പ്രവാചകന് മുഹമ്മദ് നബിയ്ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ കൊലപ്പെടുത്താനെത്തിയ പാകിസ്ഥാന് പൗരന് പിടിയില്‍. ര രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റിലായ പാകിസ്ഥാന് പൗരനെ ഇന്റലിജന്‍സ് ബ്യൂറോയും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായി ചോദ്യം ചെയ്യുകയാണ്. ജൂലായ് പതിനാറിന് രാത്രി ഹിന്ദുമല്‍ക്കോട്ട് അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ബിഎസ്എഫ് ഓഫീസര്‍ പറഞ്ഞു. പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘം സംശയാസ്പദകരമായ സാഹചര്യത്തില്‍ ഇയാളെ കണ്ടതിന് പിന്നാലെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ കൈയിലുള്ള ബാഗില്‍ നിന്ന് 11 ഇഞ്ച് നീളമുള്ള കത്തിയും മതപരമായ പുസ്തകങ്ങളും, വസ്ത്രങ്ങള്‍, ഭക്ഷണം എന്നിവ കണ്ടെടുത്തു. പാകിസ്ഥാനിലെ വടക്കന്‍ പഞ്ചാബിലെ മാണ്ഡി ബഹാവുദ്ദീന്‍ നഗരത്തിലാണ് താമസമെന്നും തന്റെ പേര് റിസ്വാന് അഷ്റഫ് ആണെന്നും അദ്ദേഹം പറഞ്ഞതായി ബിഎസ്എഫ് ഓഫീസര്‍ പറഞ്ഞു. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ നൂപൂര്‍…
Read MoreTag: pak man
കാമുകിയെ കാണാന്‍ 1300 കിലോമീറ്റര്‍ താണ്ടി പാക്കിസ്ഥാന് യുവാവ് എത്തി ! അറസ്റ്റിലായപ്പോള്‍ ഇയാള്‍ പറഞ്ഞതിങ്ങനെ…
ലോക്ക്ഡൗണ്‍ സമയത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ 1300 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇന്ത്യയിലെത്തി പാക്കിസ്ഥാന് യുവാവ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബഹവല്‍പൂര്‍ ജില്ലാ സ്വദേശിയായ മുഹമ്മദ് അമീര്‍ എന്ന ഇരുപതുകാരനാണ് ഈ സാഹസം കാട്ടിയത്. ഒടുവില്‍ രാജസ്ഥാന് അതിര്‍ത്തിയില്‍ വെച്ചു ഇയാളെ പോലീസ് പിടിക്കുകയായിരുന്നു. കാമുകിയെ കാണാനുളള ആഗ്രഹം കൊണ്ടാണ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്നു ഇയാള്‍ പോലീസിനോടു പറഞ്ഞു. മുംബൈ സ്വദേശിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച അമീര്‍ ഇന്ത്യന്‍ വിസയക്കായി അപേക്ഷിച്ചിരുന്നു എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് കാമുകിയെ കാണാന്‍ സാഹസത്തിനു മുതിര്‍ന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്താല്‍ മുംബെയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയും അമീറിന്റെ അവകാശവാദം ശരിയാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. ഡിസംബര്‍ മൂന്നിനാണ് അമീര്‍ മാതാപിതാക്കള്‍ അറിയാതെ നാടുവിട്ടത്. ഇയാള്‍ക്കെതിരെ നിയമലംഘനത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെതിരെ കേസെടുത്തു.
Read More