നീലംപേരൂര്‍: സൗന്ദര്യത്തിന്റെയും അറിവിന്റെയും പ്രതീകമായ അരയന്നത്തിലേക്ക് എത്തുന്ന പ്രസിദ്ധമായ നീലംപേരൂര്‍ പൂരം പടയണി ഇന്ന് നടക്കും. ഇന്നലെ നടന്ന മകം പടയണിയില്‍ അടിയന്തിരക്കോലമായി അന്പലക്കോട്ടയും വേലയന്നങ്ങളും എഴുന്നള്ളി. ചേരമാന്‍ പെരുമാള്‍ സ്മാരകത്തിലെത്തി അനുഞ്ജ വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുടം പൂജകളിയും തോത്താകളിയും നടന്നു. തുടര്‍ന്നാണ് വേലയന്നങ്ങളും അംബലക്കോട്ടയും കൊടിക്കുറക്കും കാവല്‍ പിശാചിനുമൊപ്പം കളത്തില്‍ എഴുന്നള്ളിയത്. 16 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഗ്രാമത്തിന്റെ മഹാസുകൃതമായ ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളും രാത്രി 12.30ന് ക്ഷേത്ര ആല്‍ത്തറയില്‍ നിന്ന് നീലംപേരൂര്‍ പള്ളി ഭഗവതിയുടെ സന്നിധിയിലേക്ക്എഴുന്നള്ളുന്നതോടെ ഇവര്‍ഷത്തെ പടയണിക്ക് സമാപനമാവും. ചൂട്ട് വെളിച്ചത്തിന്റെ പൊന്പ്രഭയില് വല്യന്നവും ചെറിയ അന്നങ്ങളും എഴുന്നള്ളും.പുലര്‍ച്ചെ ആറ് മുതല്‍ അന്നത്തിന്റെ നിറപ്പണികള്‍ ആരംഭിച്ചു. ഉച്ചയോടെ ചുണ്ടും പൂവും പിടിപ്പിക്കുന്ന പണികള്‍ പൂര്‍ത്തിയാകും. വൈകുന്നേരം ദീപാരാധനയ്ക്ക് മുന്‍പായി അന്നത്തിന്റെ മുഴുവന്‍ പണികളും തീരും. 30 അടി…
Read More