അമൃത്സര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യമെങ്ങും ദുഖവും പ്രതിഷേധവും ഇരമ്പുകയാണ്. 42 ജവാന്മാരാണ് ജയ്‌ഷെ മുഹമ്മദിന്റെ ചാവേറാക്രമണത്തില്‍ മരണമടഞ്ഞത്. കേന്ദ്രസര്‍ക്കാരിനൊപ്പം തന്നെ വിവിധ സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം സഹായവുമായെത്തുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് കോടി വീതം നല്‍കാനുള്ള പ്രത്യേക പദ്ധതിയും തയ്യാറാക്കി. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് സഹകരണമില്ലെന്ന തരത്തിലാണ് ബിസിസിഐയുടെ ഇടപെടലെത്തുന്നത്. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്ത് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിഷേധത്തിന് പുതിയ തലവും നല്‍കി. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷന്‍ എടുത്തുമാറ്റിയത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങള്‍ മാറ്റിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. മുന്‍ പാക് ക്യാപ്റ്റനും നിലവില്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം…
Read More