കഴിഞ്ഞ ദിവസം ലക്ഷദ്വീപ് തീരത്തോടടുത്ത് പുറംങ്കടലില്‍ നിന്നും 1500 കോടിരൂപ വില വരുന്ന ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് പാക്കിസ്ഥാന് ബന്ധം സ്ഥിരീകരിച്ച് ഡി.ആര്.ഐ. ലക്ഷദ്വീപിലെ അഗത്തിതീരത്തിന് അടുത്ത് നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 20 പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. സുജന്‍, ഫ്രാന്‍സിസ് എന്നി മലയാളികളാണ് പിടിയിലായത്. ഇവര്‍ തിരുവനന്തപുരം സ്വദേശികളാണ്. കേസില്‍ പ്രതികളായ നാല് തമിഴ്നാട് സ്വദേശികള്‍ക്ക് പാക്കിസ്ഥാന് ബന്ധമുണ്ടെന്നാണ് ഡിആര്‍ഐ കണ്ടെത്തിയിരിക്കുന്നത്. നാലുപേര്‍ക്കും മയക്കുമരുന്ന് കടത്തില്‍ നേരിട്ട് ബന്ധമുണ്ട്. തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡിആര്‍ഐ പിടികൂടിയിരുന്നു. പാക്കിസ്ഥാനിലെ പഞ്ചസാരമില്ലിന്റെ മേല്‍വിലാസത്തിലാണ് ഹെറോയിന്‍ കൊണ്ടുവന്നത്. ഇറാനിയന്‍ ബോട്ടിലാണ് മയക്കുമരുന്ന് പുറം കടലില്‍ എത്തിച്ചത്. രണ്ട് മത്സ്യബന്ധന ബോട്ടുകളിലാണ് ഹെറോയിന്‍ കൊണ്ടുവന്നത്. സംഭവത്തില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കടത്തിന് ഒപ്പം ആയുധക്കടത്ത് ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
Read MoreTag: PAKISTAN
ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവത്തില്‍ പാക്കിസ്ഥാന് തിരിച്ചടിയ്ക്കാന്‍ പദ്ധതിയിട്ടു ? അവര്‍ തീരുമാനം മാറ്റിയത് ഇക്കാരണത്താല്‍…
ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ അബദ്ധത്തില്‍ പതിച്ച സംഭവത്തില്‍ പാക്കിസ്ഥാന് തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി വിവരം. മാര്‍ച്ച് ഒമ്പതിന് ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാക്കിസ്ഥാനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിയായി സമാന മിസൈല്‍ ഇന്ത്യയിലേക്ക് തൊടുക്കാന്‍ പാക്കിസ്ഥാന് തയ്യാറെടുത്തിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. പ്രാഥമിക തയ്യാറെടുപ്പുകള്‍ക്കിടയില്‍ എന്തോ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും ബ്ലൂംബെര്‍ഗ് പറയുന്നു. മാര്‍ച്ച് ഒമ്പതിന് പഞ്ചാബിലെ അംബാലയില്‍ നിന്നാണ് ഇന്ത്യന്‍ വ്യോമസേന അബദ്ധത്തില്‍ ബ്രഹ്മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചത്. പാക്കിസ്ഥാനില്‍ ചെന്ന് പതിച്ച മിസൈല്‍ ചില വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയെങ്കിലും ആളപായം ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് ശേഷം പാക്കിസ്ഥാനുമായി ഉന്നത സൈനിക കമാന്‍ഡര്‍മാര്‍ ബന്ധപ്പെടുന്ന നേരിട്ടുള്ള ഹോട്ട്ലൈന്‍…
Read Moreഅബദ്ധത്തില്‍ പറന്നുയര്‍ന്ന ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയത് വന്‍ നാശനഷ്ടം ! ചിത്രങ്ങളും വീഡിയോയും വൈറല്‍…
സാങ്കേതിക പിഴവിനെ തുടര്‍ന്ന് പാകിസ്ഥാന് അതിര്‍ത്തിക്കുള്ളില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവുമായി ബന്ധപ്പെട്ട് ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നു. സംഭവത്തില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. മാര്‍ച്ച് ഒമ്പതിനാണ് ഹരിയാനയിലെ സിര്‍സ ഭാഗത്തുനിന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്ക് മിസൈല്‍ പറന്നുയര്‍ന്നത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഖനെവാള് ജില്ലയിലെ മിയാന്‍ ചന്നു എന്ന പ്രദേശത്ത് വൈകുന്നേരം ആറരയോടെ മിസൈല്‍ പതിച്ചതെന്ന് പാക് സൈന്യം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ആളുകള്‍ക്ക് അപായം സംഭവിച്ചില്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായി എന്നും പാകിസ്ഥാന് ആരോപിച്ചിരുന്നു. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളില്‍ മിസൈല്‍ വീണ സ്ഥലത്തിന്റെ ഫോട്ടോകളും, വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ചിത്രങ്ങളുടെ ആധികാരികതയെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളും ചേര്‍ന്ന് അന്വേഷണം നടത്തണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇത് ഇന്ത്യ പരിഗണിച്ചേക്കില്ല. ജനവാസ മേഖലയിലാണ് പതിച്ചതെങ്കിലും പോര്‍മുന ഘടിപ്പിക്കാത്തതിനാല്‍…
Read Moreപാക്കിസ്ഥാന് തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും ഭീരുക്കളുടെയും നാട് ! ആരോപണവുമായി റെഹം ഖാന്…
പാക്കിസ്ഥാന് തെമ്മാടികളുടെയും ഭീരുക്കളുടെയും അത്യാഗ്രഹികളുടെയും നാടാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്. താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തുവെന്നും പറഞ്ഞ റെഹം ഇതാണോ ഇമ്രാന് ഖാന്റെ പുതിയ പാകിസ്താനെന്ന് ചോദിക്കുകയും ചെയ്തു. ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും റെഹം ഖാന് പരിഹസിച്ചു. ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ എന്റെ കാറിന് നേരെ വെടിയുതിര്‍ത്തുവെന്നും മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ തന്നെ തോക്കിന് മുനയില്‍ നിര്‍ത്തിയെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. ‘എന്റെ പേഴ്സണല്‍ സെക്രട്ടറിയും ഡ്രൈവറും കാറിലുണ്ടായിരുന്നു. ഇതാണോ ഇമ്രാന് ഖാന്റെ പുതിയ പാകിസ്താന്? ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം!-”അവര്‍ ട്വീറ്റ് ചെയ്തു. പരിക്കേറ്റില്ലെങ്കിലും സംഭവം തന്നില്‍ രോഷമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും റെഹം ഖാന് പറഞ്ഞു. ഭീരുത്വം നിറഞ്ഞ ഗൂഢശ്രമങ്ങള്‍ നടത്തിന്നതിനേക്കാള്‍ ഒരു നേരിട്ടുള്ള പോരാട്ടമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍…
Read Moreകടയില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപണം ! പാക്കിസ്ഥാനില്‍ കൗമാരക്കാരിയടക്കം നാല് സ്ത്രീകളെ പൂര്‍ണനഗ്നരാക്കി നടത്തി…
കടയില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാണ് ആരോപിച്ച് പാക്കിസ്ഥാനില്‍ നാല് സ്ത്രീകളെ നഗ്നരാക്കി നടത്തി. ഒരു കൗമാരക്കാരിയടക്കമുള്ളവരോടാണ് ഈ ക്രൂരത. തിങ്കളാഴ്ച പഞ്ചാബ് പ്രവിശ്യയില്‍ പെടുന്ന ഫൈസാലാബാദിലാണ് ഈ സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കു ചുറ്റും ആളുകള്‍ നില്ക്കുന്നതും നഗ്നത മറയ്ക്കാന്‍ ഒരു തുണ്ട് വസ്ത്രത്തിനായി അവര്‍ യാചിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വസ്ത്രം നല്കുന്നതിനു പകരം ജനക്കൂട്ടം അവരെ വടികൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്. പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് പറയുന്നതും കാണാം. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ ജനക്കൂട്ടം അവരെ ഒരു മണിക്കൂറോളം നഗ്നരാക്കി നടത്തി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. അഞ്ചു പേര് ഇതിനകം അറസ്റ്റിലായെന്ന് പഞ്ചാബ് പോലീസ് വക്താവ് അറിയിച്ചു. പോലീസ് അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി. പഴയ സാധനങ്ങള്‍…
Read Moreമതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ യുവാവിനെ ജീവനോടെ കത്തിച്ച് ആള്‍ക്കൂട്ടം ! ഞെട്ടലില്‍ ലോകം…
പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ശ്രീലങ്കന്‍ പൗരനായ യുവാവിനെ മതനിന്ദക്കുറ്റം ആരോപിച്ച് കൊന്നുകളഞ്ഞ് ആള്‍ക്കൂട്ടം. പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സിയാല്‍കോട്ടിലെ വസീറാബാദ് റോഡിലാണ് സംഭവം നടന്നതെന്നാണ് ഡോണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്വകാര്യ ഫാക്ടറിയിലെ തൊഴിലാളികള്‍ ഫാക്ടറിയുടെ എക്സ്പോര്‍ട്ട് മാനേജരെ ആക്രമിക്കുകയും ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാരയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് സിയാല്‍കോട്ട് ജില്ലാ പോലീസ് ഓഫീസര്‍ ഉമര്‍ സയീദ് മാലിക് പറഞ്ഞു. 40 വയസ്സുള്ള പ്രിയന്ത കുമാര, ഖുറാന് വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഖുര്‍ആന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്നായിരുന്നു ആരോപണം. കുമാരയുടെ ഓഫീസിനോട് ചേര്‍ന്നുള്ള ചുവരില്‍ തെഹ്രീക് ഇ ലബ്ബായിക് എന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണ് ഈ പോസ്റ്റര്‍…
Read Moreപാക്കിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ച വിദ്യാര്ഥികള്ക്കെതിരേ യുഎപിഎ ചുമത്തി കേസ് ! വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി സജാദ് ലോണ്‍…
ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലെയും ഷെരെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും വനിത ഹോസ്റ്റലിലെ കുട്ടികളും പാകിസ്ഥാന് വിജയത്തില്‍ ആഹ്ലാദിക്കുന്നതും പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും വീഡിയോകളില്‍ കാണാം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഈ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസ് എടുത്ത നടപടിയോട് ശക്തമായി വിയോജിക്കുന്നു. മറ്റൊരു ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് രാജ്യദ്രോഹികളായി കാണുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാനുള്ള ധൈര്യവും വിശ്വാസവും നിങ്ങള്‍ക്കുണ്ടാകണം. ശിക്ഷാനടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെരെ, കരണ്‍ നഗര്‍ പൊലിസ് സ്റ്റേഷനുകളില്‍…
Read Moreപാക്കിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തനം ! ബിഎസ്എഫ് ജവാന് അറസ്റ്റില്‍; പുറത്തു വരുന്നത് ഗുരുതരമായ വിവരങ്ങള്‍…
പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന് അറസ്റ്റില്‍. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു. പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും രഹസ്യവിവരങ്ങള്‍ വാട്സ് ആപ് വഴി കൈമാറുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് എടിഎസ് വ്യക്തമാക്കി. ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചായിരുന്നു അറസ്റ്റ്. ചാരപ്രവര്‍ത്തനത്തിന് പ്രതിഫലമായി ലഭിക്കുന്ന തുക സഹോദരന് വാജിദിന്റെയും സുഹൃത്ത് ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കായിരുന്നു എത്തിയത്. 2021 ജൂലൈയിലാണ് ഇയാളെ ഭുജ് 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചത്. 2012ലാണ് ഇയാള്‍ ബിഎസ്എഫില്‍ ചേര്‍ന്നത്.
Read Moreവേണേല്‍ താലിബാനെക്കൂടി വിളിക്കാം കേട്ടോ…എന്ന് പാക്കിസ്ഥാന് ! വോ…വേണ്ട എന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സമ്മേളനം റദ്ദാക്കി. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന് നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സമ്മേളനം തന്നെ റദ്ദാക്കിയത്. സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. പാക്ക് നിര്‍ദേശം ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ എതിര്‍ത്തുവെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതു പാക്കിസ്ഥാന് അംഗീകരിച്ചില്ലെന്നാണു വിവരം. തുടര്‍ന്നാണു യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തവണ നേപ്പാള്‍ ആണ് സാര്‍ക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിലെ താലിബാന് സര്‍ക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോടു പൊതുവെ മറ്റു ലോകരാജ്യങ്ങള്‍ക്കും നിസ്സഹകരണ മനോഭാവമാണ്. യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടവരാണു താലിബാന് മന്ത്രിസഭയില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത് എന്നതും ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ നടന്ന ഷാങ്ഹായ് കോര്പറേഷന് ഓര്ഗനൈസേഷന്…
Read Moreപാകിസ്ഥാനില്‍ ബസിനു നേരെ ഭീകരാക്രമണം ! ഒമ്പത് ചൈനീസ് എഞ്ചിനീയര്‍മാര്‍ അടക്കം 12 പേര് കൊല്ലപ്പെട്ടു…
പാക്കിസ്ഥാനില്‍ ബസിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് ചൈനീസ് ഉദ്യോഗസ്ഥരടക്കം 12 പേര് കൊല്ലപ്പെട്ടു.വടക്കന്‍ പാക്കിസ്ഥാനിലെ ഉള്‍പ്രദേശത്തു വച്ചായിരുന്നു സംഭവം. ബസില്‍ നാല്പതോളം ചൈനീസ് ഉദ്യോഗസ്ഥരും തൊഴിലാളികളും ഉണ്ടായിരുന്നു എന്നാണ് വിവരം. അതേ സമയം സംഭവം ഭീകരാക്രമണം അല്ലെന്നും ബസിലെ വാതക ചോര്‍ച്ചയാണ് അപകട കാരണമെന്നും പാക്കിസ്ഥാന് പറയുന്നു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ചൈനീസ് എന്‍ജിനീയര്‍മാരും പാക്ക് സൈനികരും സഞ്ചരിച്ച് ബസിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ബസ് വലിയ മലയിടുക്കിലേക്കു പതിക്കുകയായിരുന്നു.പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അപ്പര്‍ കൊഹിസ്താനിലെ ദസു അണക്കെട്ടിലേക്ക് 40 ചൈനീസ് എന്‍ജിനീയര്‍മാരെ ബസില്‍ കൊണ്ടുപോകുന്നതിനിടെ ഹസാര മേഖലയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ദസു ജലവൈദ്യുത പദ്ധതി. നിരവധി കാര്യങ്ങളില്‍ പാക്കിസ്ഥാന് സഹായം നല്കുന്ന ചൈനയ്ക്ക് വന്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.
Read More