പബ്ജി കളിയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടിയ പാക്കിസ്ഥാനില്‍ നിന്നും നാലുമക്കള്‍ക്കൊപ്പം യുവതി ഇന്ത്യയിലെത്തിയത് സമീപ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. പബ്ജിയിലൂടെ പരിചയപ്പെട്ട ശേഷം മെസഞ്ചര്‍ ആപ്പിലൂടെ ചാറ്റിംഗിലൂടെയാണ് പാക്കിസ്ഥാന് സ്വദേശിനി സീമയും ഇന്ത്യക്കാരനായ സച്ചിനും പ്രണയത്തിലായത്. കഴിഞ്ഞ ജനുവരിയിലാണ് ഇവര്‍ ആദ്യമായി നേരില്‍ കണ്ടത്. നേപ്പാള്‍ വഴിയായിരുന്നു അന്ന് വന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചുപോയി. ഒടുവില്‍ മുപ്പതുകാരിയായ യുവതി, ഇരുപത്തിയഞ്ചുകാരനായ സച്ചിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അയാള്‍ മര്‍ദിക്കാറുണ്ടായിരുന്നെന്നും സീമ ആരോപിക്കുന്നു. പാക്കിസ്ഥാനിലെ തന്റെ സ്ഥലം പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റ ശേഷം പണമുപയോഗിച്ചായിരുന്നു മക്കള്‍ക്കൊപ്പം ഇവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. സീമയും സച്ചിനും ഗ്രേറ്റര്‍ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക വീട്ടിലാണ് ഒരുമിച്ച് താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരാകാന്‍ തീരുമാനിക്കുകയും നടപടിക്രമങ്ങള്‍ അന്വേഷിക്കാന്‍ അഭിഭാഷകനെ സമീപിക്കുകയുമായിരുന്നു.…
Read MoreTag: pak women
പാക് വനിതയുമായി യുവമന്ത്രി ദുബായില്‍ ഒരു രാത്രി ചിലവഴിച്ച സംഭവം; മന്ത്രിയുടെ വിദേശയാത്രകള്‍ അന്വേഷിക്കും; സംഭവത്തില്‍ ഇടപെടാനുറച്ച്് ഇന്റര്‍പോള്‍…
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ ഒരു യുവമന്ത്രിയും പാക് വനിതാ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം. പാക് യുവതിയുമായി മന്ത്രി ഒരു രാത്രി ചെലവഴിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഇന്റലിജന്റ്‌റ് ബ്യൂറോകള്‍ ഒരേ സമയം അന്വേഷണം നടത്തുകയാണ്. ദുബായ് യാത്രയ്ക്ക് പുറമേ അടിക്കടി ഇദ്ദേഹം നടത്തിയ മറ്റ് വിദേശയാത്രകളെല്ലാം അന്വേഷണ പരിധിയിലുണ്ട്. മന്ത്രിയായിരുന്നപ്പോഴും അതിനുമുമ്പും ശേഷവും സ്ഥിരമായി ഇദ്ദേഹം നടത്തിയ യാത്രകളാണ് അന്വേഷണ വിധേയമാക്കുന്നത്. പാക് യുവതിയുമായുള്ള ബന്ധത്തില്‍ വന്‍ദുരൂഹതയാണുള്ളതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇവരെക്കുറിച്ച് ഉന്നത തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഈ യുവതിയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ കേന്ദ്രം അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. ഈ മുന്‍മന്ത്രി ഗള്‍ഫ് യാത്രയ്ക്കിടെ ഒരു രാത്രി, യുവതിയുമായി ചെലവഴിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സംഗതി വിവാദമായി…
Read More