പത്തനംതിട്ട: മോദിയുടെ വീടാണ് ഭാരതം. ബിജെപിയുടെ ഒരു സാധാരണ പ്രവർത്തകയായി പ്രവർത്തിക്കാനാണു താത്പര്യമെന്ന് പദ്മജ വേണുഗോപാൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും എൻഡിഎ നേട്ടം കൊയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പദ്മജ. യോഗത്തില്‍ പദ്മജയ്ക്ക് മുന്‍നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപിയെന്നും മോദി തന്നെ ആകർഷിച്ചുവെന്നും അതിനാൽ ബിജെപിയിൽ ചേർന്നുവെന്നും പദ്മജ കൂട്ടിച്ചേർത്തു. പ്രവർത്തിക്കാൻ ഒരു അവസരം മാത്രം ചോദിച്ചാണ് ബിജെപിയിൽ വന്നത്. ഒരു സ്ഥാനവും വേണ്ട. നിങ്ങളുടെ പദ്മേച്ചിയാണ് താനെന്നും പദ്മജ പറഞ്ഞു. കോൺഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. ചവിട്ടും കുത്തും അപമാനവും സഹിച്ചാണ് കോൺഗ്രസിൽനിന്നതെന്നും പദ്മജ പറഞ്ഞു. അടുത്ത നിയമസഭ…
Read MoreTag: padmaja venugopal
പത്മജയുടെ കൈകളിൽ താമരയെത്തിച്ചത് ലോക്നാഥ് ബെഹ്റ; പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമായെന്ന് മുരളീധരന്
കോഴിക്കോട്: പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കാന്‍ ചരടുവലിച്ചത് മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരന്. നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിന്റെ പക ബിജെപിക്ക് തന്നോടുണ്ട്. പത്മജയെ പാളയത്തിലെത്തിച്ചതു വഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു ബെഹ്റയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും നല്ല ബന്ധമാണുള്ളത്. കൊച്ചി സിറ്റി പോലീസ് കമീഷണറായിരുന്ന കാലം മുതല്‍ തന്റെ കുടുംബവുമായി ബെഹ്റയ്ക്ക് ബന്ധമുണ്ട്. അക്കാലത്ത് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. ഈ ബന്ധം ബിജെപിക്കാര്‍ ഉപയോഗിച്ച് കാണുമെന്നും മുരളീധരന് പറഞ്ഞു. ബിജെപിയില്‍ പോകുന്നുവെന്ന വാര്‍ത്താ കണ്ടയുടന്‍ തന്നെ പത്മജയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ബിജെപിയില്‍ പോകുന്നില്ലെന്ന ഫേസ്ബുക്ക് കണ്ടപ്പോഴും വിളിച്ചു. പിന്നീട് സംശയിച്ച പോലെ തന്നെ സംഭവിച്ചു. എന്നാല്‍ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയതുകൊണ്ട് പാർട്ടിക്ക് നഷ്ടമൊന്നുമില്ല.…
Read Moreകോൺഗ്രസ് പാർട്ടിക്ക് ഒരു നേതാവില്ല; ചേര കടിച്ചാല്‍ മതിയല്ലോ അത്താഴം മുടങ്ങാൻ; ബിജെപി ആസ്ഥാനത്തിരുന്ന് പത്മജ അഴിച്ചുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത് കെ.കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കാനില്ലെന്നു ഉറപ്പിച്ചെന്ന് പത്മജ വേണുഗോപാൽ. കുറച്ചുകാലമായി മോദിജിയുടെ രീതികൾ പഠിച്ചപ്പോൾ ഒരു കാര്യം മനസിലായി. ഏതു പാർട്ടിക്കും ശക്തനായ ഒരു നേതാവ് വേണം. ഇന്ന് കോൺഗ്രസ് പാർട്ടിക്ക് ഇല്ലാത്തതും അതാണ്. താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല, അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നാണല്ലോ. താൻ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാല്‍ മതിയല്ലോ അത്താഴം മുടങ്ങാനെന്നും പത്മജ പറഞ്ഞു. ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിനെതിരെ പത്മജ രൂക്ഷവിമർശനം നടത്തിയത്. എന്തുകൊണ്ട് ബിജെപി എന്ന് പലരും ചോദിച്ചു. എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിയിൽ ഉറച്ചുനിൽക്കുന്ന ആളായിരുന്നു താൻ. വല്ലാത്ത വേദനയായിരുന്നു പോകുമ്പോൾ. ഒരു മാസം മുമ്പ് എഐസിസി ആസ്ഥാനത്തു ചെന്നപ്പോൾ ആരെയാണു കാണേണ്ടതെന്ന് ആലോചിച്ചു. ആരുമില്ല. സോണിയ ഗാന്ധി ഇപ്പോൾ ആരെയും കാണുന്നില്ല. രാഹുൽ…
Read Moreമോദിയില്‍ കണ്ടത് നല്ലൊരു നേതൃത്വപാടവം; ഒരു ഉപാധിയും വയ്ക്കാതെ ബിജെപിലേക്ക് പോകുന്നത് കോൺഗ്രസിനെ മടുത്തിട്ടെന്ന് പത്മജ വേണുഗോപാൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിടുന്നത് മടുത്തിട്ടാണെന്ന് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് നേതാക്കളാണ് തന്നെ ബിജെപിയാക്കിയതെന്നും പത്മജ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇതോടെ പാര്‍ട്ടിയില്‍നിന്ന് അകന്നിരുന്നു. പല തവണ പരാതി നല്‍കിട്ടും പരിഗണിച്ചില്ല. വേദനയോടെയാണ് കോണ്‍ഗ്രസ് വിടുന്നത്. ഏറ്റവും എതിര്‍ത്തിരുന്ന സിപിഎമ്മുമായി കൈകോര്‍ക്കാന്‍ വരെ കരുണാകരന് തയാറായത് അത്ര അധികം അപമാനം സഹിച്ചതുകൊണ്ടാണെന്നും പത്മജ പറഞ്ഞു. ഒരു ഉപാധിയും വയ്ക്കാതെയാണ് താൻ ബിജെപിലേക്ക് പോകുന്നത്. തനിക്ക് മനസമാധാനത്തോടെ പ്രവര്‍ത്തിക്കണം. മോദിയില്‍ കണ്ടത് നല്ലൊരു നേതൃത്വപാടവമാണെന്നും അതാണ് തന്നെ ആകര്‍ഷിച്ചതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
Read Moreആദ്യ പ്രളയത്തില്‍ ഈ മേയര്‍ ബ്രോ എവിടെയായിരുന്നു ! ജനങ്ങള്‍ നല്കിയ സാധനങ്ങള്‍ കയറ്റി അയയ്ക്കാന്‍ മേയര്‍ ബ്രോയുടെ ആവശ്യമില്ലെന്ന് പദ്മജ വേണുഗോപാല്‍…
വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തിരുവനന്തപുരം നഗരസഭാ മേയറുമായ വി.കെ പ്രശാന്തിനെതിരേ കടന്നാക്രമണവുമായി പദ്മജ വേണുഗോപാല്‍. ആദ്യ പ്രളയത്തില്‍ മേയര്‍ എവിടെയായിരുന്നു? ജനങ്ങള്‍ നല്കിയ സാധങ്ങള്‍ കയറ്റി അയക്കാന്‍ മേയര്‍ ബ്രോയുടെ ആവശ്യമില്ലെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു. ഇതേ കാര്യം മുമ്പ് കെ. മുരളീധരനും പറഞ്ഞിരുന്നു. വട്ടിയൂര്‍ക്കാവില്‍ പ്രചാരണച്ചൂടിന് ഒരു കുറവുമില്ലെന്നും തന്റെ പേര് തിരുവനന്തപുരത്ത് ഉയരാന്‍ കാരണം അച്ഛനോടുള്ള സ്നേഹമാണെന്നും പദ്മജ വ്യക്തമാക്കി. പ്രളയ ബാധിതര്‍ക്കായി ജനങ്ങള്‍ കൈയയച്ച് നല്കിയ സഹായം കയറ്റിയയച്ചതാണോ പ്രശാന്തിന്റെ പ്രവര്‍ത്തന മികവെന്ന് മുരളീധരന് നേരത്തെ പരിഹസിച്ചിരുന്നു. ഈ പ്രളയകാലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനത നടത്തിയ സഹായ ശേഖരണം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 35ലോഡ് സാധനങ്ങളാണ് പ്രളയ മേഖലയിലേക്ക് നഗരസഭ കയറ്റി അയച്ചത്. ഇത് മുന്‍ നിര്‍ത്തിയുള്ള എല്‍ഡിഎഫ് പ്രചാരണങ്ങള്‍ക്കെതിരെയായിരുന്നു മുരളീധരന്റെ പരിഹാസം. മുമ്പ് മുരളീധരന് നിര്‍ദ്ദേശിച്ച പീതാംബരക്കുറുപ്പിനെ വെട്ടിയാണ്…
Read More