തനി മലയാളി പെൺകൊടിയായി ഇന്ത്യയുടെ ബാഡ്മിന്‍റൺ താരം സിന്ധു തലസ്ഥാനത്ത്; പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ആ​റ്റു​കാ​ൽ ദേ​വി​ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി താരം

തനി മലയാളി പെൺകൊടിയായി ഇന്ത്യയുടെ ലോക ബാഡ്മിന്‍റൺ താരം സിന്ധു. തലയിൽ മുല്ലപ്പൂ ചൂടി വെള്ളിക്കര യിൽ പച്ചബോർഡറുള്ള സെറ്റ് സാരിയുടുത്താണ് താരത്തെ രാവിലെ തലസ്ഥാനം കണ്ടത്. കേ​ര​ള ഒ​ളി​മ്പിക് അ​സോ​സി​യേ​ഷ​നും സം​സ്ഥാ​ന കാ​യി​ക വ​കു​പ്പും നൽകുന്ന ആദരം ഏറ്റുവാങ്ങുന്നതിനാണ് സിന്ധു ഇന്നലെ തലസ്ഥാനത്ത് എത്തിയത്. ഇന്ന് പുലർച്ചെ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും ആ​റ്റു​കാ​ൽ ദേ​വി​ക്ഷേ​ത്ര​ത്തി​ലും ദ​ർ​ശ​നം ന​ട​ത്തി. ക്ഷേത്രത്തിൽ എത്തുന്നതിന് വേണ്ടിയാണ് താരം മലയാളി പെൺകൊടിയായി സെറ്റുസാരിയിൽ ക്ഷേത്ര ദർശനം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി. കേരള ഒളിംപ്ക്സ് അസോസിയേഷൻ പ്രഖ്യാപിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള വർ പരിപാടിയിൽ പങ്കെടുക്കും.

Read More

അയാള്‍ എന്നെ വളരെയധികം ദ്രോഹിച്ചു; മൊബൈല്‍ ഫോണ്‍ സംസാരം പോലും വിലക്കി; തനിക്ക് വലിയ തലവേദനയായി തീര്‍ന്ന ആ മനുഷ്യനെക്കുറിച്ച് സിന്ധു പറയുന്നു…

റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ ബാഡ്മിന്റണ്‍ താരമാണ് പി.വി സിന്ധു.ഈ വെള്ളി മെഡലിന്റെ ക്രെഡിറ്റ് സിന്ധു സമ്മാനിച്ചത് പരിശീലകനായ പുല്ലേല ഗോപിചന്ദിനാണ്. സിന്ധുവിനെ ഒരു ലോകോത്തര കായികതാരമാക്കുന്നതില്‍ ഗോപിചന്ദ് വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ ബാഡ്മിന്റണ്‍ താരം തന്റെ പരിശീലകനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്… ആദ്യമായി ഫുട്ബോള്‍ ഗ്രൗണ്ടിലെത്തി പന്ത് അടിച്ച ആ നിമിഷം പുറകില്‍ നിന്ന് ആ ശബ്ദം കേട്ടു. പന്ത് അവിടെ ഇട്ട് ഓടിക്കോളാന്‍ പറഞ്ഞു. അടുത്ത മുക്കാല്‍ മണിക്കൂറും പന്തില്‍ ഒന്ന് തൊടാന്‍ പോലും സമ്മതിക്കാതെ ഓടിത്തളര്‍ന്നു. അവസാനം താന്‍ പന്തടിക്കുന്നതു കണ്ട് പറഞ്ഞു. ഇങ്ങനെ പന്തടിച്ചാല്‍ ജീവിതത്തിലൊരിക്കലും നന്നാകില്ലെന്ന് മുഖത്ത് നോക്കി പറയുകയും ചെയ്തു. അതായിരുന്നു തന്റെ പരിശീലകന്‍ എന്ന് സിന്ധു ലോകത്തോട് പറയുന്നു. ആ മനുഷ്യന്റെ കണ്‍മുമ്പില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ താന്‍…

Read More

‘വിമാന യാത്രയ്ക്ക്ക്കിടെ എനിക്കും മോശം അനുഭവമുണ്ടായി’ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാഡ്മിന്റണ്‍ താരം പിവി സിന്ധു; അപമാനിച്ച ആളിന്റെ പേരു വെളിപ്പെടുത്തി താരത്തിന്റെ ട്വീറ്റ്

മുംബൈ: ആഗോളതലത്തില്‍ തന്നെ മീടു ക്യാമ്പെയ്ന്‍ വൈറലാകുമ്പോള്‍ വിമാനയാത്രയ്ക്കിടെ തനിക്കും മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലുമായി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു രംഗത്തെത്തി. ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ യാത്ര ചെയ്യവെയാണ് ദുരനുഭവമുണ്ടായത്. നവംബര്‍ നാലിന് മുംബൈയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. തന്നെ അപമാനിച്ച ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജിതേഷ് എന്നാണെന്നും സിന്ധു ട്വീറ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 11.45ഓടെയാണ് സിന്ധുവിന്റെ ട്വീറ്റ് വന്നത്. സംഭവത്തില്‍ സിന്ധുവിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രശസ്ത താരത്തിന് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താണെന്നാണ് സിന്ധുവിനെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നത്. മീടൂ ക്യാംപെയ്ന്റെ ഭാഗമായി ട്വീറ്റിനെ പരിഗണിച്ചവരുമുണ്ട്. ട്വീറ്റ് വൈറലായതോടെ വിശദീകരണവുമായി സിന്ധു രംഗത്ത് വന്നിട്ടുണ്ട്. Sorry to say ..i had a very bad experience😤when i was flying by 6E 608 flight to bombay…

Read More

പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ ശിപാർശ

ന്യൂഡൽഹി: ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നൽകാൻ കേന്ദ്ര കായികമന്ത്രാലയ ത്തിന്‍റെ ശിപാർശ. ഇന്ത്യൻ ബാഡ്മിന്‍റണിന് നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് സിന്ധുവിന് പുരസ്കാരം നൽകണമെന്നാണ് കായികമന്ത്രാലയം ശിപാർശയിൽ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ലോക ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയ സിന്ധു കൊറിയൻ ഓപ്പണ്‍ സീരിസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. നേരത്തേ, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ പദ്മഭൂഷണ്‍ പുരസ്കാരത്തിന് ബിസിസിഐ ശിപാർശ ചെയ്തിരുന്നു.

Read More

പിവി സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് സെമിയില്‍; മെഡലുറപ്പിച്ച് ഇന്ത്യയുടെ സിന്ദൂര രേഖ; സെമി ലക്ഷ്യമാക്കി സൈന; പുരുഷ വിഭാഗത്തിലെ പ്രതീക്ഷ കെടുത്തിക്കൊണ്ട് ശ്രീകാന്ത് പുറത്ത്

ഇന്ത്യയുടെ അഭിമാന താരം പിവി സിന്ധു ലോക ബാഡ്ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു മൂന്നാം തവണയും സെമിയില്‍ കടന്നത്. 21-14,21-9 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. സെമിയില്‍ കടന്നതോടെ സിന്ധു മെഡലുറപ്പിച്ചു. 2013, 14 വര്‍ഷങ്ങളില്‍ ലോകചാമ്പ്യന്‍ഷിപ്പ് സെമിയില്‍ കടന്നെങ്കിലും സെമിയില്‍ പരാജയപ്പെടാനായിരുന്നു സിന്ധുവിന്റെ വിധി. മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ്വാളും ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ഇന്നിറങ്ങും. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ കെ.ശ്രീകാന്ത് ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ദക്ഷിണ കൊറിയയുടെ ലോക ഒന്നാംനമ്പര്‍ സണ്‍ വാന്‍ ഹോ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തെ കെട്ടുകെട്ടിച്ചത്.14-21,18-21 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി.

Read More