കണ്ണൂരിലെ ചെന്താരകം മായുന്നു ! കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല എന്ന അവസ്ഥയില്‍ പി ജയരാജന്‍; കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വന്‍മാറ്റത്തിന് കളമൊരുങ്ങുന്നു…

കണ്ണൂരിലെ ചെന്താരകം പി. ജയരാജന്റെ രാഷ്ട്രീയ ജീവിതത്തില്‍ വന്‍ വഴിത്തിരിവാണ് ഈ ലോക്‌സഭാ ഇലക്ഷന്‍ ഉണ്ടാക്കിയത്. ജില്ലാ സെക്രട്ടറിയായി അണികളില്‍ ആവേശം വിതറി വിലസിയിരുന്ന ജയരാജനെ ഒതുക്കാന്‍ വേണ്ടിയാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന വിലയിരുത്തലുകള്‍ മുമ്പേ തന്നെയുണ്ടായിരുന്നു. ആ പഴയ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന് ഇനിയൊരിക്കലും കിട്ടില്ലെന്ന് ഉറപ്പായി.കേരളാ ബാങ്ക് ചെയര്‍മാന്‍ സ്ഥാനമാണ് പകരം വാഗ്ദാനം ചെയ്തതെങ്കിലും തനിക്ക് ഒരു പദവിയും വേണ്ടെന്നാണ് ജയരാജന്റെ നിലപാട്. ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ ഉന്നത നേതാവിനെ മത്സരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കമായിരുന്നുവെന്നാണ് ആരോപണം. കണ്ണൂരിലെ പാര്‍ട്ടി കൈവിട്ടു പോകുന്ന ഭയത്തിലുണ്ടായ നീക്കമാണ് ഇതെന്നാണ് ആക്ഷേപം. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോഴുണ്ടായ സംഭവങ്ങളെന്നാണ് ആരോപണം. ഇത് മനസ്സിലാക്കിയാണ് തനിക്ക് സ്ഥാനങ്ങളൊന്നും വേണ്ടെന്ന് നേതൃത്വത്തെ ജയരാജന്‍ അറിയിക്കുന്നത്. ജയരാജന് ജനപിന്തുണയില്ലെന്ന് വരുത്താനുള്ള നീക്കമാണ് വടകരയില്‍ നടന്നത്. കെ മുരളീധരനും മുഖ്യമന്ത്രി പിണറായി…

Read More

പാര്‍ട്ടി എനിക്ക് ജീവാത്മാവും പരമാത്മാവുമാണ് ! വരനും കൂട്ടരും പി ജയരാജനു ജയ് വിളിക്കുന്നത് കേട്ട് പകച്ച് പണ്ടാരമടങ്ങി വധു; ‘ഒരു കമ്യൂണിസ്റ്റുകാരന്റെ വിവാഹം’ വീഡിയോ കാണാം…

അണികളെ ആവേശം കൊള്ളിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെക്കഴിഞ്ഞേ കേരളത്തില്‍ ആളുള്ളൂ. പലര്‍ക്കും പാര്‍ട്ടി ജീവാത്മാവും പരമാത്മാവുമാണ്. ശ്രീനിവാസന്റെ സന്ദേശം സിനിമയിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിവാഹം കഴിഞ്ഞു കൂട്ടുകാരുമൊത്ത് വധുവും വരനും കാല്‍നടയായി വീട്ടിലേക്കു വരുന്നു. വെറുതെ നടക്കുകയല്ല, വടകര ലോക്‌സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി പി.ജയരാജനും എല്‍ഡിഎഫിനും ജയ് വിളിച്ചു കൊണ്ടാണു സംഘം മുന്നോട്ടു പോകുന്നത്. മുദ്രാവാക്യം വിളിച്ച് ഏറ്റവും മുന്നില്‍ വരന്‍, ആവേശത്തോടെ ഏറ്റു വിളിച്ച് കൂട്ടുകാര്‍. വിവാഹദിനത്തില്‍ വരന്‍ ജയ് വിളിക്കുമ്പോള്‍ പകച്ചു പണ്ടാരമടങ്ങി നില്‍ക്കുന്ന വധുവിനെയും വീഡിയോയില്‍ കാണാം. ഒരു കമ്യൂണിസ്റ്റുകാരന്റെ വിവാഹം, പാവം പെണ്ണ് പേടിച്ചു പോയി’ എന്ന തലക്കെട്ടോടെയാണു വിഡിയോ യൂട്യൂബില്‍ പങ്കുവച്ചിരിക്കുന്നത്. സമ്മിശ്ര അഭിപ്രായങ്ങളാണ് വരന്റെ ഈ പ്രകടനത്തിനു സോഷ്യല്‍ ലോകത്തു ലഭിക്കുന്നത്. വിവാഹദിവസം ഇതെല്ലാം ഒഴിവാക്കാമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ചിലര്‍ വീഡിയോയ്ക്ക്…

Read More

ജയരാജനെ വെട്ടാന്‍ പി. ശശിയെ ഇറക്കുന്നു ? ലൈംഗികാപവാദക്കേസില്‍ കുറ്റവിമുക്തനായതോടെ ശശി വീണ്ടും പാര്‍ട്ടിയില്‍ കരുത്തനാകും…

കണ്ണൂര്‍: ജില്ലയില്‍ അപ്രമാദിത്വ ശക്തിയായി വളരുന്ന ജയരാജനെ വെട്ടാന്‍ സിപിഎം കണ്ണൂര്‍ ലോബി മൂന്‍ നേതാവ് പി ശശിയെ തിരികെ കൊണ്ടു വരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. എട്ടു വര്‍ഷം നീണ്ട രാഷ്ട്രീയ വനവാസത്തിന് ശേഷം ശശിയെ മുഖ്യധാരയില്‍ ഇറക്കി ജയരാജന് ബദല്‍ സൃഷ്ടിക്കാന്‍ മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായിട്ടാണ് വിവരം. സിപിഎമ്മില്‍ ആത്യന്തികമായി സ്വാധീനമുള്ള മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും ശശിയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയത് ഇക്കാര്യമാണെന്നാണ് ഊഹാപോഹങ്ങള്‍. പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ വിവാദമായി മാറിയ ലൈംഗികാരോപണ കേസിനെ തുടര്‍ന്ന് ശശി എട്ടു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ ഇടയാക്കിയ ലൈംഗികാരോപണത്തില്‍ നിന്ന് അടുത്തിടെ ശശിയെ കുറ്റ വിമുക്തനാക്കിയിരുന്നു. കോടതി കേസ് തള്ളിയതിന് പിന്നാലെ ശശി പാര്‍ട്ടിയില്‍ വീണ്ടും സജീവമാകുമെന്നും കണ്ണൂര്‍…

Read More

പി ജയരാജന്‍ കിംജോംഗ് ഉന്‍ ചമയുന്നു; എല്ലാറ്റിനും മുകളിലാണെന്ന് ഒരാള്‍ക്കുണ്ടാകുന്ന തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്; കെ. സുധാകരന് പറയാനുള്ളത്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രവര്‍ത്തിക്കുന്നത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടി വീഴ്ത്തിയത് കൃത്യമായി പരിശീലനം നേടിയ ആളാണെന്നും സുധാകരന്‍ വ്യക്തമാക്കി. ഷുഹൈബിന്റെ മുറിവുകളുടെ സ്വഭാവം വെച്ച് വെട്ടിയത് കിര്‍മാണി മനോജാണെന്നും സിപിഎം മനോജിന് പരോള്‍ നല്‍കിയത് ഇതിനാണെന്നും കഴിഞ്ഞ ദിവസം സുധാകരന്‍ ആരോപിച്ചിരുന്നു. സംഭവം പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അഭിപ്രായത്തെ സുധാകരന്‍ പരിഹസിക്കാനും മറന്നില്ല. ജയരാജന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പോലെയാണെന്നും കണ്ണുര്‍ ഉത്തരകൊറിയ ആണെന്നാണ് ജയരാജന്‍ കരുതുന്നതെന്നും ജനാധിപത്യത്തില്‍ പാര്‍ട്ടി ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ഇതെന്നും സുധാകരന്‍ പറഞ്ഞു. അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളെയും അടിച്ചമര്‍ത്തി മുമ്പോട്ട് പോകുമ്പോള്‍ താന്‍ എല്ലാറ്റിനും മുകളിലാണെന്ന് ഒരാള്‍ക്കുണ്ടാകുന്ന തോന്നലാണ്…

Read More