പാഡ്ബാങ്ക് രൂപീകരിച്ച് സമൂഹത്തില്‍ മാറ്റത്തിന്റെ വിത്തുവിതച്ച് യുവാവ് ! പാഡ്ബാങ്കിലൂടെ സൗജന്യമായി നല്‍കിയത് 12000 പാഡുകള്‍; ചിത്രാന്‍ഷ് എന്ന യുവാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാം…

സമൂഹത്തില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സമീപകാലത്ത് പഞ്ഞമില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എല്ലാ ആണ്‍കുട്ടികളെയും പോലെ ടിവിയില്‍ കാണുന്ന സാനിറ്ററി പാഡിന്റെ പരസ്യം കണ്ട് അദ്ഭുതം കൂറുന്ന ഒരാളായിരുന്നു ചിത്രാന്‍ഷും. സംഭവത്തെക്കുറിച്ച് ഏകദേശ രൂപം കിട്ടിയതോടെ പെണ്‍കുട്ടികളെ കളിയാക്കിച്ചിരിക്കാനുള്ള ഒരു വിഷയമായി മാറി അത്. എന്നാല്‍ പിന്നീടൊരു ദിവസം ചിത്രാന്‍ഷ് മനസ് നിറയെ ആര്‍ത്തവത്തെ കുറിച്ചുള്ള സംശയവുമായി അമ്മയെ സമീപിച്ചു. അവന്റെ അമ്മ സുനിത ‘അതൊന്നും ആണ്‍കുട്ടികളറിയേണ്ട കാര്യമല്ല’ എന്നും പറഞ്ഞ് അകറ്റി നിര്‍ത്താതെ അവനെ വിളിച്ച് അടുത്തിരുത്തി ആര്‍ത്തവത്തെ കുറിച്ച് എല്ലാം പറഞ്ഞു കൊടുത്തു. ഇന്ന്, 2019-ല്‍ ഉത്തര്‍പ്രദേശിലെ ബറേലി എന്ന പ്രദേശത്ത് നൂറ്റിയമ്പതോളം സ്ത്രീകള്‍ക്ക് ചിത്രാന്‍ഷ് പാഡുകളെത്തിച്ചു നല്‍കുന്നു. ചിത്രാന്‍ഷിന്റെ പാഡ്ബാങ്കില്‍ നിന്നും സൗജന്യമായിട്ടാണ് പാഡുകളെത്തിച്ചു നല്‍കുന്നത്. 1500 പാക്കറ്റുകള്‍ 2018 ജൂണ്‍ മുതലിങ്ങോട്ട് ചിത്രാന്‍ഷ് നല്‍കിക്കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളിലേക്കുള്ള തുടക്കം ഇങ്ങനെയാണ്: ശാസ്ത്രി നഗറില്‍…

Read More

സ്ത്രീകള്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞ പാഡുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതോടെ ഭാര്യ ഉപേക്ഷിച്ചു പോയി; നാട്ടുകാര്‍ ഭ്രാന്തനെന്നു മുദ്രകുത്തി; പാഡ്മാനാകാന്‍ മുരുഗാനന്ദം സഞ്ചരിച്ചത് കനല്‍വഴികളിലൂടെ…

ഇന്ന് അരുണാചലം മുരുഗാനന്ദം രാജ്യത്തിനകത്തും പുറത്തും പ്രശസ്തനാണ്. മുരുകാനന്ദത്തിന്റെ ജീവിതം പറഞ്ഞ ‘പാഡ്മാന്‍’ തീയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ പലവിധത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രത്തിന്റെ പ്രചാരണത്തിനു വേണ്ടി അക്ഷയ് കുമാര്‍ സാനിറ്ററി നാപ്കിനുമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടികള്‍ അവരുടെ ആര്‍ത്തവാനുഭവങ്ങള്‍ പാഡിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തുതുടങ്ങി. അക്ഷയ്കുമാര്‍ചിത്രം പറയുന്നത് കുറഞ്ഞ ചെലവില്‍ രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടി സാനിറ്ററി നാപ്കിന്‍ ഉണ്ടാക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്ത പാഡ് മാന്റെ കഥയാണ്. ഇതു വെറുമൊരു കഥയല്ല, കേരളത്തിന്റെ അയല്‍നഗരമായ കോയമ്പത്തൂരില്‍നിന്നുള്ള അരുണാചലം മുരുഗാനന്ദത്തിന്റെ യഥാര്‍ഥ ജീവിതംതന്നെയാണ്. തീണ്ടാരിപ്പെണ്ണുങ്ങളെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തുന്ന പരമ്പരാഗത ഗ്രാമപശ്ചാത്തലത്തില്‍നിന്നു വന്ന മുരുകാനന്ദമാണു കോര്‍പറേറ്റ് കമ്പനികളുടെ വിലകൂടിയ നാപ്കിനുകള്‍ വാങ്ങാനാകാതെ നിരാശപ്പെട്ട രാജ്യത്തെ ലക്ഷക്കണക്കിനു പാവപ്പെട്ട പെണ്ണുങ്ങളുടെ ആര്‍ത്തവനോവിന് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്. അതുകൊണ്ടുതന്നെയാണു ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളെ ഉള്‍പ്പെടുത്തി ടൈംമാഗസിന്‍ 2014ല്‍…

Read More