കോട്ടയം: കോട്ടയം തിരുനക്കര ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ മോഷണം നടത്തിയത് ബിഹാർ, നേപ്പാൾ സ്വദേശികൾ ഉൾപ്പെടുന്ന പ്രഫഷണൽ സംഘമാണെന്ന് പോലീസിനു സൂചന ലഭിച്ചു. കേസന്വേഷണത്തിനായി വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. 2017ൽ സമാനമായ രീതിയിൽ തിരുവനന്തപുരത്തുള്ള ഒരു കടയിലും മോഷണം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ടു ബിഹാർ സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് കവർച്ച നടത്തിയ രീതിയിൽ തന്നെയാണ് കോട്ടയത്ത് ഓക്സിജനിലും മോഷണം നടത്തിയിരിക്കുന്നത്. സാധാരണയായി 10 പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തുന്നതിനായി കേരളത്തിൽ എത്തുന്നത്. കുറഞ്ഞതു മൂന്നു ജില്ലകളിൽ മോഷണം നടത്തിയശേഷമായിരിക്കും സംഘം തിരികെ മടങ്ങുക. മോഷണത്തിലുടെ ലഭിക്കുന്ന മൊബൈൽ ഫോണ്‍ ഉൾപ്പെടെയുള്ളവ നേപ്പാളിൽ എത്തിച്ചാണു വില്പന നടത്തുന്നതെന്നും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ എന്നീ…
Read More