രണ്ടര വര്‍ഷം കൊണ്ട് പത്തനംതിട്ടക്കാരുടെയെല്ലാം ഇഷ്ടം പിടിച്ചുപറ്റിയതിനു ശേഷമാണ് അവരുടെ സ്വന്തം കളക്ടര്‍ പി ബി നൂഹ് ജില്ലയോടു വിടപറയുന്നത്. സ്ഥാനമൊഴിയുന്നതിനു മുമ്പ് ഫേസ്ബുക്ക് ലൈവില്‍ വന്ന നൂഹ് വികാരാധീനനായി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരുപാട് ആളുകള്‍ തന്നെ സഹായിക്കുകയും തന്നോടു സഹകരിക്കുകയും ചെയ്തിട്ടുണ്ടെന്നും നൂഹ് പറഞ്ഞു. നൂഹിന്റെ വാക്കുകള്‍ ഇങ്ങനെ…’പ്രിയപ്പെട്ട പത്തനംതിട്ടക്കാര്‍ക്ക് നമസ്കാരം. രണ്ടരവര്‍ഷത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് പോകുകയാണ്. രണ്ടര വര്‍ഷം നമ്മള് എല്ലാവരും ഒന്നിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 2018 ജൂണ്‍ മൂന്നിനാണ് ഇവിടെ ഞാന്‍ ചുമതലയേറ്റത്. 2021 ജനുവരി 25ന് ഞാന്‍ മറ്റൊരു ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്. മറ്റൊരു കളക്ടര്‍ ചുമതലയേറ്റെടുക്കും. ഞാന്‍ ഇവിടെ ഉണ്ടായിരുന്ന കാലയളവില്‍ നിങ്ങള്‍ക്കെല്ലാം അറിയുന്നപോലെ കുറേ ഏറെ പ്രശ്നങ്ങള്‍ നമ്മള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു പക്ഷേ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങളാണ് നമുക്ക് അനുഭവിക്കേണ്ടി…
Read MoreTag: p b nooh
തരംഗമായി നൂഹ് ബ്രോ! പത്തനംതിട്ടയോടു വിടപറയുന്നത് രണ്ടു വർഷവും ഏഴുമാസവും നീണ്ട ഭരണത്തിനുശേഷം; ഇനി സഹകരണ രജിസ്ട്രാര്‍ തസ്തികയിലേക്ക്….
പത്തനംതിട്ട: സമാനതകളില്ലാത്ത ഒരു കാലഘട്ടത്തില്‍ പത്തനംതിട്ടയെ കൈപിടിച്ചു നടത്തിയ കളക്ടര്‍ ബ്രോ ഇനി സംസ്ഥാന സഹകരണ രജിസ്ട്രാര്‍. രണ്ടു വര്‍ഷവും ഏഴുമാസവും നീണ്ടുനിന്ന സേവനത്തിനൊടുവില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അടുത്തയാഴ്ച കളക്ടറേറ്റിന്റെ പടിയിറങ്ങും ഒപ്പം നിന്ന് സോഷ്യൽ മീഡിയതിരക്കൊഴിഞ്ഞ ഒരു ജില്ലയാണ് പത്തനംതിട്ടയെന്നും ഇവിടെ പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ലെന്നുമൊക്കെയാണ് 2018ല്‍ പി.ബി. നൂഹ് പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കുമ്പോള്‍ മനസിലുണ്ടായിരുന്ന ചിന്ത. എന്നാല്‍ ഇന്ന് പത്തനംതിട്ടയില്‍ നിന്നു യാത്ര പറയുമ്പോള്‍ ഈ ജില്ല ഏറെ സമ്പുഷ്ടമെന്ന് നൂഹ് പറയും. യുവത്വത്തെ ഒപ്പം നിര്‍ത്തി സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചു മുന്നേറിയ കളക്ടര്‍ പടിയിറങ്ങുമ്പോള്‍ അതിന്റെ സങ്കടം ഏറ്റവുമധികം പങ്കുവയ്ക്കുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ. പ്രതിസന്ധികളിൽ നായകനായിജില്ലാ കളക്ടറെന്ന ചുമതലയിലെ ആദ്യത്തെ ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ പ്രതിസന്ധികള്‍ മാലപ്പടക്കം പോലെ നൂഹിനു മുമ്പിലേക്കു കടന്നുവന്നു. 2018 ജൂലൈയില്‍ ആരംഭിച്ച പ്രളയകാലഘട്ടം,…
Read Moreഇത് എന്റെ സന്ദേശമല്ല എന്റെ സന്ദേശം ഇങ്ങനെയല്ല ! താന്‍ പോലുമറിയാതെ തന്റെ പേരില്‍ മഴയവധി പ്രഖ്യാപനം കണ്ട് ഞെട്ടി കളക്ടര്‍ പി ബി നൂഹ്
മഴക്കാലത്ത് പുറത്തിറങ്ങി നടക്കാന്‍ ആളുകള്‍ അധികം ഇഷ്ടപ്പെടാറില്ല. അതിനാല്‍ തന്നെ നല്ല മഴപെയ്യുന്ന ദിവസം ഒരു അവധി കിട്ടിയില് തരക്കേടില്ലെന്ന പക്ഷക്കാരാണ് ഒട്ടുമിക്ക കേരളീയരും. സമൂഹ മാധ്യമങ്ങളുടെ പുത്തന്‍ കാലത്ത ഒരു മഴ അവധിക്കു വേണ്ടി പാവം കളക്ടറെ ഒന്നും ബുദ്ധിമുട്ടിക്കാനും വിരുതന്മാര് തയ്യാറല്ല. കളക്ടറുടെ ഒരു പ്രഖ്യാപനം തന്നെ സൃഷ്ടിച്ച് മാതൃകയാവുകയാണ് പത്തനംതിട്ടയിലെ മഴയവധി പ്രേമികള്‍. ഞായറാഴ്ച തന്റെ പേരില്‍ അവധി പ്രഖ്യാപിച്ച സന്ദേശം പ്രചരിക്കുന്നതു കണ്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി.നൂഹ് ഞെട്ടി. ഇത് എന്റെ സന്ദേശമല്ല. ഞാനറിഞ്ഞിട്ടേയില്ലെന്നും അവധിയില്ലെന്നും പറഞ്ഞ് ഉടന്‍ തന്നെ ഫേസ്ബുക്കില്‍ കല്കടറുടെ ഔദ്യോഗിക പേജില്‍ പോസ്റ്റിട്ടു. പോസ്റ്റിനു താഴെവന്ന കമന്റുകളാണ് അതിലും രസകരം. സര് അവധി തന്നില്ലെങ്കില്‍ സാധാരണ ഒരു ദിവസം പോലെ കടന്നുപോകും. പക്ഷേ അവധി തന്നാല്‍ അത് ചരിത്രമാകും. മഴയത്ത് നനഞ്ഞാണു പോകുന്നതെന്നും അടിവസ്ത്രം വരെ…
Read More