മകളുടെ വിവാഹനാള്‍ വരെ താന്‍ ജീവിച്ചിരിക്കില്ലെന്ന് ആ അമ്മയ്ക്ക് ഉറപ്പായിരുന്നു. അതിനാല്‍ അവര്‍ മകള്‍ക്കായി ഒരു രഹസ്യസമ്മാനം തയ്യാറാക്കി. യുകെയിലാണ് സംഭവം. അമ്മ മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ സര്‍പ്രൈസ് ഗിഫ്റ്റ് മകളെ തേടിയെത്തിയത്. അമ്പരപ്പോടെ ആ സമ്മാനപ്പൊതി തുറന്ന മകള്‍ കണ്ടത് ഒരു ജോഡി വിവാഹ ഷൂ ആണ്. അമ്മയ്ക്ക് തന്നോടു പറയാനുണ്ടായിരുന്ന കുറച്ചു കാര്യങ്ങള്‍ കൂടി അമ്മ ആ ഷൂവിന്റെ സോളില്‍ കുറിച്ചിരുന്നുവെന്നും ഏറെ അഭിമാനത്തോടും അദ്ഭുതത്തോടും കൂടിയാണ് അമ്മയുടെ ആ സര്‍പ്രൈസ് ഗിഫ്റ്റ് താന്‍ സൂക്ഷിക്കുന്നതെന്നും മകള്‍ പറയുന്നു. ലെസ്റ്റര്‍ഷെയറിലെ എമ്മ എന്ന യുവതിയ്ക്കാണ് ഈ അപൂര്‍വ സമ്മാനം ലഭിച്ചത്. എമ്മയുടെ വിവാഹനിശ്ചയം 2016ല്‍ ആയിരുന്നു. ഈ ചടങ്ങിന് ശേഷം ഒരുമാസം പിന്നിട്ടപ്പോഴാണ് എമ്മയുടെ അമ്മയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചതും തുടര്‍ന്ന് അവര്‍ മരണമടഞ്ഞതും. കഴിഞ്ഞാഴ്ചയാണ് അമ്മയുടെ സര്‍പ്രൈസ് ഗിഫ്റ്റ് എമ്മയെത്തേടിയെത്തിയത്. മരിക്കുന്നതിനു മുന്‍പ്…
Read More