിലീസ് ആയാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല..! നായകനായി ഭീഷണിപ്പെടുത്തി വനിതാ സംവിധായക അഭിനയിപ്പിച്ചത് അശ്ലീലചിത്രത്തില്‍; ദീപാവലി ദിവസം റിലീസ് ചെയ്യുന്ന ചിത്രത്തിനെതിരെ പരാതിയുമായി യുവാവ്
ഭീഷണിപ്പെടുത്തി അശ്ലീലച്ചിത്രത്തില് അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയ്ക്കു പിന്നാലെ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ട് നിര്‍മാതാക്കള്‍. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26 വയസ്സുകാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരെ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി ചതിച്ചെന്നായിരുന്നു പരാതി.മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ദീപാവലി ദിവസം റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു യുവാവിന്റെ അഭ്യര്‍ഥന. പ്ലേസ്റ്റോറില്‍ ലഭ്യമാകുന്ന, പ്രായപൂര്‍ത്തിയായവര്‍ക്കുവേണ്ടിയുള്ള ഒരു സിനിമാ പ്ലാറ്റ്ഫോമിലേക്കുവേണ്ടിയാണ് യുവാവിനെ അഭിനയിപ്പിച്ചത്. ഒരു സീരിസില്‍ അഭിനയിപ്പിക്കാനെന്നു പറഞ്ഞ് സുഹൃത്തുമായി ബന്ധപ്പെട്ട ശേഷം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറില്‍ ഒപ്പുവയ്പ്പിച്ചു. ആദ്യമായി നായകനാകുന്നതിന്റെ ടെന്ഷനില്…
Read Moreകരാറില്‍ കുടുക്കി അശ്ലീലച്ചിത്രത്തില് അഭിനയിപ്പിച്ചു ! സംവിധായികയ്ക്കെതിരേ ഗുരുതര ആരോപണവുമായി യുവാവ്…
തന്നെ കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീലച്ചിത്രത്തില് അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരേ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ചതിച്ച് അശ്ലീലച്ചിത്രത്തില് അഭിനയിപ്പിച്ചെന്ന് പരാതി. അടുത്ത ദിവസം ചിത്രം റിലീസ് ചെയ്യുമെന്ന് ഒടിടി നടത്തിപ്പുകാര്‍ പറഞ്ഞുവെന്നും ഇതുമൂലമുള്ള മാനസിക സംഘര്‍ഷം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയില്‍ പറയുന്നുണ്ട്.
Read Moreഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണം ! ഫിയോക്ക് യോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി: ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്നു കൊച്ചിയില്‍ നടക്കും. തീയറ്റര്‍ റിലീസ് കഴിഞ്ഞ് 42 ദിവസത്തിന് ശേഷം ഒടിടിക്ക് നല്കുന്ന സമയ പരിധി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. തീയറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ നിലവില്‍ 42 ദിവസം കഴിഞ്ഞാല്‍ ഒടിടിയില്‍ എത്തും. ചില സിനിമകള്‍ കരാര്‍ ലംഘിച്ച് ഇതിലും കുറഞ്ഞ ദിവസങ്ങളില്‍ ഒടിടിക്ക് നല്കുന്ന സ്ഥിതിവിശേഷവും ഇന്നുണ്ട്. ഇത് തീയറ്റര്‍ ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കെജിഎഫ്, വിക്രം തുടങ്ങി മികച്ച തീയറ്റര്‍ അനുഭവം നല്കുന്ന സിനിമകള്‍ക്ക് മാത്രമാണ് ആളുകള്‍ തീയറ്ററില്‍ വരുന്നത്. ഇങ്ങനെപോയാല്‍ തീയറ്ററുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് ഫിയോക്ക് ഭാരവാഹികള്‍ പറയുന്നത്. സിനിമകള്‍ ഒടിടിക്ക് നല്കുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേംബര്‍ പരിഗണിച്ചിരുന്നില്ല. പാപ്പന്, തല്ലുമാല, സോളമന്റെ തേനീച്ചകള്‍,…
Read Moreഒടിടി പ്ലാറ്റ്ഫോമില്‍ നടിമാരുടെ പോണ് പ്രദര്‍ശനം ! പിന്നില്‍ പ്രവര്‍ത്തിച്ചത് പാക്കിസ്ഥാന്കാരന്; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
വിവിധ രാജ്യങ്ങളിലായി അനധികൃതമായി ചിത്രീകരിച്ച പോണ് വീഡിയോ കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നതിനായി ഓവര്‍ ദ ടോപ്പ് (ഒടിടി) മീഡിയ സര്‍വീസ് തുടങ്ങിയ സോഫ്റ്റ്വെയര് എന്ഞ്ചിനീയര് ഉള്‍പ്പെടെ രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മോഡലുകളെയും നടിമാരെയും ഉപയോഗിച്ചായിരുന്നു വീഡിയോ നിര്‍മാണം. ഇന്‍ഡോര്‍ പൊലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്ത രണ്ടുപേരില്‍ ഗ്വാളിയറില്‍ നിന്നുള്ള സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ദീപക് സൈനി (30), മൊറീന നിവാസിയായ കേശവ് സിംഗ് (27) എന്നിവരാണ്. മറ്റ് ഏഴ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ 2000ലെ ഐടി ആക്ടിലെ സെക്ഷന്‍ 66, 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പാക്കിസ്ഥാന്‍കാരനായ ഹുസൈന് അലി ആണ് മീഡിയ സര്‍വീസുകളുടെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. സംഭവത്തില്‍ ഇയാളുടെ പങ്ക് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പോണ് ഉള്ളടക്കങ്ങള്‍ അടങ്ങിയ സിനിമയ്ക്കായി സൈനിയും സിങ്ങും വിതരണക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ നല്കാറുണ്ടായിരുന്നു.…
Read Moreവീണ്ടും ഒരു തരംഗം സൃഷ്ടിക്കാന്‍ ഷക്കീല ! ‘സെന്‍സര്‍ ചെയ്യാത്ത’ ഷക്കീലപ്പടം ഒടിടി റിലീസിംഗിനെത്തുന്നു; പടം പണം നല്കി ബുക്ക് ചെയ്യാന്‍ യുവാക്കളുടെ തള്ളിക്കയറ്റമെന്ന് റിപ്പോര്‍ട്ട്…
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ എല്ലാമെല്ലാമായിരുന്ന നടിയായിരുന്നു ഷക്കീല. കിന്നാരത്തുമ്പികള്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി യുവാക്കളുടെയെല്ലാം ആരാധന പിടിച്ചു പറ്റാന്‍ ഷക്കീലയ്ക്കായി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ വരിവരിയായി ഷക്കീലപ്പടങ്ങള്‍ ഹിറ്റാവുന്നത് കണ്ട് സിനിമാ നിരൂപകര്‍ പോലും അന്തിച്ചു നിന്നിട്ടുണ്ട്. ഇതോടെ മുഖ്യധാരയിലുള്ള സംവിധായകരും നിര്‍മാതാക്കളും പോലും ഷക്കീലയുടെ ഡേറ്റ് കിട്ടാനായി മത്സരിച്ചു. ഷക്കീലയ്ക്കു പിന്നാലെ വേറെയും ബി ഗ്രേഡ് നായികമാര്‍ എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും ഷക്കീലയ്ക്കൊപ്പമെത്താനായില്ല. എന്നാല്‍ മൊബൈല്‍ ഫോണിന്റെ വരവോടെ ഷക്കീല പടങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. അങ്ങനെ ഒരു കാലത്തെ സൂപ്പര്‍നായിക ഫീല്‍ഡ് ഔട്ടായി എന്നു തന്നെ വേണമെങ്കില്‍ പറയാം. എന്നിരുന്നാലും വിവാദങ്ങളും തുറന്നു പറച്ചിലുകളുമായി ഷക്കീല സജീവമായിരുന്നു. ഇപ്പോള്‍ മുഖ്യധാര സിനിമകളില്‍ സജീവമാണ് താരം. എന്നാല്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഷക്കീലയുടെ പുതിയ ചിത്രം ഒടിടി റിലീസിംഗിനൊരുങ്ങുകയാണ്. ഷക്കീല തന്നെ നിര്‍മിക്കുന്ന…
Read More