മലയാളികളുടെ മനസ്സില്‍ ഒരു കുളിര്‍മഴയായി ക്ലാര പെയ്തൊഴിഞ്ഞിട്ട് ഇന്നേക്ക് 33 വര്‍ഷം പൂര്‍ത്തിയാവുന്നു. ക്ലാരയും മണ്ണാര്‍ത്തൊടി ജയകൃഷ്ണനും രാധയുമെല്ലാം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളാണ്. പടം ഇറങ്ങി കാലം ഇത്ര കഴിഞ്ഞിട്ടും ‘തൂവാനത്തുമ്പികള്‍’ ഇപ്പോഴും മലയാളി യുവത്വത്തിന് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ്്. പത്മരാജന്റെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ‘തൂവാനത്തുമ്പികള്‍’ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പാതിവഴിയില്‍ നിന്നു പോകുമായിരുന്ന ചിത്രമായിരുന്നുു ‘തൂവാനത്തുമ്പികള്‍’. അന്ന് സഹായഹസ്തവുമായി എത്തിയത് മോഹന്‍ലാലായിരുന്നെന്ന് തുറന്നുപറയുകയാണ് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി. ”നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘തൂവാനത്തുമ്പികള്‍’ മുന്നോട്ട് പോവാന്‍ സഹായഹസ്തം ലഭിച്ചിരുന്നു. ‘തൂവാനത്തുമ്പികളുടെ’ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിര്‍മ്മാതാവിന് ഹൃദയസ്തംഭനം ഉണ്ടായി. സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നപ്പോള്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി ഷൂട്ടിങ് തുടങ്ങാന്‍…
Read MoreTag: padmarajan
പത്മരാജൻ… പ്രണയത്തെ രചിച്ച മാന്ത്രികൻ ; ഓർമകളിലെ വാടാത്ത പ്രണയപത്മം
അമൽ പി. അരുണ്‍ പത്മരാജൻ… മഴയേയും മഞ്ഞുകാലത്തേയും സ്നേഹിച്ചു തലമുറകളെ മോഹിപ്പിച്ച അനശ്വര കലാകാരൻ. അക്ഷരങ്ങളിലും കാഴ്ചകളിലും പ്രണയം വാരിക്കോരി നിറച്ചുവെച്ച പത്മരാജൻ. അതുകൊണ്ടുതന്നെ ഓരോ വായനക്കാരനും പ്രേക്ഷകനും ഇന്നും പ്രണയമാണ് പത്മരാജൻ കൈയ്യൊപ്പു ചാർത്തിയ ഓരോ സൃഷ്ടിയോടും… പ്രയാണത്തിൽ തുടങ്ങി ഞാൻ ഗന്ധർവനിൽ അവസാനിച്ച സിനിമകളും മനസിനെ തൊട്ടുണർത്തിയ നോവലുകളും ചെറുകഥകളും തുടങ്ങി താമരകളുടെ ഈ രാജകുമാരൻ സമ്മാനിച്ചതെല്ലാം ഹൃദ്യമായ അനുഭവങ്ങളാണ്. അവയിലൂടെ നാം പരിചയപ്പെട്ട കഥാപാത്രങ്ങൾ ഇന്നും നമുക്കുള്ളിൽ മരണമില്ലാതെ കഴിയുന്നു….. അവയിൽ വ്യക്തികൾ മാത്രമല്ല ഇന്നും നമ്മുടെ മനസിൽ നിൽക്കുന്നതെന്നോർക്കുക. നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലെ ടാങ്കർലോറി, മൂന്നാംപക്കത്തിലെ കടലുമൊക്കെ ഇന്നും മലയാളിയെ തൊട്ടുണർത്തുന്നവയാണ്. 1979ൽ പെരുവഴിയന്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തോടെ സംവിധായകനായ പത്മരാജൻ സ്വന്തം കഥകളെ ആധാരമാക്കി സൃഷ്ടിച്ച സിനിമകളാണ് ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, ദേശാടക്കിളി കരയാറില്ല, ഞാൻ ഗന്ധർവൻ…
Read Moreപതിനേഴാമത്തെ കാറ്റിനൊപ്പം പറഞ്ഞയച്ച സിനിമയിലെ ഗന്ധര്‍വനെപ്പോലെ മരണം പത്മരാജന് മുന്നില്‍കണ്ടിരുന്നു ! 28 വര്‍ഷത്തിനു ശേഷം ഗന്ധര്വന് നിതീഷ് ഭരദ്വാജിന്റെ വെളിപ്പെടുത്തല്‍…
മലയാളികള്‍ സ്നേഹപൂര്‍വം പപ്പേട്ടന് എന്നു വിളിച്ചിരുന്ന പത്മരാജന് മരിച്ചിട്ട് വര്‍ഷം 28 വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും സിനിമാപ്രേമികളുടെ മനസ്സില്‍ പപ്പേട്ടന്റെ ഓര്‍മകള്‍ മരിച്ചിട്ടില്ല. ആ ഓര്‍മകളുമായാണ് മലയാളികള്‍ ഏറെ സ്നേഹിച്ച ‘ഗന്ധര്വന്’ കൊച്ചിയില്‍ എത്തിയിരിക്കുന്നത്. ഇരുപത്തിയെട്ടുവര്‍ഷം മുന്പിറങ്ങിയ ഞാന്‍ ഗന്ധര്വന് എന്ന പത്മരാജന് സിനിമയിലെ ഗന്ധര്‍വനായി വേഷമിട്ട നിതീഷ് ഭരദ്വാജ് ആണ് നീണ്ട ഇടവേളയ്ക്കുശേഷം കേരളത്തിലെത്തിയത്. പത്മരാജനെ അടിസ്ഥാനമാക്കി കൊച്ചിയില്‍ തുടങ്ങിയ പപ്പേട്ടന്‍സ് കഫേയില്‍ അതിഥിയായിരുന്നു നിതീഷിന്റെ വരവ്. കൊല്ലംകാരന് ശബരി കൊച്ചിയില്‍ തുടങ്ങിയ പപ്പേട്ടന്‍സ് കഫേയിലേക്ക് ഇരുള്‍വീണ സമയത്തായിരുന്നു നിതീഷ് ഭരദ്വാജിന്റെ വരവ്. മണ്മറഞ്ഞ് ഇരുപത്തിയെട്ട് വര്‍ഷത്തിനിപ്പുറവും പത്മരാജന് പലര്‍ക്കും പ്രചോദനമാകുന്നതില്‍ അതിശയമില്ലെന്ന് നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു. മഹാഭാരതം ടെലിവിഷന്‍ സീരീസില്‍ ശ്രീകൃഷ്ണനായി വേഷമിട്ടതിന് പിന്നാലെയെത്തിയ ഗന്ധര്‍വന്റെ വേഷം ആദ്യം തള്ളിക്കളഞ്ഞെങ്കിലും പിന്നീട് പത്മരാജനെന്ന പ്രതിഭയെ മനസിലാക്കിയപ്പോള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് നിതീഷ് പറയുന്നു. പതിനേഴാമത്തെ കാറ്റിനൊപ്പം പറഞ്ഞയച്ച…
Read More