കൊച്ചി: കൊച്ചിയില്‍ അണ്ടര്‍ 17 കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷന് ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കൂടിയായ പി.വി. ശ്രീനിജന് എംഎല്‍എയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍. കേരള ബ്ലാസ്റ്റേഴ്സ് എംഎല്‍എക്കെതിരേ നടപടി സ്വീകരിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ നിലപാട്.വാടക നല്കാത്തതിനാല് ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ലെന്ന് എംഎല്‍എ നിലപാടെടുത്തതോടെയാണ് ഇന്നലെ ട്രയലിനെത്തിയ കുട്ടികള്‍ക്ക് നാലു മണിക്കൂറുകളോളം പുറത്തുനില്‍ക്കേണ്ടിവന്നത്. തുടര്‍ന്ന് കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇടപെട്ട് സ്കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എട്ടു ലക്ഷം രൂപ വാടക ഇനത്തില്‍ നല്കാന് ഉണ്ടെന്നാണ് പി.വി. ശ്രീനിജന് പറയുന്നത്. എന്നാല്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എംഎല്‍എയെ പൂര്‍ണമായും തള്ളുകയുണ്ടായി.
Read MoreTag: p v sreenijan MLA
കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷന് ട്രയല്‍സ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് പൂട്ടി എംഎല്‍എ ! പൂട്ട് പൊളിക്കാന്‍ ഉത്തരവിട്ട് മന്ത്രി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന് ട്രയല്‍സ് നടക്കുന്ന സ്കൂളിന്റെ ഗേറ്റ് പൂട്ടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ശ്രീനിജന് എംഎല്‍എ. സംഭവമറിഞ്ഞ് പൂട്ടു പൊളിക്കാന്‍ കായികമന്ത്രി വി. അബ്ദുറഹിമാന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നു കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരെത്തി ഗേറ്റ് തുറന്നു.ഇന്ന് രാവിലെ സെലക്ഷന് ട്രയല്‍സ് നടക്കേണ്ട കൊച്ചി പനമ്പിള്ളി നഗര്‍ സ്കൂളിന്റെ ഗേറ്റാണ് എംഎല്‍എ പൂട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറിലധികം കുട്ടികള്‍ പുലര്‍ച്ചെ മുതല്‍ ഗേറ്റിന് മുന്നില്‍ സെലക്ഷനില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഗേറ്റ് പൂട്ടിയതിനാല്‍ ഇവര്‍ക്ക് അകത്തു കടക്കാനായില്ല. സ്പോര്‍ട്സ് കൗണ്‍സിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതുകൊണ്ടാണ് ഗേറ്റ് പൂട്ടിയതെന്നാണ് എംഎല്‍എ പറയുന്നത്. കഴിഞ്ഞ എട്ടുമാസത്തെ വാടകയായ എട്ടു ലക്ഷം രൂപ കുടിശികയുണ്ട്. വാടകക്കുടിശിക തീര്‍ക്കണം എന്നാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സിന് കത്ത് അയച്ചിരുന്നുവെന്നും പ്രതികരണം ഉണ്ടായില്ലെന്നും ശ്രീനിജന് എംഎല്‍എ പറയുന്നു. എന്നാല്‍ കഴിഞ്ഞ മാസം വരെയുള്ള…
Read More