കുളത്തുപ്പുഴയിൽ പാക് നിർമിത വെ​ടി​യു​ണ്ടകൾ കണ്ട സംഭവം: സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ന്നു

അ​ഞ്ച​ല്‍ : കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​ന്നും പാ​ക് നി​ര്‍​മ്മി​ത വെ​ടി​യു​ണ്ടകൾ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​വ​രം തേ​ടി റൂ​റ​ല്‍ പോ​ലീ​സ്. നാ​ട്ടു​കാ​ര്‍​ക്കോ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കോ ഇ​തു​സം​ബ​ന്ധി​ച്ച എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ക​യാ​ണ് എ​ങ്കി​ല്‍ റൂ​റ​ല്‍ പോ​ലീ​സി​ലെ 9497904600 എ​ന്ന ന​മ്പ​റി​ല്‍ ര​ഹ​സ്യ​മാ​യി അ​റി​യി​ക്കാ​വു​ന്ന​താ​ണ്. അ​തേ​സ​മ​യം ത​ന്നെ വെ​ടി​യു​ണ്ടകൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ബോം​ബ്‌ സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ സ്ഥ​ല​ത്ത് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ടി​യു​ണ്ടകൾ ക​ണ്ട പ്ര​ദേ​ശ​ത്തും സ​മീ​പ​ത്തെ വ​ന മേ​ഖ​ല​യി​ലാ​ണ് മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ആ​യു​ധ​ങ്ങ​ള്‍, വെ​ടി​യു​ണ്ട​ക​ള്‍ അ​ട​ക്കം ക​ണ്ടെ​ത്താ​ന്‍ പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സി​ലെ പോ​ലീ​സ് നാ​യ അ​ര്‍​ജ്ജു​നെ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ വെ​ടി​യു​ണ്ടകൾ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് റൂ​റ​ല്‍ പോ​ലീ​സി​ലെ ഫോ​റ​ന്‍​സി​ക്ക് സം​ഘ​വും പ​രി​ശോ​ധ​ന​ക്ക്…

Read More