ജാതിസ്പര്‍ദ്ധയുണ്ടാക്കിയെന്ന പരാതിയില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. രാജരാജ ചോളന്‍ ഒന്നാമനെതിരെയുള്ള പരാമര്‍ശമാണ് പാ രഞ്ജിത്തിന് വിനയായത്. രാജരാജചോളന്റെ കാലത്ത് ദളിതരുടെ ഭൂമി പിടിച്ചെടുത്തെന്നും ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയെന്നുമായിരുന്നു പാ രഞ്ജിത് പറഞ്ഞത്. കുംഭകോണത്തിനു സമീപം തിരുപ്പനന്തലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫാറൂഖിന്റെ ചരമ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുമ്പോള്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പാ രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. ഹിന്ദു മക്കള്‍ തഞ്ചാവൂര്‍ മുന്‍ സെക്രട്ടറി ബാല പാ രഞ്ജിത്തിനെതിരെ പരാതി നല്‍കുകയായിരുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമം, രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക തുടങ്ങിയവയ്‌ക്കെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പാ രഞ്ജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Read MoreTag: pa renjith
അയാം സോറി അയ്യപ്പാ, നാ ഉള്ള വന്തായെന്നപ്പാ; രജനിച്ചിത്രങ്ങളുടെ സംവിധായന്‍ പാ രഞ്ജിത്തിന്റെ ഗാനം ശ്രദ്ധേയമാകുന്നു…
ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കബാലി, കാലാ എന്നീ സിനിമകളുടെ സംവിധായകന്‍ പാ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡ് പുറത്തുവിട്ട അയാം സോറി അയ്യപ്പാ നാ ഉള്ള വന്താ യെന്നപ്പാ… എന്ന ഗാനം ശ്രദ്ധേയമാകുന്നു. ശബരിമല യുവതിപ്രവേശനത്തിന് പിന്തുണ നല്‍കുന്നു എന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഗാനം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പാ രഞ്ജിത്തിന്റെ കാസ്റ്റ്ലസ് കളക്ടീവ് ബാന്‍ഡാണ് ഗാനം ആലപിച്ചത്. നീലംകള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിലായിരുന്നു ഈ ഗാനത്തിന്റെ അവതരണം. ‘കലയും സംഗീതവും കൊണ്ട് രാഷ്ട്രീയ അവബോധം ഉണ്ടാക്കുക’ എന്ന ലക്ഷ്യമാണ് ഗാനത്തിന്റെ അവതരണത്തിനു പിന്നിലെന്ന് ബാന്‍ഡ് പറയുന്നു. ബാന്‍ഡിന്റെ സംഘത്തില്‍ 19 പേരാണ് ഉള്ളത്. പത്തൊമ്പാതാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സി ഇയോതൈ തസ് ഉപയോഗിച്ച ‘ജാതിഇലത്തു തമിഴ് വര്‍ഗല്‍’ (ജാതി ഇല്ലാത്ത തമിഴ് ജനത) എന്നി പ്രയോഗമാണ് ‘കാസ്റ്റ്ലസ് കളക്ടീവ്’ എന്ന പേരിനു കാരണമായത്.
Read More