തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഓവിയ. ബിഗ്ബോസിന്റെ തമിഴ്പതിപ്പിലൂടെയാണ് ഒവിയ തമിഴര്‍ക്ക് സുപരിചിതയായത്. ബിഗ്‌ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവ് പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് ഓവിയ ബിഗ് ബോസ് ഹൗസില്‍ ആത്മഹത്യാ ശ്രമം നടത്തിയതും വാര്‍ത്തയായിരുന്നു. പിന്നീട് താന്‍ ഒരിക്കലും വിവാഹിതയാകില്ലെന്നും ജീവിക്കാന്‍ വേണ്ടി തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്നും ഓവിയ തുറന്നു പറഞ്ഞിരുന്നു. ഞാന്‍ ഒരിക്കലും കല്ല്യാണം കഴിക്കില്ല, എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല. ഞാന്‍ എന്നില്‍ തന്നെ പൂര്‍ണ്ണയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു. മലയാളിയായ ഓവിയ ടെലിവിഷന്‍ അവതാരകയായാണ് സ്ക്രീനിലെത്തിയത്. പിന്നീട് നടിയായി തമിഴ് സിനിമാലോകത്തേക്ക് എത്തി. തമിഴ് ബിഗ്ബോസ് ഷോയുടെ മുഖം തന്നെയായിരുന്നു ഓവിയ. സിനിമകളില്‍ ചെറിയ വേഷങ്ങളിലും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലും താരം സജീവമാണ്. ഇപ്പോള്‍ തന്റെ പുതിയ വെബ് സീരീസായ ചൂയിംഗത്തിന്റെ പ്രമോഷന് തിരക്കുകളിലാണ് ഓവിയ. ഇതിനിടെ താരം നല്‍കിയ പുതിയൊരു അഭിമുഖമാണ്…
Read MoreTag: oviya
ബിഗ് ബോസില്‍ നിന്നു വിട്ടു പോയത് ആരവിനോടുള്ള പ്രണയം നിയന്ത്രിക്കാന്‍ കഴിയാഞ്ഞതിനാല്‍ ; എന്തിന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നത് വെളിപ്പെടുത്തി നടി ഓവിയ
കമല്‍ ഹാസന്‍ അവതാരകനായെത്തുന്ന റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിന്ന് നടി ഓവിയ പുറത്തായത് വന്‍വാര്‍ത്തയായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് നടി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ്‌ബോസിലെ മത്സരാര്‍ഥിയായ ആരവിനോടുള്ള ഇഷ്ടം നിയന്ത്രിക്കാനാകാതെയാണ് ഓവിയ റിയാലിറ്റി ഷോയില്‍നിന്ന് ഇറങ്ങിപ്പോയതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ ഓവിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഞാന്‍ ആരവിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. എനിക്കാ ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് ഞാന്‍ ഷോ വിട്ട് പുറത്തിറങ്ങുന്നതെന്നാണ് ഓവിയ പറയുന്നത്. സ്‌നേഹം ലഭിക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ബിഗ്‌ബോസിനെത്തിയത്. ഈ ഷോയ്ക്ക് ഞാന്‍ തടസം സൃഷ്ടിച്ചോ എന്നറിയില്ല. പക്ഷെ യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും പരാജയപ്പെടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. സന്തോഷവതിയായാണ് താന്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പടിയിറങ്ങിയതെന്നും ഓവിയ പറയുന്നു. ഓവിയ പുറത്തിറങ്ങിയതോടെ എല്ലാവരുടെ കണ്ണും നീളുന്നത് ആരവിലേക്കാണ്. ടെലിവിഷന്‍ താരമാണ് ആരവ്. ഇസ് പ്യാര്‍ കോ…
Read More