ഐഐടിയില്‍ പ്രവേശനം നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് മാതാപിതാക്കള്‍ എന്‍ട്രന്‍സ് പഠനത്തിനായി റിതേഷ് അഗര്‍വാളിനെ രാജസ്ഥാനിലെ കോട്ടയിലേക്ക് അയച്ചത്. എന്നാല്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന അഭിവാഞ്ജ റിതേഷിന്റെ വഴിതെറ്റിച്ചു. സ്വന്തം കഴിവുകളും അഭിരുചികളും ബിസിനസിന് അനുയോജ്യമെന്നു തിരിച്ചറിഞ്ഞ പയ്യന്‍ ലക്ഷ്യം നേടുകതന്നെ ചെയ്തു. 17 വയസുകാരന്‍ അന്നു തുടക്കം കുറിച്ച സംരംഭത്തിന്റെ മൂല്യം ഇന്നു അഞ്ച് ബില്യണ്‍ ഡോളറാണ്. സ്ഥാപനം ഓയോ റൂംസ്. പുതുമയുള്ള ഒരു ആശയത്തെ പ്രയോഗികമാക്കുന്നതിലൂടെ നേട്ടം കൊയ്യാനാവുമെന്ന വിശ്വാസമാണ് ഓയോ എന്ന സംരംഭത്തെ വിജയത്തിലെത്തിക്കാന്‍ റിതേഷിനെ തുണച്ചത്. ഒഡിഷയിലെ ബിസാംകട്ടക്കില്‍ ഒരു ബിസിനസ് കുടുംബത്തില്‍ 1993ലാണ് റിതേഷിന്റെ ജനനം. ചെറുപ്പം മുതല്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വെയറില്‍ താല്‍പര്യം പ്രകടിപ്പിച്ച മകനെ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദധാരിയാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. 2009ല്‍ രാജസ്ഥാനില്‍ എത്തിയതോടെ കൂടുതല്‍ ആളുകളുമായി ഇടപഴകുന്നതിനുള്ള അവസരം ലഭിച്ച റിതേഷ് നിരവധി…
Read More