ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലെടുക്കാനായി കേരളത്തിലെത്തുന്നവരെ മുമ്പ് ഇതര സംസ്ഥാന തൊഴിലാളി എന്നായിരുന്നു വിളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വിളിക്കുന്നത് ‘അതിഥി തൊഴിലാളി’ എന്നാണ്. ഇത് കടുത്ത വിവേചനപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. ആദരപൂര്‍വം എന്ന വ്യാഖ്യാനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ‘അതിഥി തൊഴിലാളി’ പ്രയോഗം വളരെയധികം അപകടകരമാണെന്ന് വിഷ്ണുനാഥ് പറയുന്നു. സമൂഹമധ്യമങ്ങളിലുള്‍പ്പെടെ വന്‍തോതില്‍ വംശീയ-പ്രാദേശിക വിവേചനത്തോടെ അക്രമം നടക്കുമ്പോള്‍ പ്രസ്തുത സംബോധനയിലെ അപകടവും ഭരണഘടനാവിരുദ്ധതയും മനസിലാക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷ്ണുനാഥ് വ്യക്തമാക്കുന്നു. വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… ആദരപൂര്‍വം എന്ന വ്യാഖ്യാനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഇപ്പോള്‍ പ്രയോഗിക്കുന്ന ‘അതിഥി തൊഴിലാളി’ പരാമര്‍ശം കടുത്ത വിവേചനപരമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കുനേരെ സമൂഹമധ്യമങ്ങളിലുള്‍പ്പെടെ വന്‍തോതില്‍ വംശീയ-പ്രാദേശിക വിവേചനത്തോടെ അക്രമം നടക്കുമ്പോള്‍ പ്രസ്തുത സംബോധനയിലെ അപകടവും ഭരണഘടനാവിരുദ്ധതയും മനസിലാക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കണം. ഒരു മലയാളി…
Read More