എച്ച്‌ഐവിയെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കം ! ഓക്‌സ്ഫഡില്‍ പരീക്ഷണത്തിനു തുടക്കം കുറിച്ചിരിക്കുന്നത് വൈറസിനെ കണ്ടെത്തി 40 വര്‍ഷത്തിനു ശേഷം…

ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്നതും മാരകവുമായ രോഗമാണ് എയ്ഡ്‌സ്. ഈ രോഗാവസ്ഥയ്ക്കു കാരണമാകുന്ന എച്ച്.ഐ.വിയെ (ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്) പ്രതിരോധിക്കാനുള്ള വാക്സിന്‍ നിര്‍മാണത്തിന്റെ പരീക്ഷണഘട്ടം ഇംഗ്ലണ്ടിലെ ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ തുടങ്ങി. എയ്ഡ്സ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് 40 വര്‍ഷം പിന്നിടുമ്പോഴാണ് വാക്സിന്‍ പരീക്ഷണത്തിന് തുടക്കമാകുന്നത്. എച്ച്‌ഐവി കോണ്‍സ് വി എക്സ് (HIVconsvX) എന്നറിയപ്പെടുന്ന വാക്സിന്റെ സുരക്ഷ, രോഗപ്രതിരോധ ശേഷി, സഹ്യത എന്നിവയാണ് ഒന്നാംഘട്ട പരീക്ഷണത്തില്‍ വിലയിരുത്തുക. യൂറോപ്യന്‍ എയ്ഡ്സ് വാക്സിന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമായാണ് പരീക്ഷണം. എച്ച്‌ഐവി നെഗറ്റീവായ, 18നും 65നും ഇടയില്‍ പ്രായമുള്ള, ഹൈ റിസ്‌ക് വിഭാഗക്കാരല്ലാത്ത വോളന്റിയര്‍മാരിലാണ് പരീക്ഷണത്തിന്റെ ഭാഗമായി വാക്സിന്‍ കുത്തിവെക്കുക. 40 വര്‍ഷമായിട്ടും എച്ച്‌ഐവിക്കെതിരായ ഫലപ്രദമായ വാക്സിന്‍ യാഥാര്‍ഥ്യമായിട്ടില്ലെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാക്സിന്‍ ഇമ്യൂണോളജി വിഭാഗം പ്രഫസര്‍ തോമസ് ഹാങ്കെ ചൂണ്ടിക്കാട്ടി. എച്ച്‌ഐവി നെഗറ്റീവ് ആയവര്‍ക്ക്…

Read More

ഓക്‌സ്ഫഡ് വാക്‌സിന് യൂറോപ്യന്‍ രാജ്യങ്ങള്‍ അടപടലം നിരോധനം ഏര്‍പ്പെടുത്തുന്നു ! വാക്‌സിന്‍ എടുത്തവരില്‍ പലരും രക്തം കട്ടപിടിച്ച് മരിക്കുന്നതായി ആരോപണം…

കോവിഡില്‍ നിന്ന് രക്ഷനേടാന്‍ ലോകമെമ്പാടും വാക്‌സിനേഷന്‍ വ്യാപകമാവുമ്പോള്‍ ഓക്‌സ്ഫഡ് വാക്‌സിനെതിരേയുള്ള ഗുരുതര ആരോപണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആശങ്കയേറ്റുകയാണ്. ക്തം കട്ടപിടിച്ച് മരണത്തിന് കാരണമാകുന്നു എന്നതിനാല്‍ ഇപ്പോള്‍ 15 രാജ്യങ്ങളിലാണ് ഓക്‌സ്ഫഡ് സെനെക്കയുടെ കോവിഡ് വാക്‌സിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രക്തം കട്ടപിടിക്കുമെന്ന വാദം നിരുത്തരവാദപരമായ്തും, വാക്‌സിന്‍ പദ്ധതിയെ വിപരീതമായി ബാധിക്കുന്നതുമാണെന്ന് ശാസ്ത്രജ്ഞന്മാരും യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയും പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങള്‍ നിരോധനവുമായി എത്തിയത്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും വാക്‌സിന്‍ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നവരുടെ ശതമാനം സാധാരണ ജനങ്ങളില്‍ ഉണ്ടാവുന്നതിനു സമാനമാണെന്ന് കഴിഞ്ഞദിവസം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. രക്തം കട്ടപിടിക്കുന്നതും വാക്‌സിനും തമ്മില്‍ ബന്ധമുണ്ടോ എന്ന് ഏജന്‍സി അന്വേഷിക്കുകയാണ്. വാക്‌സിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി ഏജന്‍സി ഇന്നും വ്യാഴാഴ്ച്ചയും യോഗം ചേരുന്നുണ്ട്. അതേസമയം, ഇതിന്റെ പേരില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തേണ്ട ആവശ്യമില്ലെന്നും…

Read More

ഓക്‌സ്ഫഡ് സര്‍വകലാശാല നടത്തുന്ന വാക്‌സിന്‍ പരീക്ഷണത്തില്‍ പാളിച്ചയോ ? ഇഞ്ചക്ഷന് വിധേയമാക്കിയ ആളുടെ ആരോഗ്യനില ഗുരുതരമെന്ന് സൂചന; പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു…

ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ വാക്‌സിന്‍ പരീക്ഷണത്തില്‍ പാളിച്ചയെന്ന് വിവരം. ഓക്‌സ്ഫഡും ആസ്ട്ര സെനേക്ക എന്ന മരുന്ന് നിര്‍മാതാക്കളും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണത്തിന് വിധേയമായ ഒരു വ്യക്തിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മരുന്ന് പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വാക്‌സിനേഷന് വിധേയമായ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.എന്ത് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടായതെന്ന് വ്യക്തമല്ലെങ്കിലും, പ്രസ്തുത വ്യക്തി പെട്ടെന്നു തന്നെ സുഖം പ്രാപിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ പകുതിയില്‍ വെച്ച് നിര്‍ത്തേണ്ടിവരുന്നത് അത്ര അസാധാരണമല്ലെങ്കിലും ലോകം അളവറ്റ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു പരീക്ഷണത്തില്‍ പാളിച്ച സംഭവിച്ചത് ലോക ജനതയെത്തന്നെ നിരാശരാക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുമ്പോഴും, ലോകാരോഗ്യ സംഘടന വരെ വളരെ പ്രതീക്ഷയര്‍പ്പിച്ച ഒന്നായിരുന്നു ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പരീക്ഷണന്‍. അസ്ട്രാ സെനേകാ വാക്‌സിന്റേയും മറ്റ്…

Read More