കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ‘പാകിസ്ഥാന് സിന്ദാബാദ്’ മുദ്രാവാക്യം മുഴങ്ങിക്കേട്ടത് വിവാദമാകുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തു. ബെലഗാവിയിലെ തിലക്വാദി പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് അജ്ഞാതരായ ചില ആളുകള്‍ പാകിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കോണ്‍ഗ്രസ് അനുഭാവികള്‍ പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവര്‍ത്തകരും പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഐപിസി സെക്ഷന്‍ 153 പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More