പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിലേക്ക് കേരളാ രാഷ്ട്രീയം കേന്ദ്രീകരിക്കുന്ന വേളയില്‍ സ്കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏഴാം ക്ലാസുകാരിയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വാഗ്ദാനങ്ങള്‍ക്കും കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. വീഡിയോയ്ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചത്. താന്‍ സ്കൂള്‍ ലീഡറായാല്‍ പി ടി പിരിയഡ് ക്ലാസെടുക്കുന്നത് തടയുമെന്നും അധ്യാപകര്‍ക്ക് ഡ്രസ്കോഡ് നടപ്പാക്കാന്‍ ശ്രമിക്കുമെന്നുമാണ് കുട്ടിയുടെ വാഗ്ദാനം. കൈയടികളോടെ വന്‍പിന്തുണയാണ് സ്ഥാനാര്‍ത്ഥിക്ക് സഹപാഠികള്‍ നല്‍കുന്നത്. തലശ്ശേരി കണ്ണംകോട് ടിപിജി മെമ്മോറിയല്‍ യുപി സ്കൂള്‍ എന്ന് കാണുന്ന വീഡിയോയില്‍ തന്റെ ചിഹ്നം പെന്‍ ആണെന്നും പറയുന്നുണ്ട്. കുട്ടിയുടെ പ്രസംഗം ഇങ്ങനെ…ഞാനിവിടെ സ്കൂള്‍ ലീഡറായി വന്നാല്‍ എല്ലാ അച്ചടക്കവും പാലിച്ച് ഇവിടത്തെ കുട്ടികളെ മര്യാദയ്ക്ക് നോക്കിക്കോളുമെന്ന് ഞാന്‍ പറയുന്നു. കാരണം നമ്മുടെ സ്കൂള്‍ അച്ചടക്കത്തോടെയും വൃത്തിയോടെയും ഇരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പിന്നെ എനിക്കിവിടെ പറയാനുള്ളത്, ചില മാഷുമാര്…
Read More