ഇന്ത്യയ്‌ക്കെതിരേ ശക്തമായ ആക്രമണം നടത്തുമെന്ന് പാകിസ്ഥാന്‍ ആണയിടുന്നുണ്ടെങ്കിലും അതില്‍ യാതൊരു കാര്യവുമില്ലെന്ന് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍. അമേരിക്കയും സഖ്യകക്ഷികളും കൈവിട്ട പാക്കിസ്ഥാന്റെ കൈവശം കാര്യമായ ആയുധങ്ങളോ, ഏറ്റവും പുതിയ പോര്‍വിമാനങ്ങളോ ഇല്ല. പഴയ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന, വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ നിന്നു വാങ്ങിയ എഫ്–16എസ് പോര്‍വിമാനങ്ങളും ചൈനയില്‍ നിന്നെത്തിയ ചില പഴയ പോര്‍വിമാനങ്ങളുമാണ് പാക്ക് വ്യോമസേനയുടെ കൈവശമുള്ളത്. പ്രതിരോധ ടെക്‌നോളജിയില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യത്തെ ആക്രമിക്കാനുള്ള ചെറിയ ശതമാനം ആധുനിക ടെക്‌നോളജി പോലും പാക്കിസ്ഥാന്റെ കൈവശമില്ലെന്ന് തെളിയിച്ച കാര്യമാണ്. സര്‍ജിക്കല്‍ സ്‌െ്രെടക്ക്, ഇപ്പോള്‍ ഭീകര ക്യാംപ് ആക്രമണം നടന്നിട്ടും പാക്ക് വ്യോമസേന ഒരിക്കല്‍ പോലും അറിഞ്ഞില്ലെന്നത് അതിനുള്ള ഉദാഹരണങ്ങളാണ്. പാക്കിസ്ഥാന്റെ റഡാര്‍ ടെക്‌നോളജിയും മറ്റു സംവിധാനങ്ങളും ഏറെ പഴയതാണ്. റഡാര്‍ ടെക്‌നോളജി നിര്‍മാണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇസ്രയേലിന്റെ സംവിധാനങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഡിആര്‍ഡിഒ…
Read More