റഷ്യന്‍ ആക്രമണം തുടരുന്ന യുക്രെയിനില്‍ നിന്നു തന്നെ രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ പാക്ക് വിദ്യാര്‍ഥിനി. അസ്മ ഷഫീഖ് എന്ന പാക്ക് വിദ്യാര്‍ഥിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി രേഖപ്പെടുത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പടിഞ്ഞാറന്‍ യുക്രെയ്നില്‍ നിന്നു പാക്കിസ്ഥാനിലേക്കുള്ള യാത്രയിലാണ് താനെന്നും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കൈത്താങ്ങായതിനു നന്ദി പറയുന്നതായും അസ്മ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ യുക്രെയ്ന് ഒഴിപ്പിക്കല്‍ ദൗത്യമായ ‘ഓപ്പറേഷന് ഗംഗ’ യുടെ ഭാഗമായി ബംഗ്ലദേശില്‍ നിന്നുള്ള ഒമ്പത് വിദ്യാര്‍ഥികളെ നാട്ടിലെത്താന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നന്ദി രേഖപ്പെടുത്തി. പാക്കിസ്ഥാന്, തുര്‍ക്കി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ യുക്രെയ്നിന്റെ അയല്‍രാജ്യങ്ങളിലേക്കു കടക്കാന്‍ ഇന്ത്യന്‍ പതാക ഉപയോഗിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. യുക്രെയ്നില്‍ നിന്നു തങ്ങളെ ഒഴിപ്പിക്കാന്‍ പാക്കിസ്ഥാന്…
Read MoreTag: pak students
ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണം എന്ന ആവശ്യം തള്ളി പാക്കിസ്ഥാന് ! ഇന്ത്യയെ കണ്ടു പഠിക്കൂ എന്ന് വുഹാനിലെ പാക് വിദ്യാര്‍ഥികള്‍…
ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് എയര്‍ഇന്ത്യ വിമാനങ്ങളിലായി ദില്ലിയില്‍ എത്തിച്ചിരുന്നു. ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ തുടങ്ങിയതോടെ ചൈനയില്‍ നിന്നും രക്ഷിക്കാന്‍ കരഞ്ഞ് അപേക്ഷിക്കുകയാണ് പാക് വിദ്യാര്‍ത്ഥികള്‍. നേരത്തെ ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കണം എന്ന ആവശ്യം പാക് ഭരണകൂടം തള്ളിയിരുന്നു. കൊറോണ വൈറസ് വ്യാപകമായ വുഹാന്‍ നഗരത്തില്‍ നിന്നും പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന പാക്കിസ്താന് നിലപാട് സഖ്യകക്ഷിയായ ചൈനയുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് എന്നാണ് പാക് ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ ഈ നിലപാട് പാകിസ്ഥാനിലും വുഹാനില്‍ അകപ്പെട്ട പാക് നിവാസികള്‍ക്കിടയിലും കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്. സ്വന്തം നാട്ടുകാരെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഗവണ്മെന്റ് എടുത്ത നടപടികള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മാതൃകയാക്കണം എന്നാണ് വുഹാനിലെ പാക് വിദ്യാര്‍ത്ഥികളുടേത് എന്ന് പറഞ്ഞു ട്വിറ്ററില്‍ വൈറലാകുന്ന വീഡിയോകളില്‍ പറയുന്നത്. പാക് ഭരണകൂടത്തിന്റെ നിലപാട് വിമര്‍ശിക്കുന്ന നിരവധി…
Read More