കോവിഡ് അതിതീവ്രമായി ബാധിച്ച ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ പതിയെ ശാന്തമാകുന്നു. 24 മണിക്കൂറിനിടെ 10,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി താഴ്ന്നതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങി എന്ന് സൂചന നല്‍കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളിലും 20,000ല്‍ താഴെയായിരുന്നു പ്രതിദിന കോവിഡ് കേസുകള്‍. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞതായും മനീഷ് സിസോദിയ അറിയിച്ചു. നിലവില്‍ പ്രതിദിനം 582 ടണ്‍ ഓക്സിന് ആണ് ആവശ്യം. മിച്ചമുള്ള ഓക്സിന്, ഓക്സിജന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു. ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നിരുന്നു. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ…
Read MoreTag: oxygen
ഓക്സിജന്‍ സിലിണ്ടറിനു പകരം നെബുലൈസര്‍ ഉപയോഗിക്കാമോ ? വൈറല്‍ വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…
രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായതോടെ ഓക്സിജനായുള്ള നെട്ടോട്ടത്തിലാണ് അധികൃതരും അവശ്യരോഗികളുമെല്ലാം. എന്നാല്‍ രക്തത്തിലെ ഓക്സിജന്‍ നില മെച്ചപ്പെടുത്താന്‍ നെബുലൈസര്‍ മതിയെന്ന് പറയുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി നാട്ടുകാര്‍ നെട്ടോട്ടമോടവേ ജീവന് രക്ഷിക്കുന്ന ട്രിക്ക് എന്ന പേരിലാണ് ഈ വിഡിയോ പ്രചരിച്ചത്. വിഡിയോ ചെയ്ത ഫരീദാബാദ് സര്‍വോദയ ഹോസ്പിറ്റലിലെ ഡോ. അലോക് സേത്തിയെ പലരും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു. മരുന്ന് ഇടാതെ നെബുലൈസര്‍ ഓണ്‍ ചെയ്ത് അതിലെ മാസ്കെടുത്ത് മൂക്കിനോട് ചേര്‍ത്ത് ശ്വസിച്ചാല്‍ രക്തത്തിലെ ഓക്സിജന്‍ നില വര്‍ധിപ്പിക്കാനാകുമെന്നായിരുന്നു ഡോക്ടറിന്റെ വാദം. എന്നാല്‍ ഡോ. അലോകിന്റെ അവകാശവാദത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അലോക് ജോലി ചെയ്യുന്ന ആശുപത്രിയും ഡോക്ടറുടെ വാദങ്ങളെ തള്ളിക്കളഞ്ഞു. സംഗതി വിവാദമായതോടെ ക്ഷമാപണവുമായി ഡോക്ടര്‍ രംഗത്തെത്തി. ഓക്സിജന്‍ സിലിണ്ടറിന് പകരം…
Read Moreഇതല്ലേ ഹീറോയിസം…അടി മക്കളേ ലൈക്ക് ! പിഎം കെയര്‍ ഫണ്ടിലേക്ക് 38 ലക്ഷം രൂപ സംഭാവന നല്കി ക്രിക്കറ്റ് താരം പാറ്റ് കമ്മിന്‍സ്; മറ്റ് ഐപിഎല്‍ താരങ്ങള്‍ക്കും ഇത് പ്രചോദനമാകട്ടെയെന്ന് ഓസ്ട്രേലിയന്‍ എക്സ്പ്രസ് ബൗളര്‍…
കോവിഡ് വ്യാപനം രാജ്യത്ത് അതിതീവ്രമായി തുടരുമ്പോള്‍ രാജ്യത്താകമാനം മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം നേരിടുകയാണ്. ഈ ദുരവസ്ഥയില്‍ സഹായവുമായെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം പാറ്റ് കമ്മിന്‍സ്. രാജ്യത്തെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് സഹായം എന്ന നിലയില്‍ പിഎം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളറാണ് പാറ്റ് കമ്മിന്‍സ് സംഭാവന നല്‍കിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കൂടിയാണ് പാറ്റ് കമ്മിന്‍സ്. രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലമര്‍ന്ന് പോരാടുമ്പോള്‍ ഐപിഎല്‍ മത്സരം പുരോഗമിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണില്‍ കഴിയുന്ന ജനത്തിന് എല്ലാദിവസവും കുറച്ച് മണിക്കൂറുകള്‍ സന്തോഷവും ആശ്വാസവും പകരാന്‍ ഐപിഎല്‍ വഴി സാധിക്കുമെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ കാണണമെന്ന് കമ്മിന്‍സ് ട്വിറ്ററില്‍ കുറിച്ചു. മറ്റു ഐപിഎല്‍ താരങ്ങള്‍ക്കും ഇത് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് താന്‍ സംഭാവന നല്കാന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.…
Read Moreആളുകള്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാനായി 22 ലക്ഷത്തിന്റെ സ്വന്തം കാര്‍ വിറ്റ് മുംബൈയിലെ ‘ഓക്സിജന്‍ മാന്‍’ ; ചില നന്മ നിറഞ്ഞ മനുഷ്യരെക്കുറിച്ചറിയാം…
കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗികളുടെ എണ്ണവും മരണസംഖ്യയും ക്രമാതീതമായി ഉയരുകയാണ്. ഓക്സിജന്‍ സിലണ്ടറുകളുടെ ദൗര്‍ലഭ്യമാണ് പലരെയും മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ രക്ഷകരായി ദൈവദൂതരെപ്പോലെ ചിലരെത്താറുണ്ട്. മുംബൈയിലെ ഷാനവാസ് ഷെയഖ് അത്തരം ഒരാളാണ്. മലാഡ് സ്വദേശിയായ ഇദ്ദേഹത്തെ നാട്ടുകാര്‍ ഇപ്പോള്‍ ‘ഓക്സിജന്‍ മാന്‍’ എന്നാണ് വിളിക്കുന്നത്. ഒറ്റ ഫോണ്‍ കോളിലൂടെ രോഗികള്‍ക്ക് ഓക്സിജന്‍ എത്തിച്ചു നല്‍കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഷാനവാസ്. ഒരു ടീം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷാനവാസിന് സ്വന്തമായി കണ്ട്രോള് റൂമും ഉണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ കോവിഡിനെതിരായ മുന്നണിപ്പോരാട്ടത്തില്‍ ഇദ്ദേഹവും ഭാഗമാണ്. ഷാനവാസിന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഓക്സിജന്‍ ലഭിക്കാതെ ഓട്ട റിക്ഷയില്‍ വച്ച് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. ഈ ദാരുണ സംഭവമാണ് കോവിഡ് പ്രശ്നങ്ങള്‍…
Read Moreഇപ്പോള്‍ കുഴപ്പില്ല പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ പണിപാളും ! ഓക്സിജന്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്രം…
രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഓക്സിജന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. രാജ്യത്ത് പ്രതിദിന കോവിഡ് ബാധ ആദ്യമായി രണ്ടു ലക്ഷം കടന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഓക്സിജന്റെ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്കാണ് ഓക്സിജന്റെ ആവശ്യം വരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. രാജ്യത്ത് ഓക്സിജന്‍ ക്ഷാമത്തിനുള്ള സാധ്യത ഉണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പരന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് ആവശ്യത്തിന് ഓക്സിജന്‍ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ മന്ത്രിതല ഉന്നതതല സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ ഉന്നതതല സമിതി കോവിഡ്…
Read Moreലോകത്തെ ഏറ്റവും വലിയ മരണ വളയം ഒമാനെ വിഴുങ്ങുമോ ? സ്കോട്ട്ലന്‍ഡിന്റെ വലിപ്പമെന്ന് ശാസ്ത്രജ്ഞര്‍; ഗള്‍ഫിലുള്ളവരെ ഭീതിയിലാഴ്ത്തുന്ന വിവരങ്ങള്‍ ഇങ്ങനെ…
ഒമാന്‍ ഭീഷണിയായി ലോകത്തെ ഏറ്റവും വലിയ മരണ വലയം. ഒമാന്‍ ഉള്‍ക്കടലിലില്‍ രൂപപ്പെടുന്ന മരണവലയത്തിന് സ്കോട്ലന്ഡിന്റെ വലിപ്പമുണ്ട്. ഓക്സിജന്റെ അളവ് വളരെ കുറഞ്ഞ മേഖലയാണ് മരണവലയം എന്നറിയപ്പെടുന്നത്. ഒമാനിലെ ഉള്‍ക്കടലിലുള്ള ഈ മേഖല സമുദ്രസഞ്ചാരികളുടെയും സമുദ്രജീവികളുടെയും ജീവനുതന്നെ ഭീഷണിയായിരിക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്കുന്നു.സമീപഭാവിയില്‍ തന്നെ ഈ വലയം കൂടുതല്‍ വലുതാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സീഗ്ളൈഡേഴ്സ് എന്ന പേരിലുള്ള റോബോട്ടിക് ഡൈവേഴ്സിനെ ഉപയോഗിച്ചു നടത്തിയ പഠനങ്ങളാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് ആധാരം. ഒമാന്‍ ഉള്‍ക്കടലിലെ 63,700 ചതുരശ്രെമെല്‍ മേഖലയില്‍ ഓക്സിജന്റെ അളവ് അനുദിനം കുറയുകയാണെന്നാണു കണ്ടെത്തല്‍.സ്കോട്ലന്ഡിന്റെ ഇരട്ടിയും ഫ്ളോറിഡയ്ക്കു സമാനവുമാണ് മരണ മുനമ്പിന്റെ വലിപ്പം. 1970-കളിലാണ് അപകടമേഖലയെക്കുറിച്ച് ശാസ്ത്രലോകം ആദ്യമായി കണ്ടെത്തിയത്. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതീക്ഷിച്ചതിനേക്കാള്‍ വ്യാപ്തി അപകടമേഖലയ്ക്കുണ്ടെന്നാണ് പുതിയ പരീക്ഷണങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്. ആയിരത്തിലധികം മീറ്റര്‍ സമുദ്രാന്തര്‍ഭാഗത്ത് എട്ടുമാസം പരീക്ഷണം നടത്തിയശേഷമാണ് റിപ്പോര്‍ട്ട്…
Read More