കേരളത്തിലെ ലൗ ജിഹാദ് വിഷയം പ്രമേയമാക്കുന്ന ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്പോണ്‍സേര്‍ഡ് സിനിമയാണിതെന്നും ഫിറോസ് പറഞ്ഞു. പ്രൊപ്പഗാണ്ട സിനിമയുടെ സംവിധായകന് സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. ഫിറോസ് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… ‘ദ കേരള സ്റ്റോറി’ എന്ന പേരില്‍ സുദിപ്തോ സെന്നിന്റെ ഒരു പ്രൊപ്പഗണ്ട സിനിമ ഇറങ്ങുന്നതിന്റെ ചര്‍ച്ചകളാണ് എങ്ങും. ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ വേണ്ടി മുസ്ലിംകള് രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാല്‍ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തില്…
Read MoreTag: p k firoz
കഠുവ കേസ് പറഞ്ഞ് യൂത്ത് ലീഗ് പിരിച്ച പണമെവിടെ ? കേരളത്തില്‍ നിന്ന് പണമൊന്നും കിട്ടിയില്ലെന്ന് അഭിഭാഷക; പി കെ ഫിറോസിന്റെ വാദങ്ങള്‍ തകര്‍ന്നടിയുമ്പോള്‍…
കഠുവ കേസില്‍ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി കെ ഫിറോസിനെതിരേ ഉയര്‍ന്ന ആരോപണം പുതിയ വഴിത്തിരിവിലേക്ക്. കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചതോടെയാണ് സംഭവത്തിന് പുതിയ മാനം വന്നിരിക്കുന്നത്. കഠുവ,ഉന്നാവോ ഇരകളുടെ കുടുംബത്തിനു നല്‍കാനായി പിരിച്ച ഒരു കോടിയോളം രൂപ യൂത്ത് ലീഗ് ഭാരവാഹികള്‍ കുടുംബത്തിനു കൈമാറാതെ യൂത്ത് ലീഗിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് ആരോപണം. യൂത്ത് ലീഗ് ദേശീയ സമിതിയംഗം യൂസഫ് പടനിലമാണ് ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നത്. 2019ല്‍ പികെ ഫിറോസ് നയിച്ച യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീര്‍ക്കാനാണ് പണം വിനിയോഗിച്ചതെന്നാണ് മുഖ്യ ആരോപണം. സി കെ സുബൈര്‍ ഉത്തരേന്ത്യന്‍ യാത്ര നടത്തിയതും ഈ പണമുപയോഗിച്ചാണെന്ന് യൂസഫ് ആരോപിക്കുന്നു. കഠുവ അഭിഭാഷകര്‍ക്ക് 9,35,000…
Read Moreഎന്തിനായിരുന്നു ഇതെല്ലാം ! ദുരിതാശ്വാസ നിധിയില്‍ നിന്ന് 961 കോടി മുടക്കി റോഡ് നിര്‍മാണം;പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് പഞ്ചായത്ത് ഇലക്ഷന് മാത്രമാണ് പ്രധാനമെന്ന് പി കെ ഫിറോസ്…
ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പണമെടുത്ത് റോഡ് നിര്‍മിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് യൂത്ത് ലീഗ ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. 961 കോടി രൂപ റോഡ് നിര്‍മാണത്തിന് അനുവദിച്ചു കൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയിരിക്കുന്നത്. പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ കണ്ണീരിനേക്കാള്‍ പിണറായി സര്‍ക്കാരിന് പ്രധാനം വരുന്ന പഞ്ചായത്ത് ഇലക്ഷനാണെന്നും അതു മുമ്പില്‍ കണ്ടാണ് ഈ വകമാറ്റല്‍ എന്നും ഫിറോസ് പറയുന്നു. സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കി ദുരിതാശ്വാസ നിധിയിലെ പണം പ്രളയം ബാധിച്ചവര്‍ക്കും ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും നല്കാന് തയ്യാറാവണം. ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തണമെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… ഓര്‍ക്കുന്നില്ലേ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് വന്നിരുന്ന വാര്‍ത്തകള്‍? കല്യാണി ആടിനെ വിറ്റ പണവും റാജിഫ് എന്ന വിദ്യാര്‍ത്ഥി സൈക്കിള്‍…
Read More