ന്യൂഡല്‍ഹി: പാക് സൈനികരുടെ തലയറുത്ത് ഇന്ത്യയ്ക്ക് കൈമാറുന്നവര്‍ക്ക് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുസ്ലിം യുവ ആതങ്കവാദ് വിരോധി സമിതി എന്ന സംഘടന രംഗത്ത്.സംഘടനയുടെ ചെയര്മാന് മുഹമ്മദ് ഷക്കീല്‍ സൈഫി ആണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. പാരിതോഷികം നല്കാന് സംഘടനാ പ്രവര്‍ത്തകരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ആവശ്യമായ പണം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയന്ത്രണരേഖയില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനുള്ള മറുപടിയായാണ് പാക്ക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. മെയ് ഒന്നിനാണ് പാക് സൈന്യം നിയന്ത്രണരേഖയ്ക്കടുത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് ഇന്ത്യന്‍ ജവാന്മാരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തത്. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച ഇന്ത്യ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യപാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം അതിരൂക്ഷമായിരിക്കുകയാണ്.
Read MoreTag: PAK SOLDIERS
അച്ഛന്റെ ചിതയ്ക്കു മുമ്പില്‍ നിന്ന് മകളുടെ പൊള്ളുന്ന പ്രതിജ്ഞ; പിതാവിന്റെ മരണത്തിനു പകരം 50 പാക് സൈനികരുടെ തലകൊയ്യണം; വീരമൃത്യു വരിച്ച സൈനികന്റെ മകള്‍ സരോജ്
ന്യൂഡല്‍ഹി: രാജ്യത്തിനായി വീരചരമം പ്രാപിച്ച പിതാവിന്റെ ജീവനു പകരമായി 50 പാക് സൈനികരുടെ തലകൊയ്യണമെന്ന് പാക് സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍ സരോജ്. പിതാവിന്റെ വീരചരമം വെറുതെയാവരുതെന്നും സരോജ് ആവശ്യപ്പെട്ടു. രാജ്യത്തിനായി ജീവന് ത്യജിച്ച സഹോദരനെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പ്രേം സാഗറിന്റെ സഹോദരന് ദയാശങ്കര്‍ വ്യക്തമാക്കി. അതേസമയം, പാക്ക് സൈന്യം തന്റെ സഹോദരനെ വധിച്ച രീതി ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങളോ ഉറപ്പുകളോ അല്ല, ഉറച്ച പ്രവര്‍ത്തിയാണ് തങ്ങള്‍ക്കു വേണ്ടതെന്നാവശ്യപ്പെട്ട് കശ്മീരില്‍ വീരമൃത്യു വരിച്ച സുബേധാര്‍ പരംജീത് സിംഗിന്റെ സഹോദരന് രന്‍ജീത് സിംഗ് ഇതിനിടയില്‍ രംഗത്തെത്തി. പാക്കിസ്ഥാന്റെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ വലുതാണ് നമ്മുടെ സൈന്യമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. എങ്കില്‍പ്പിന്നെ തിരിച്ചടിക്കാന്‍ എന്താണിത്ര അമാന്തം? പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എന്തു ചെയ്യുകയാണ്? പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് പിറന്നാള്‍ ആശംസയുമായി അങ്ങോട്ടു…
Read More