കണ്ണൂര്‍ : ലൈംഗികാരോപണത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി പി. ശശി സിപിഎമ്മിലേക്ക് തിരിച്ചു വരുന്നു. ശശിയെ തിരിച്ചെടുക്കാന്‍ സിപിഎം സംസ്ഥാന സമിതി എടുത്ത തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം തലശേരി ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തശേഷം ഏരിയാ കമ്മറ്റി അംഗത്വത്തിന് ശിപാര്‍ശ ചെയ്തതോടെ ഏഴു വര്‍ഷത്തിനുശേഷം പി. ശശി തത്വത്തില്‍ പാര്‍ട്ടിയുടെ ഭാഗമായി. അധികം പ്രാധാന്യം കൊടുക്കാതെ സാവകാശം ശശിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പാര്‍ട്ടി നീക്കം. കാരായിമാര്‍ അകത്തായതോടെ പാര്‍ട്ടികോട്ടയായ തലശേരിമേഖലയില്‍ നേതൃഅഭാവം സിപിഎം. നേരിടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുഭവസമ്പത്തും ജനകീയ അടിത്തറയുമുള്ളവരെ തിരികെയെത്തിക്കാനാണ് സിപിഎം തീരുമാനം. ശശിയുടെ മടങ്ങിവരവ് പാര്‍ട്ടിയില്‍ പല മാറ്റങ്ങള്‍ക്കും വഴിവെച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍കൈയെടുത്താണു ശശിയുടെ മടങ്ങിവരവെന്നും സൂചനയുണ്ട്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍…
Read MoreTag: p.sasi
വിജയേട്ടന് ഇപ്പോ എവിടെയാ… പാലത്തിന്റെ ഉദ്ഘാടനത്തിന് വരുമോ? ഫോണൊന്ന് വിജയേട്ടന് കൊടുത്തേ…രണ്ടു ഫോണുകളുപയോഗിച്ച് പി.സതീശന് നടത്തിയ മാസ്റ്റര്‍ തട്ടിപ്പ് ഇങ്ങനെ…
കോഴിക്കോട്: സര്‍ക്കാര്‍ നിയമനങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണപ്പിരിവ് നടത്തിയ പി. സതീശന് ആളുകളെ വിശ്വാസത്തിലെടുക്കാന്‍ ഉപയോഗിച്ചത് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ പേരുകള്‍.. പണം വാങ്ങുന്നതിനായി ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്ന സമയത്ത് പി.സതീശന്റെ പക്കല്‍ രണ്ട് ഫോണുകള്‍ ഉണ്ടായിരിക്കുമെന്ന് കസബ സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു ഫോണിലേക്ക് ഈ സമയം കോളു വരും. അല്ലെങ്കില്‍ ആരെയെങ്കിലും വിളിക്കുന്നതായി ഭാവിക്കും. ഫോണ്‍ എടുക്കുന്ന സതീശന് മറുഭാഗത്ത് സിപിഎം ജില്ലാ നേതാക്കള്‍ ആണെന്ന ഭാവേനയാണ് സംസാരിക്കുന്നത്. തന്നെ സമീപിച്ചപ്പോള്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെയാണ് വിളിച്ചതെന്ന് പ്രസ്തുത പരാതിക്കാരി പറയുന്നു. ”ഹലോ മോഹനന്മാഷല്ലേ… ഇത് ഞാനാണ്… വിജയേട്ടന് (മുഖ്യമന്ത്രി) ഇപ്പോ എവിടെയാ… പാലത്തിന്റെ ഉദ്ഘാടനത്തിന് വരുമോ? ഫോണൊന്ന് വിജയേട്ടന് കൊടുത്തേ… ഇങ്ങനെയാണ് ഫോണ്‍വിളി പോകുന്നത്. ഇത് കേള്‍ക്കുന്ന ആരും മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമായി ഇയാള്‍ക്ക്…
Read Moreജയരാജനെ വെട്ടാന്‍ പി. ശശിയെ ഇറക്കുന്നു ? ലൈംഗികാപവാദക്കേസില്‍ കുറ്റവിമുക്തനായതോടെ ശശി വീണ്ടും പാര്‍ട്ടിയില്‍ കരുത്തനാകും…
കണ്ണൂര്‍: ജില്ലയില്‍ അപ്രമാദിത്വ ശക്തിയായി വളരുന്ന ജയരാജനെ വെട്ടാന്‍ സിപിഎം കണ്ണൂര്‍ ലോബി മൂന് നേതാവ് പി ശശിയെ തിരികെ കൊണ്ടു വരാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. എട്ടു വര്‍ഷം നീണ്ട രാഷ്ട്രീയ വനവാസത്തിന് ശേഷം ശശിയെ മുഖ്യധാരയില്‍ ഇറക്കി ജയരാജന് ബദല്‍ സൃഷ്ടിക്കാന്‍ മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായിട്ടാണ് വിവരം. സിപിഎമ്മില്‍ ആത്യന്തികമായി സ്വാധീനമുള്ള മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും ശശിയുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയത് ഇക്കാര്യമാണെന്നാണ് ഊഹാപോഹങ്ങള്‍. പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ വിവാദമായി മാറിയ ലൈംഗികാരോപണ കേസിനെ തുടര്‍ന്ന് ശശി എട്ടു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ ഇടയാക്കിയ ലൈംഗികാരോപണത്തില്‍ നിന്ന് അടുത്തിടെ ശശിയെ കുറ്റ വിമുക്തനാക്കിയിരുന്നു. കോടതി കേസ് തള്ളിയതിന് പിന്നാലെ ശശി പാര്‍ട്ടിയില്‍ വീണ്ടും സജീവമാകുമെന്നും കണ്ണൂര്‍…
Read More