കോട്ടയം: ലോക്ഡൗണ്‍ ആരംഭിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അതിഥിത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളുമായി ജില്ലാ നേതൃത്വം. പായിപ്പാട് ഉൾപ്പെടെയുള്ള മേഖലകളിൽ തൊഴിലാളികളുടെ താമസം, ഭക്ഷണം, കോവിഡ് ബാധിച്ചവരുടെ സംരക്ഷണം തുടങ്ങിയവയിൽ തൊഴിലുടമകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം. ഇതു സംബന്ധിച്ചു ജില്ലാ കളക്ടർ എം. അഞ്ജന ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ പി.എസ്. സ്വർണമ്മയെ നോഡൽ ഓഫീസറായി നിയോഗിച്ചു. തൊഴിലിടങ്ങളിൽ തന്നെ താമസിച്ച് തൊഴിൽ ചെയ്യുന്നതിനുള്ള ക്രമീകരണം, മറ്റു സ്ഥലങ്ങളിൽ പോയി ജോലി ചെയ്യേണ്ടവർക്കായി നിലവിൽ തൊഴിലുടമകൾ ഏർപ്പെടുത്തിയിട്ടുള്ള യാത്രാസൗകര്യം എന്നിവ ഒരുക്കും. തൊഴിലാളികളുടെ വിവര ശേഖരണവും അവരുടെ ആശങ്ക അകറ്റുന്നതിനായുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജില്ലാ ലേബർ ഓഫീസാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. ക്യാന്പുകളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിനുവേണ്ട നടപടികൾക്കായി തൊഴിൽ, പൊതുവിതരണ വകുപ്പുകളെ ചുമതലപ്പെടുത്തി. പായിപ്പാട് കോവിഡ് ബാധിച്ച അതിഥിത്തൊഴിലാളികളെ പ്രത്യേകമായി ഒരു സ്ഥലത്ത്…
Read MoreTag: paippad bengali
പായിപ്പാട്ട് നിന്ന് നാട്ടിലേക്ക് തിരിച്ചത് നാലായിരത്തോളം ബംഗാളികൾ; ഇന്ന് മടങ്ങാൻ ആരുമില്ല; ഇനിയുള്ളത് നൂറിൽ താഴെ അതിഥിത്തൊഴിലാളികൾ
ചങ്ങനാശേരി: മിനി ബംഗാൾ എന്ന് വിശേഷിപ്പിച്ചിരുന്ന പായിപ്പാട്ടുനിന്ന് ഒരുമാസത്തിനിടെ 4000 അതിഥി തൊഴിലാളികൾ ബംഗാളിലേക്ക് മടങ്ങി. ഇനി പായിപ്പാട്ട് നൂറിൽ താഴെ അതിഥിത്തൊഴിലാളികൾ മാത്രമെന്ന് കണക്ക്. പായിപ്പാട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി വിവിധ ഉടമകളുടെ കീഴിൽ 110 ക്യാന്പുകളാണുള്ളത്. തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ പല ക്യാന്പുകളും അടച്ചു പൂട്ടിയ നിലയിലാണ്. പായിപ്പാട് കവലയിൽ തിരക്കൊഴിഞ്ഞു. അതിഥിത്തൊഴിലാളികളെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി.കോവിഡ് ലോക്ക് ഡൗണിനിടയിൽ വെസ്റ്റ് ബംഗാളിലേക്ക് ആദ്യമായി ട്രെയിൻ പുറപ്പെട്ടപ്പോൾ പായിപ്പാട്ടെ 1180 തൊഴിലാളികളാണ് പോയത്. തുടർന്നുള്ള ട്രെയിനുകളിൽ 2280പേർ കൂടി യാത്രയാവുകയായിരുന്നു. ഇന്നു ബംഗാളിലേക്ക് പോകുന്ന ട്രെയിനിൽ സഞ്ചരിക്കാൻ പായിപ്പാട്ടുനിന്ന് ആരുമില്ലെന്നതും ശ്രദ്ധേയമാണ്.
Read Moreപായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം: ഗൂഢാലോചന കണ്ടെത്താനാകാതെ പോലീസ്
ചങ്ങനാശേരി: പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ചു തെരുവിലിറങ്ങിയ സംഭവത്തിൽ ഗൂഢാലോചന കണ്ടെത്താനാകാതെ പോലീസ്. സംഭവം നടന്ന് ഏഴു ദിവസങ്ങൾ പിന്നിടുന്പോൾ ഗൂഢാലോചന നടത്തിയവരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. കോവിഡ് 19നെ തുടർന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മൂവായിരത്തോളം വരുന്ന അതിഥി തൊഴിലാളികൾ സംഘടിച്ചതിനു പിന്നിൽ ഗൂഢാലോചനയുള്ളതായി സംഭവസ്ഥലം സന്ദർശിച്ച മന്ത്രി തിലോത്തമനും ഉദ്യോഗസ്ഥ മേധാവികളും ആരോപിക്കുകയും ഗൂഢാലോചന ഉൾപ്പെടെ കാര്യങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിടുകയും ചെയ്തിരുന്നു. കോട്ടയം ജില്ലാപോലീസ് ചീഫ് ജി. ജയ്ദേവിന്റെ നേതൃത്വത്തിൽ രണ്ട് ഡിവൈഎസ്പിമാരുൾപ്പെടെ 12 അംഗസംഘമാണു കേസ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ ആസൂത്രിതമായ ഗൂഢാലോചനകളുണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന നിലപാടിലേക്ക് കാര്യങ്ങൾ നീങ്ങുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. മറിച്ച് ലോക്ക് ഡൗണ്‍ മൂലം വെള്ളവും ആഹാരവും ലഭിക്കാതിരിക്കുമോ എന്ന ആശങ്ക ഉയർത്തുകയും നാട്ടിലേക്ക് പോകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും മാത്രമാണു തൊഴിലാളികൾ ചെയ്തെന്നുമാണ് അന്വേഷണ…
Read Moreപായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം; അന്വേഷണത്തിനു പ്രത്യേക സംഘം ;ഐജി എസ്. ശ്രീജിത്ത് പായിപ്പാട്ടെ ക്യാമ്പുൾ സന്ദർശിക്കും
പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം. ഡിജിപിയുടെ ഉത്തരവു പ്രകാരം ജില്ലാ പോലീസ് ചീഫ് ജി. ജയദേവിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി.സാരഥി, തൃക്കൊടിത്താനം സിഐ സാജു വർഗീസ്, പാന്പാടി സിഐ യു. ശ്രീജിത്, കറുകച്ചാൽ സിഐ സലിം, ചങ്ങനാശേരി എസ്ഐ ഷെമീർഖാൻ, ചിങ്ങവനം എസ്ഐ വിപിൻ ചന്ദ്രൻ, തൃക്കൊടിത്താനം എസ്ഐ എൻ.എം. സാബു, തൃക്കൊടിത്താനം സീനിയർ സിപിഒ ജിജു തോമസ്, സിപിഒ കെ.ആർ. സുരേഷ് എന്നിവരെ കൂടാതെ കോട്ടയം സൈബർ സെല്ലിലെ സിപിഒ മനോജ്കുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഐജി എസ്. ശ്രീജിത്ത് പായിപ്പാട്ടെ ക്യാന്പുകൾ സന്ദർശിക്കും കോട്ടയം: അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഇന്നു പായിപ്പാട്ടെ ക്യാന്പുകൾ സന്ദർശിച്ച്…
Read Moreമടങ്ങാനൊരുങ്ങി അതിഥി തൊഴിലാളികള്‍; പോലീസിന് പ്രത്യേക ജാഗ്രതാ നിര്‍ദേശം; പത്തനംതിട്ടയിലുള്ളത് 23,000 അതിഥി തൊഴിലാളികൾ
പത്തനംതിട്ട: ഇന്നലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ സംഘടിച്ച് പ്രതിഷേധസ്വരം മുഴക്കിയതിനു പിന്നാലെ പത്തനംതിട്ട ജില്ലയിലും ഇവരുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണം ആരംഭിച്ചു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്കി. ഇവര്‍ കൂടുതലായി താമസിക്കുന്ന കേന്ദ്രങ്ങളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണവും പിക്കറ്റിംഗും ആരംഭിച്ചിട്ടുണ്ട്. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ഭക്ഷണം, മരുന്ന് എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം. ഇന്നലെ പായിപ്പാട്ട് സംഭവിച്ചതുപോലെ നാട്ടിലേക്ക് മടങ്ങണമെന്നാവശ്യം ജില്ലയിലെ അതിഥി തൊഴിലാളികളും ഉയര്‍ത്തുന്നുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട് ചോറു പൊതിയോട് ഇവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിക്കണമെന്നാണ് നിര്‍ദേശമുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങള്‍ ഇതിനു തയാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാന കാരണം. സമൂഹ അടുക്കളയില്‍ പാകം ചെയ്ത ഭക്ഷണം എത്തിക്കാമെന്നതാണ് തദ്ദേശസ്ഥാപനങ്ങള്‍ അറിയിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ 23000 അതിഥി തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10,000 പേരെങ്കിലും രജിസ്ട്രേഷന്…
Read Moreപായിപ്പാട്ടെ പ്രതിഷേധം; പ്രാഥമിക അന്വേഷണത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് കോട്ടയം എസ്പി
കോട്ടയം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ചു പായിപ്പാട് ജംഗഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് കോട്ടയം എസ്പി ജി. ജയദേവ്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇത് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പായിപ്പാട് തൊഴിലാളികളെ സംഘിടിപ്പിക്കാൻ നേതൃത്വം നൽകിയത് മുഹമ്മദ് റിഞ്ചു ഉൾപ്പെടുന്ന സംഘമാണെന്നാണ് പോലീസ് പറയുന്നത്. ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാൻ ട്രെയിൻ സർവീസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
Read Moreകന്നുകാലിക്കൂടും കച്ചിപ്പുരയും… തൊഴിലാളികളെ കുത്തിനിറച്ച് പായിപ്പാട്ടെ ഷെൽട്ടറുകൾ
പായിപ്പാട്: ഇരിക്കാനും നിൽക്കാനുമെന്നല്ല നിന്നു തിരിയാൻ ഇടമില്ലാത്ത ഷെൽട്ടറുകളുടെ ഒരുമുറിയിൽ അഞ്ചുമുതൽ പത്തുവരെ തൊഴിലാളികൾ താമസിക്കുന്നത്. ഇതിനുള്ളിലാണ് ആഹാരം പാചകം ചെയ്യുന്നതും ഇവർ നിരന്നിരുന്നു കഴിക്കുന്നതും അന്തിയുറങ്ങുന്നതും. വൃത്തിഹീനവും ദുർഗന്ധ പൂരിതവുമായ പരിസരങ്ങളും പല ഷെൽട്ടറുകളുടേയും ചുറ്റുപാടുകളിലെ കാഴ്ചയാണ്. ടിൻ ഷീറ്റുകൊണ്ടു മറച്ചു കെട്ടിയവയാണു പല ഷെൽട്ടറുകളും. ഇതാണ് പായിപ്പാട്ടെ ഭൂരിപക്ഷം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളും വസിക്കുന്ന ക്യാന്പുകളുടേയും അവസ്ഥ. കന്നുകാലിക്കൂടും കച്ചിപ്പുരയും ഷെൽട്ടറുകളായി. പല ക്യാന്പുകൾക്കും നല്ല രീതിയിലുള്ള ബാത്തു റൂമുകളോ കക്കൂസുകളോ ഇല്ല. നല്ല ബലവത്തായ ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലും തൊഴിലാളികൾ താമസിക്കുന്നുണ്ട്. 1,200 മുതൽ രണ്ടായിരം രൂപവരെയാണ് ഓരോ തൊഴിലാളികളിൽ നിന്നും ക്യാന്പ് ഉടമകൾ കൈപ്പറ്റുന്നത്. പായിപ്പാട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി 170 ഇതര സംസ്ഥാന തൊഴിലാളി ക്യാന്പുകളാണു പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിപക്ഷത്തിനും പഞ്ചായത്ത് അംഗീകാരമോ കെട്ടിട ലൈസൻസോ ഇല്ല. ഉടമകളുടെ…
Read Moreപായിപ്പാട്ടെ പ്രതിഷേധം: മൊബൈയിൽ പരിശോധനയിൽ പോലീസിന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ
കോട്ടയം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൗണ്‍ നിബന്ധന ലംഘിച്ചു പായിപ്പാട് ജംഗഷനിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. ആളുകൾ കൂട്ടമായെത്താൻ ഫോണിലൂടെ ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ മുതൽ വിവിധ ക്യാന്പുകളിൽ സംഘടിച്ച മൂവായിരത്തിലേറെ വരുന്ന തൊഴിലാളികളാണ് 11.45നു പായിപ്പാട് ജംഗ്ഷനിലേക്കു പ്രകടനമായി എത്തിയത്. പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന സൂചനയെ തുടർന്നു ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആഹാര സാധനങ്ങളും വെള്ളവും എത്തിക്കുക, പശ്ചിമ ബംഗാളിലേക്കു പോകാൻ ട്രെയിൻ സർവീസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
Read More