മൂന്നാറില്‍ പലചരക്ക് കട തകര്‍ത്ത് കാട്ടുകൊമ്പന് പടയപ്പ. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയ്ക്ക് നേരെയാണ് ഇന്നലെ രാത്രി 9.45 ഓടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കടയുടെ വാതില്‍ പൂര്‍ണമായി തകര്‍ന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് പത്തൊന്‍പതാം തവണയാണ് കാട്ടാനകള്‍ തന്റെ കട ആക്രമിക്കുന്നത് പുണ്യവേല്‍ പറയുന്നു. എന്നാല്‍ പടയപ്പയുടെ ആക്രമണം ആദ്യമായാണ്. മുന്‍പ് പല തവണ സമീപത്തുക്കൂടി പോയിട്ടുണ്ടെങ്കിലും കട ആക്രമിച്ചിരുന്നില്ലെന്നും പുണ്യവേല്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
Read MoreTag: padayappa
പഞ്ചായത്ത് നല്കുന്ന പച്ചക്കറികള്‍ തികയുന്നില്ല ! പേപ്പറും പ്ലാസ്റ്റിക്കും തിന്ന് വയറു നിറച്ച് പടയപ്പ; ദാരുണ കാഴ്ച
പഞ്ചായത്ത് നല്കുന്ന പച്ചക്കറികള്‍ വിശപ്പടക്കാന്‍ തികയാതെ വന്നതോടെ പടയപ്പ വിശപ്പടക്കുന്നത് പേപ്പര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിന്നെന്ന് നാട്ടുകാര്‍. നല്ലതണ്ണി കല്ലാറിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിന് പുറത്തുള്ള മാലിന്യങ്ങവാണ് പടയപ്പ കഴിക്കുന്നത്. പ്ലാന്റിന്റെ കവാടം തകര്‍ത്ത് അകത്ത് കയറുന്ന പടയപ്പ, ജൈവവളമുണ്ടാക്കുന്നതിനായി പഞ്ചായത്ത് സൂക്ഷിച്ചിരുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ എടുക്കാന്‍ തുടങ്ങിയതോടെയാണ് പച്ചക്കറി പ്രത്യേകം മാറ്റി വയ്ക്കാന്‍ തുടങ്ങിയത്. പടയപ്പയെ ഭയന്ന് പ്ലാന്റിന് പുറത്ത് ഇരുമ്പ് ഗെയിറ്റും പഞ്ചായത്ത് സ്ഥാപിച്ചു. ഇതോടെ പുറത്തെ പച്ചക്കറി മാത്രമായി പടയപ്പയുടെ ഭക്ഷണം. ഇത് കഴിച്ചിട്ട് പടയപ്പയ്ക്ക് വിശപ്പ് മാറാതെ വന്നതോടെയാണ് മാലിന്യം അകത്താക്കാന്‍ തുടങ്ങിയത്. പ്രായാധിക്യമുള്ള പടയപ്പ പ്ലാസ്റ്റിക് കഴിക്കുന്നത് ആനയുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നും പ്ലാന്റിലെ തൊഴിലാളികള്‍ പറയുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
Read More