തലശേരി: സിപിഎം മുൻ ജില്ലാ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരേ സിപിഎം സംസ്ഥാന കമ്മറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന്റെ മകൻ ജെയിൻ രാജ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അനൂപ് ബാലചന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് ലോയേഴ്സ് യൂണിയൻ നേതാവു കൂടിയായ അഡ്വ. കെ. വിശ്വൻ മുഖാന്തിരം തലശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. ഭാരതീയ ന്യായ സംഹിത 356-ാം വകുപ്പ് പ്രകാരമുള്ള തലശേരി കോടതിയിലെ ആദ്യ മാനനഷ്ടക്കേസ് കൂടിയാണിത്. ജെയിൻ രാജിനെതിരേ സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോർഡിനേറ്റർ, ജയരാജന്റെ മകന് ക്വട്ടേഷൻ സംഘവുമായി ബന്ധം, റെഡ് ആർമിക്കു പിന്നിൽ പി. ജയരാജന്റെ മകൻ, ഇവർക്ക് വഴിവിട്ട ബന്ധം എന്നീ ആരോപണങ്ങളാണ് മനു തോമസ്…
Read MoreTag: p jayarajan
ഫ്ളക്സിന് പിന്നില്‍ വലതുപക്ഷ ശക്തികള്‍ ! പാര്‍ട്ടിയില്‍ ഭിന്നതയെന്ന് വരുത്താന്‍ ശ്രമമെന്ന് പി.ജയരാജന്
അഴീക്കോട് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതില്‍ പ്രതികരണവുമായി പി.ജയരാജന്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താനുള്ള വലതുപക്ഷത്തിന്റെ ശ്രമമാണിതെന്ന് പി.ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു. അഴീക്കോട് സൗത്ത് കാപ്പിലപീടികയിലെ വഴിയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. ‘ഒരു കമ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ടു തോക്കുകള്‍ ഉണ്ടായിരിക്കണം, ഒന്ന് വര്‍ഗ ശത്രുവിനു നേരെയും രണ്ട് സ്വന്തം നേതൃത്വത്തിനു നേരെയും’ എന്നെഴുതിയതാണ് ബോര്‍ഡ്. ബോര്‍ഡില്‍ പി.ജയരാജന് കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവുമുണ്ട്. ഇ പി ജയരാജന് എതിരെ പി.ജയരാജന് സംസ്ഥാന കമ്മിറ്റിയില്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു മുന്‍പ് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോഴും ജയരാജനെ അനുകൂലിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Read Moreപാര്‍ട്ടി താത്പര്യത്തില്നിന്നു വ്യതിചലിച്ചാല്‍ സിപിഎമ്മില്‍ സ്ഥാനമില്ല ! അതാണ് പാര്‍ട്ടിയുടെ സവിശേഷതയെന്ന് പി. ജയരാജന്
കാഞ്ഞങ്ങാട്: പാര്‍ട്ടിയുടെ താത്പര്യത്തിലും നാടിന്റെ താത്പര്യത്തില്നിന്നു വ്യതിചലിക്കുന്നവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന്. ഇ.പി.ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ അദ്ദേഹം ഉന്നയിച്ച ഗുരുതരമായ സാമ്പത്തിക ആരോപണം വലിയ ചര്‍ച്ചയാകുന്ന വേളയിലാണ് പി.ജയരാജന്റെ ഈ പ്രസ്താവന. ഇന്നലെ കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പില്‍ സ്നേഹവീട് കൈമാറുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി തകരില്ല, പകരം ഊതിക്കാച്ചിയ സ്വര്‍ണംപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി. ജയരാജന് പറഞ്ഞു. മാധ്യമവാര്‍ത്തകള്‍ കണ്ടാല്‍ സിപിഎമ്മില്‍ എന്തോ കുഴപ്പം നടക്കാന്‍ പോകുന്നപോലെ തോന്നും. സിപിഎം കോണ്‍ഗ്രസിനേയോ ലീഗിനെയോ ബിജെപിയോ പോലെയല്ല. പാര്‍ട്ടിയിലേക്ക് വരുന്ന ഓരോ അംഗവും ഒപ്പിട്ടുനല്‍കുന്ന ഒരു പ്രതിജ്ഞയുണ്ട്. വ്യക്തിതാത്പര്യം പാര്‍ട്ടിയുടെയും സമൂഹത്തിന്റെയും താത്പര്യത്തിന് കീഴ്പെടുത്തണമെന്നാണത്. നാടിന്റെയും പാര്‍ട്ടിയുടെയും താത്പര്യത്തിന് കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാര്‍ട്ടിയംഗവും സ്വീകരിക്കേണ്ടത്. സമൂഹത്തില്‍ ജീര്‍ണതയുണ്ട്. അത് ഒരു പ്രവര്‍ത്തകനെ ബാധിക്കുമ്പോള്‍ പാര്‍ട്ടി…
Read Moreസാമ്പത്തിക പ്രതിസന്ധിക്ക് മേലെ സഖാവിന്റെ സുരക്ഷ..! പി.ജയരാജന് സര്‍ക്കാര്‍ ചെലവില്‍ ബുള്ളറ്റ് പ്രൂഫ് കാറ് വാങ്ങാൻ 35 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎമ്മിലെ മുതിര്‍ന്ന നേതാവുമായ പി.ജയരാജന് കാറ് വാങ്ങാന്‍ 35 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പി.ജയരാജന്റെ ശാരീരികാവസ്ഥകൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനും ഇടയിലാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ അനുമതി നല്‍കിയത്. ഈ മാസം 15ന് വ്യവസായ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. വ്യവസായമന്ത്രി പി.രാജീവ് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പിന്നീട് മന്ത്രിസഭാ യോഗം ഉത്തരവിന് അംഗീകാരം നല്കി. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിനും ധനവകുപ്പ് ഈ മാസം ഒമ്പതിനും പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കെയാണ് തീരുമാനം.
Read Moreപഴയ എബിവിപിക്കാരൻ, കൃത്യമായ നിലപാടില്ലാത്ത നടൻ; ട്വന്റി- 20ക്ക് പരസ്യ പിന്തുണ നൽകിയ ശ്രീനിവാസനെ പരിഹസിച്ച് പി. ജയരാജൻ
കണ്ണൂർ: നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ പരിഹാസവുമായി സിപിഎം നേതാവ് പി. ജയരാജൻ. ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാടില്ലെന്നും ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്ന നടനാണ് അദ്ദേഹമെന്നും ജയരാജൻ പരിഹസിച്ചു. പഠനകാലത്ത് എബിവിപി പ്രവർത്തകനായിരുന്നു ശ്രീനിവാസൻ. പിന്നീട് ഇടതുപക്ഷ രാഷ്ട്രീയവുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ടെന്നും ജയരാജൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ട്വന്റി- ട്വന്റിക്ക് പരസ്യ പിന്തുണയുമായി ശ്രീനിവാസൻ രംഗത്തെത്തിയതിനു പിന്നാലെയാണ് ജയരാജന്റെ മറുപടി. ട്വന്റി- ട്വന്റിയുടെ വികസിത രൂപമാണ് അംബാനിമാരും അദാനിമാരും. ജനങ്ങളെ പ്രലോഭിപ്പിച്ച് വിധേയമാക്കുന്നതാണ് അവരുടെ രീതിയെന്നും ജയരാജൻ പറഞ്ഞു.
Read Moreപി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം വ്യാപകമാവുന്നു ! ‘പണി’ കിട്ടുമോയെന്ന ആശങ്കയില്‍ സിപിഎം; കണ്ണൂരിലെ ഇടത് രാഷ്ട്രീയം പുകയുമ്പോള്‍…
മുതിര്‍ന്ന നേതാവ് പി ജയരാജന് നിയമസഭാ സീറ്റ് നിഷേധിച്ചതില്‍ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നു.ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍ ധീരജ് രാജിവെച്ചു. സിപിഎമ്മില്‍ തുടരുമെന്ന് ധീരജ് വ്യക്തമാക്കി. ജയരാജനെ തഴഞ്ഞതില്‍ ഇനിയും വലിയ പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന് രാജിവച്ചിരുന്നു. നിലവില്‍ സംഘടനാ ചുമതല ഒന്നു ഇല്ലാത്തതിനാല്‍ പി ജയരാജന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജയരാജന് ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പി ജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. ” ഒരു തിരുവോണനാളില്‍ അകത്തളത്തില്‍…
Read More