ഇനി യുഡിഎഫിലേക്കില്ല ! യുഡിഎഫില്‍ പ്രവേശനം കിട്ടാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി പാരപണിതു;തുറന്നു പറഞ്ഞ് പി സി ജോര്‍ജ്…

കോട്ടയം: തന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. യുഡിഎഫിലേക്ക് പോകാന്‍ ഇനിയില്ല. യുഡിഎഫ് നേതാക്കള്‍ വഞ്ചകന്‍മാരാണ്. ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫില്‍ പ്രവേശനം കിട്ടാതിരുന്നതെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് ജോര്‍ജ് പറഞ്ഞു. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മന്‍ ചാണ്ടിക്ക് ഭയമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടന്‍ ഉണ്ടാകുമെന്നും ജോര്‍ജ് വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുമായി ചര്‍ച്ച നടത്തുകയാണ്. തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

Read More

പത്തനംതിട്ടയില്‍ പിസി 50000 വോട്ട് പിടിച്ചാല്‍ പണിപാളുമെന്ന് മനസ്സിലാക്കി കോണ്‍ഗ്രസ് ! യുഡിഎഫ് പ്രവേശനത്തിനുള്ള സമ്മര്‍ദ്ദ തന്ത്രമെന്ന് വിലയിരുത്തല്‍; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാതെ മത്സരിക്കുമെന്ന് പിസി ആവര്‍ത്തിക്കുന്നതിന്റെ ഉദ്ദേശ്യം എന്ത് ?

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുഎഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഉറക്കം കളയുകയാണ് പി.സി. ജോര്‍ജ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ പിസി ജോര്‍ജ് മത്സരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പിടിയില്ല. പൂഞ്ഞാറിലെ എംഎല്‍എയ്ക്ക് അവിടെ നല്ല സ്വാധീനമുണ്ട്. റാന്നിയിലെ ക്രൈസ്തവ-മുസ്ലിം വോട്ടുകളെയും സ്വാധീനിക്കാന്‍ കഴിയും. ഇത് യുഡിഎഫിന്റെ പരമ്പാരഗത വോട്ട് ബാങ്കുകളെ സാരമായി ബാധിക്കുകയും ചെയ്യും. ഇതിനൊപ്പം റാന്നി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ഇവിടേയും വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ പിസിക്കായാല്‍ അത് ഇടതിനും തിരിച്ചടിയാകും. എന്നാല്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പറയുന്ന പിസി ഇനിയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന. മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണ് പിസിയുടെ മത്സര പ്രഖ്യാപനം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ടാണ് പിസിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫിനോടാണ് കൂടുതല്‍ താല്‍പര്യം. ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയെ കണ്ടതും ഇതേ ലക്ഷ്യത്തോടെയാണ്. എന്നാല്‍ മാണി വിഭാഗം പാരവെച്ചതോടെ പദ്ധതി പാളി. പിജെ ജോസഫുമായി ചേര്‍ന്ന്…

Read More

അമേരിക്ക സമത്വസുന്ദരമായ നാടെന്ന് പിസി ജോര്‍ജ്;അവിടെയെങ്ങും ഒരു ചൂഷണവുമില്ല; അമേരിക്കയെപ്പറ്റി അസംബന്ധം പടച്ചു വിടുന്നത് ഇടതുപക്ഷ ചിന്തകരെ തൂക്കിക്കൊല്ലണമെന്നും പിസി

കോട്ടയം: എന്തു ഏതു സമയത്തും വെട്ടിത്തുറന്നു പറയാനുള്ള ചങ്കൂറ്റമാണ് പിസി ജോര്‍ജിനെ മറ്റു രാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. തനിക്കു തോന്നുന്ന കാര്യം ഒരു മടിയുമില്ലാതെ പിസി ആരോടും പറയുകയും ചെയ്യും. ഇപ്പോള്‍ തന്റെ പാര്‍ട്ടിയായ ജനപക്ഷത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ലോക പര്യടനത്തിലാണ് പിസി. ഗള്‍ഫും യൂറോപ്പുമെല്ലാം ചൂറ്റി പാര്‍ട്ടി വളര്‍ത്തിയാണ് അമേരിക്കയിലെത്തിയത്. അവിടെ കണ്ട കാഴ്ചകള്‍ കേട്ടതുപോലെയായിരുന്നില്ല. സമത്വസുന്ദരമായ നാട്. സാമ്രാജ്യത്വം എന്നത് കാണാന്‍ പോലുമില്ല. അതുകൊണ്ട് തന്നെ ജോര്‍ജിന് സ്വയം അപമാനം തോന്നുകയാണ്. അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ച് ജോര്‍ജ് നടത്തുന്ന പ്രസ്താവന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഞാന്‍ കഴിഞ്ഞ 15 ദിവസമായി ഞാന്‍ അമേരിക്കയിലായിരുന്നു. ഞാന്‍ കേട്ടത് അമേരിക്കന്‍ സാമ്രാജ്യത്വംമെന്നാണ്. ഇത് കാണാനാണ് ഞാന്‍ പോയത്. ഞാന്‍ വായിച്ച എല്ലാ പുസ്തകത്തിലും അമേരിക്കന്‍ സാമ്രാജ്യത്വം, മൂന്നാം ലോക രാജ്യങ്ങളെ ചൂഷണം ചെയ്യുന്നു, ലോക പൊലീസ്…

Read More

ആക്രമണത്തിനിരയായ നടിയ്‌ക്കെതിരേ പുതിയ ആരോപണങ്ങളുമായി പി സി ജോര്‍ജ്; ദിലീപ് നിരപരാധിയെന്ന് ഉറച്ച ബോധ്യമുണ്ടെന്നും പിസി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ചതിന് ഏറെ പുലിവാല് പിടിച്ച ആളാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പലയിടങ്ങളില്‍ നിന്നും പിസിയ്ക്കു നേരെ ശക്തമായ വിമര്‍ശനമുണ്ടായെങ്കിലും തന്റെ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിസി തന്റെ നിലപാടുകള്‍ കൂടുതല്‍ ശക്തമായി ആവര്‍ത്തിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് മനപ്പൂര്‍വ്വം വേട്ടയാടുകയാണെന്ന് ഉറപ്പിച്ചു പറയും. ഇതിന്റെ പേരില്‍ ദിലീപുമായി ബന്ധമുണ്ടെന്ന് പറയുന്നത് തെറ്റാണ്. ദിലീപുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളുമില്ലെന്നും പിസി പറഞ്ഞു.ദിലീപ് നിരപരാധിയാണെന്നതിന് നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ട്. നടിയുടെ പേര് പറയരുതെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഏപ്രില്‍ ഒന്നിന് ഒരു മാഗസിന്റെ കവര്‍ സ്‌റ്റോറിയില്‍ വന്ന നടി സ്വയം ഇര താന്‍ തന്നെയാണെന്ന് പറഞ്ഞു. പീഡനത്തില്‍ തനിക്കുണ്ടായ വേദനകളെക്കുറിച്ചും പറയുന്നുണ്ടായിരുന്നുവെന്നും പിസി പറഞ്ഞു. തനിക്കെതിരെ ആരോപണങ്ങളുന്നയിച്ച…

Read More

നാക്കിന് എല്ലില്ലെന്നു കരുതി അത് ഒരു അലങ്കാരമായി കൊണ്ടു നടക്കരുത് ; പി സി ജോര്‍ജിനെതിരേ പൊട്ടിത്തെറിച്ച് ഗായിക സയനോര

കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരേ അഞ്ഞടിച്ച് ഗായിക സയനോര. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് സയനോര പിസിയെ വിമര്‍ശിച്ചത്. ആക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ, കരഞ്ഞ് വീട്ടിലിരുന്നെങ്കിലോ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടില്ലായിരുന്നോ എന്ന് സയനോര തന്റെ പോസ്റ്റില്‍ ചോദിക്കുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് സംഭവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്‌ഐആര്‍ വായിച്ചു നോക്കണമെന്നും ഗായിക എംഎല്‍എയോട് നിര്‍ദ്ദേശിച്ചു. നാവിന് ലൈസന്‍സ് ഇല്ല എന്നറിയാം. എങ്കില്‍ അത് ഒരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് നല്ല പ്രവണതയല്ലെന്ന് പറഞ്ഞാണ് സയനോര തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിര്‍ഭയെക്കാള്‍ ക്രൂരമായി നടിയെ ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. അങ്ങനയെങ്കില്‍ പിറ്റേദിവസം നടി എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. നടി ഏത് ആശുപത്രിയിലാണ് പോയതെന്നുമാണ് പി സി ജോര്‍ജ് ചോദിച്ചിരുന്നത്. കേസുമായി…

Read More

ഹിജാമ അശാസ്ത്രീയമാണെന്ന ചര്‍ച്ചയ്ക്കിടയില്‍ കൊമ്പ് ചികിത്സ ചെയ്ത് പി സി ജോര്‍ജ്; മനസിനും ശരീരത്തിനും ഇത് ഉത്തമമെന്നും പിസി; വീഡിയോ വൈറല്‍

കഴിഞ്ഞ ഏതാനും ദിവസമായി ചര്‍ച്ച ചെയ്യപ്പെടുന്ന ചികിത്സാ രീതിയാണ് ഹിജാമ. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ചികിത്സാ രീതിയാണ് കൊമ്പ് തെറാപ്പിയെന്നും അറിയപ്പെടുന്ന ഹിജാമ. ഇത് അശാസ്ത്രീയമെന്ന് പലരും പറയുമ്പോഴും  പൂഞ്ഞാര്‍ സിംഹം പി സി ജോര്‍ജിന് ഈ ചികിത്സയില്‍ പൂര്‍ണ്ണവിശ്വാസമാണ്. പി സി ഹിജാമ ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. റാസല്‍ഖൈമയിലെ ഫിസിയോ തെറാപ്പിസ്റ്റ് സാജിദ് കടക്കലാണ് ജോര്‍ജിന് ഹിജാമ തെറാപ്പി നടത്തിയത്. ഏഴു മാസം മുന്‍പും പിസി ഹിജാമ ചെയ്തിരുന്നു. ഇതില്‍ ഫലം കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും എത്തിയതെന്നും പ്രവാചകന്‍ സ്വീകരിച്ച രീതി എന്നത് വിശ്വാസം വര്‍ധിപ്പിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. മുതുകില്‍ കപ്പുമായി ഇരിക്കുന്ന വിഡിയോയും അശുദ്ധ രക്തം നീക്കം ചെയ്യാന്‍ ഗുണകരമാണെന്ന സംഭാഷണവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രവര്‍ത്തന സജ്ജമായ മനസ്സുണ്ടാക്കാന്‍ ഇത് ഗുണകരമാകുമെന്ന് പിസി വിഡിയോയില്‍ പറയുന്നു. പ്രവാചകന്‍ മുഹമ്മദ് നബി ഹിജാമ…

Read More