കൈതോലപ്പായയില്‍ പണം കടത്തിയവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ സിപിഎമ്മിനും മന്ത്രി പി രാജീവിനുമെതിരേ വിമര്‍ശനവുമായി ജി ശക്തിധരന്. ”എന്റെ ഭാവനാ സൃഷ്ടിയാണ് ‘ഞാന്‍ എഫ് ബി എഴുതിയതെന്ന് ഒരു മന്ത്രി പി രാജീവ് പച്ചയ്ക്ക് ടെലിവിഷന്‍ ക്യാമറയില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന കാലത്തു ദേശാഭിമാനിയില്‍ പത്രാധിപസമിതി അംഗമാകാന്‍ എഴുതിയ പരീക്ഷയില്‍ ജയിക്കാതെ പുറത്തായ ആളാണ് ഈ ബുദ്ധിജീവി മന്ത്രി ! എന്നത് മറക്കണ്ട, എങ്ങിനെ ദേശാഭിമാനിയില്‍ കടന്നുകൂടി എന്ന് ചോദിച്ചാല്‍ സാന്മാര്ഗികമായി ഇവിടെ എഴുതാനാകില്ല. ശക്തിധരന് ഫേസ്ബുക്കില്‍ കുറിച്ചു ശക്തിധരന്റെ കുറിപ്പ്… ‘ പുലരാത്തഒരു രാവും ഇല്ലല്ലോ ‘.സി രാധാകൃഷ്ണന്ജനശക്തിയെ ഒറ്റരാത്രികൊണ്ട് കഴുത്തുഞെരിച്ചു കൊന്നുകളയാമെന്ന് കരുതുന്ന മൂഢന്മാരുടെ കയ്യിലായിപ്പോയല്ലോ ഭരണത്തിന്റെ കടിഞ്ഞാണ്‍ ! ഞങ്ങള്‍ നാളത്തെ പകല്‍ കൊണ്ട് ഈ ജന്മവാര്ഷിക ഓണപ്പതിപ്പിന്റെ ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് കരുതിയതാണ്. പക്ഷെ ഞങ്ങള്‍ക്ക്…
Read MoreTag: p rajeev
കൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി രൂപ കൊണ്ടുപോയത് പിണറായി ! എകെജി സെന്ററില്‍ എത്തിച്ചത് പി രാജീവ്; പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന്
കൈതോലപ്പായ പണക്കൈമാറ്റത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ ആദ്യമായി വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്. കലൂരുള്ള ദേശാഭിമാനി ഓഫീസില്‍ രണ്ടു ദിവസം താമസിച്ച് അവിടെ നിന്ന് 2.35 കോടി രൂപ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടിസെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ആണെന്നാണ് വെളിപ്പെടുത്തല്‍. ആ പണം തിരുവനന്തപുരത്തെ എകെജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവാണെന്നും ശക്തിധരന് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ശക്തിധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… നട്ടുച്ചയ്ക്ക് ഇരുട്ടോ ? രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച് സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന് ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍…
Read Moreഅലബാമയിലെ തീ ഇതുവരെ അണയ്ക്കാനായില്ല ! ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമെന്ന് പി രാജീവ്
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ അമേരിക്കയിലെ അലബാമയിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചതുമായി താരതമ്യപ്പെടുത്തി വ്യവസായ മന്ത്രി പി. രാജീവിന്റെ താത്വിക അവലോകനം. അലബാമയിലെ തീപ്പിടിത്തം ഇപ്പോഴും അണയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നും എന്നാല്‍, ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി അവകാശപ്പെട്ടു. ‘തീ അണഞ്ഞത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നു. എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് തീ അണക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അമേരിക്കയിലെ അലബാമയില്‍ നവംബറില്‍ 13 ഏക്കറിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചിട്ട് വീണ്ടും അവിടെ ഇപ്പോഴും തീ വരുന്നതിനെക്കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.’, പി. രാജീവ് പറഞ്ഞു. തീ പടര്‍ന്ന് അത് അണച്ചുകഴിഞ്ഞ സന്ദര്‍ഭത്തില്‍, അതില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളേയും അഭിനന്ദിക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിക്കേണ്ടിയിരുന്നത്. അതിന് പകരം പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് തെറ്റാണ്. അടിയന്തരപ്രമേയ നോട്ടീസ് വായിച്ചാല്‍ തന്നെ അതിലെ പൊള്ളത്തരം മനസ്സിലാകും. അങ്ങേയറ്റം ലജ്ജാകരമാണ് പ്രതിപക്ഷത്തിന്റെ സമീപനം. മറുപടിക്ക്…
Read Moreപൊതുമേഖല കുതിക്കുന്നു ! 41 സ്ഥാപനങ്ങളില്‍ 20 എണ്ണവും ലാഭത്തില്‍; ചവറ കെ.എം.എം.എല്ലിന് ചരിത്രനേട്ടമെന്ന് മന്ത്രി പി. രാജീവ്…
വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3884.06 കോടി രൂപയുടെ വിറ്റുവരവുണ്ടായെന്ന് വ്യവസായ മന്ത്രി പി. രാജീവ്. 2020-21 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വര്‍ധന(16.94 ശതമാനം)യുണ്ടായെന്നും വ്യവസായമന്ത്രി മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം 384.60 കോടി രൂപയാണ്. പ്രവര്‍ത്തനലാഭത്തില്‍ 273.38 കോടി രൂപയുടെ വര്‍ധനയുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 245.62 ശതമാനത്തിന്റെ വര്‍ധനയാണിതെന്നും മന്ത്രി വ്യക്തമാക്കി. 41 സ്ഥാപനങ്ങളില്‍ 20 കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനലാഭത്തിലായി. തൊട്ടുമുമ്പുള്ള വര്‍ഷം 16 കമ്പനികളായിരുന്നു ലാഭമുണ്ടാക്കിയത്. വിറ്റുവരവ്, പ്രവര്‍ത്തനലാഭം എന്നീ മേഖലകളില്‍ അഞ്ചു കമ്പനികളുടേത് സര്‍വകാല റെക്കോഡാണ്. വിറ്റുവരവിലും പ്രവര്‍ത്തനലാഭത്തിലും ഏറ്റവും മുന്നില്‍ ചവറ കെ.എം.എം.എല്‍. ആണ്. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപ പ്രവര്‍ത്തനലാഭവും കെ.എം.എം.എല്‍. നേടി. സംസ്ഥാന ചരിത്രത്തില്‍ ഒരു പൊതുമേഖലാ വ്യവസായ…
Read More