ഗയാന:വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരത്തിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. പാക് താരങ്ങള്‍ തുടര്‍ച്ചയായി നിയമലംഘനം നടത്തിയതോടെ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ വന്നു വീണത് 10 റണ്‍സാണ്. രണ്ടു തവണയായി അഞ്ചു റണ്‍സ് വീതം പിഴ ചുമത്തിയതോടെയാണ് ബാറ്റു ചെയ്യാതെ തന്നെ ഇന്ത്യയ്ക്ക് 10 റണ്‍സ് ലഭിച്ചത്. ഇതോടെ, പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ആകെ 124 റണ്‍സേ എടുക്കേണ്ടി വന്നുള്ളൂ. ട്രോളുകളുടെ ആശാനായ വീരേന്ദര്‍ സെവാഗ് ഈ അവസരവും പാഴാക്കിയില്ല. ഇന്ത്യയ്ക്ക് ലഭിച്ച 10 റണ്‍സ് ‘ദീപാവലി ബോണസാ’ണെന്നു പറഞ്ഞ സേവാഗിന്റെ ട്വീറ്റ് വൈറലാവുകയും ചെയ്തു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തതിനു പിന്നാലെ പാക്കിസ്ഥാന്‍ ബാറ്റു ചെയ്യുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബാറ്റു ചെയ്യുന്നതിനിടെ പാക് താരങ്ങള്‍ അനുവദനീയമല്ലാത്ത മേഖലയിലൂടെ റണ്ണിനായി ഓടുന്നത് ശ്രദ്ധിയല്‍പ്പെട്ട അംപയര്‍മാര്‍ 13-ാം…
Read More