കോവിഡിന്റെ പിടിയില്‍ നിന്ന് ലോകം ഇതുവരെ മുക്തി നേടിയിട്ടില്ല. ഈ അവസ്ഥയില്‍ ലോകജനതയ്ക്ക് ആശങ്കയേറ്റുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. പസിഫിക് മേഖലയില്‍ വന്‍ ഭൂചലനവും സൂനാമിയും ഉണ്ടാകുമെന്ന ആശങ്കയാണ് പരന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് യുഎസിലെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി വന്‍ പരിശീലനപദ്ധതിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പൊലീസ്, സന്നദ്ധസേനാംഗങ്ങള്‍, ഗോത്രവര്‍ഗ നിവാസികള്‍, പ്രതിരോധ സേനാംഗങ്ങള്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് തുടങ്ങിയവര്‍ പരിശീലനപദ്ധതിയിലുണ്ട്. ഒറിഗോണ്‍, ഇദഹോ, അലാസ്ക തുടങ്ങിയ പ്രകൃതിദുരന്ത സാധ്യത കൂടിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭാവിയില്‍ ഒരു വന്‍ ഭൂചലനവും സൂനാമിയും ഉണ്ടായാല്‍ എങ്ങനെ എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നും ആശയപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുമെന്നും കണ്ടെത്താന്‍ ഈ പരിശീലനം സേനകളെ സഹായിക്കുമെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. ‘ഭാവിയില്‍ വമ്പന്‍ പ്രകൃതിദുരന്തം സംഭവിക്കാന്‍ വലിയ സമയമൊന്നും വേണ്ട. തദ്ദേശീയമായും മേഖലാതലത്തിലുമുള്ള പങ്കാളികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും…
Read More