സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പി.കെ ശശിയ്ക്ക് പിടിവള്ളിയായി ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണ. ഇതേത്തുടര്‍ന്ന് ശശിയ്ക്കെതിരേ അന്വേഷണം വേണമോ എന്ന കാര്യം ആലോചനയ്ക്കു വെച്ചിരിക്കുകയാണ്. മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റി യോഗത്തില്‍ ശശിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.എന്നാല്‍ ലോക്കല്‍ കമ്മിറ്റി യോഗത്തിലെ ഭൂരിഭാഗം പേരും ശശിയെ പിന്തുണതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. യൂണിവേഴ്സല്‍ കോപ്പറേറ്റീവ് കോളജിന്റെ ഓഹരി വാങ്ങിയതിലൂടെ സിപിഎം നിയന്ത്രണത്തിലുള്ള ആറു ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നാണ് പ്രധാന പരാതി. സിപിഎം നേതൃത്വത്തെ അറിയിക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരമാണ് പി.കെ ശശി എല്ലാ ഇടപാടുകളും നടത്തിയത്. സഹകരണ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാരെ നിയമിച്ചു തുടങ്ങിയ പരാതികളാണ് മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയിലും, മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മറ്റിയിലും ചര്‍ച്ച ചെയ്തത്. സാമ്പത്തിക ഇടപാടില്‍ ശശിക്ക് ജാഗ്രത കുറവുണ്ടായെന്നും വിഷയം അന്വേഷിക്കണമെന്നും ഏരിയ കമ്മറ്റിയില്‍ അഭിപ്രായം ഉയര്‍ന്ന് വന്നു. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നല്‍കിയെന്നാണ്…
Read MoreTag: P K shashi
കൂടെ നിന്നാല്‍ കൊള്ളാം ! എങ്ങാനും കാലുവാരാനാണ് ഉദ്ദേശമെങ്കില്‍ തീര്‍ത്തു കളയും… മുസ്ലീംലീഗില്‍ നിന്നു സിപിഎമ്മിലോട്ടു വന്നവരോടു നയം വ്യക്തമാക്കി പി കെ ശശി…
മുസ്ലീം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരോട് പാലക്കാട്ടെ വിവാദ നായകന് പി കെ ശശി നടത്തിയ പ്രസ്താവന വിവാദമാകുന്നു. പാലക്കാട് കരിമ്പുഴയില്‍ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലേക്ക് വന്നവരോട് പറഞ്ഞ വാക്കുകളാണ് വിവാദമായത്. പാര്‍ട്ടിയെ വിശ്വസിച്ചാല്‍ പൂര്‍ണ്ണമായ സംരക്ഷണം നല്‍കുമെന്നും ചതിച്ചാല്‍ വെറുതെ വിടില്ലെന്നുമായിരുന്നു ശശിയുടെ വാക്കുകള്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. പുതിയതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്കായി നടത്തിയ യോഗത്തിലാണ് ശശി ഇക്കാര്യം പറയുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കാതെയാണ് യോഗം നടന്നതെന്നും ആരോപണമുണ്ട്. നേരത്തേ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയിന്മേല് ആറുമാസം പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടയാളാണ് പികെ ശശി. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായിരുന്ന ശശിയുടെ പ്രാഥമികാംഗത്വം തന്നെ അന്ന് റദ്ദാക്കിയിരുന്നു. മന്ത്രി എ കെ ബാലനും പി കെ ശ്രീമതിയും ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷന്റെ റിപ്പോര്ട്ടിന്മേലായിരുന്നു അന്ന് സംസ്ഥാന…
Read Moreപരിചയപ്പെട്ടപ്പോള്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു; ഫോണിലൂടെയും നേരിട്ടും അശ്ലീല സംഭാഷണം പതിവായതോടെ നേതാക്കള്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല; ഷൊര്‍ണൂര്‍ എംഎല്‍എയ്ക്കെതിരേ വനിതാനേതാവ് ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍…
ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയ്ക്കെതിരേ ഡിവൈഎഫ്ഐ വനിതാ നേതാവ് ഉന്നയിച്ചിരിക്കുന്ന ഗുരുതര ലൈംഗിക ആരോപണങ്ങള്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. പി.കെ ശശിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പീഡന പരാതി ഇതുവരെ പോലീസിന് കൈമാറിയിട്ടില്ല. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എംഎല്‍എയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു. എംഎല്‍എയ്ക്ക് എതിരെ ഓഗസ്റ്റ് 14 നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി ഇ-മെയിലായി അയച്ചു. ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കേന്ദ്ര നേതൃത്വം…
Read More