കാശ്മീരിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ പാക് ഭീകരന് മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യന്‍ സൈനികര്‍. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ഓഗസ്റ്റ് 21നാണ് പാക് അധീന കശ്മീരില്‍ നിന്നുള്ള ചാവേറായ തബാറക് ഹുസൈനെ ഇന്ത്യന്‍ സൈന്യം പിടികൂടിയത്. പിടികൂടുന്നതിനിടെ പരിക്കേറ്റ ഹുസൈനെ സൈനികര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ”തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാല് കടുത്ത രക്തസ്രാവമുണ്ടായി, ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈന്. ഞങ്ങളുടെ ടീമിലെ അംഗങ്ങള്‍ അയാള്‍ക്ക് മൂന്ന് കുപ്പി രക്തം നല്കി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ ഏറെ പുരോഗതിയുണ്ടെങ്കിലും മെച്ചപ്പെട്ട നിലയില്‍ ഏതാനും ആഴ്ചകള്‍ വേണ്ടിവരും,” ബ്രിഗേഡിയര്‍ രാജീവ് നായര്‍ എഎന്‍ഐയോട് പറഞ്ഞു. ‘ഓപ്പറേഷന് സമയത്ത്, മറ്റേതൊരു രോഗിയെപ്പോലെ ഞങ്ങള്‍ അയാളെക്കുറിച്ച് ചിന്തിക്കുകയും അവനെ രക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തു’ രാജീവ്…
Read More