തീവ്രവാദത്തിന്റെ വിളനിലമായതിനാല്‍ പല രാജ്യങ്ങളും പാകിസ്ഥാനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയാണ്. പാക്കിസ്ഥാനുമായുള്ള പല രാജ്യങ്ങളുടെയും നയതന്ത്രബന്ധം വളരെ മോശമായ അവസ്ഥയിലുമാണ്. ഈ അവസരത്തില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാക്കിസ്താന് അയച്ച മാമ്പഴം നിരസിച്ചിരിക്കുകയാണ് യുഎസും ചൈനയുമുള്‍പ്പെടുന്ന രാജ്യങ്ങള്‍. 32 രാജ്യങ്ങളിലെ ഭരണത്തലവന്മാര്ക്കാണ് പാകിസ്താന് മാമ്പഴം അയച്ചത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യങ്ങള്‍ മാമ്പഴം നിരസിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് ചൗന്‍സാ ഇനത്തില്‍പെട്ട മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടി പാകിസ്താന് വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്. പ്രസിഡന്റ് ഡോ. ആരിഫ് ആല്‍വിയുടെ സമ്മാനം എന്ന നിലയ്ക്കാണ് മാമ്പഴ പെട്ടികള്‍ അയച്ചത്. മുന്‍പും ഇത്തരത്തില്‍ പാക്കിസ്ഥാന് മാമ്പഴങ്ങള്‍ വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ മാമ്പഴമടങ്ങിയ പെട്ടികള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് യുഎസും ചൈനയും അറിയിച്ചു. കാനഡ, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും പാക്…
Read MoreTag: PAKISTAN
സിഎഎ നടപ്പാക്കാന്‍ ആരംഭിച്ചു ! പാകിസ്ഥാന്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം…
സിഎഎ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പാകിസ്താന്, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 1955ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009ല്‍ തയ്യാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. ഗുജറാത്ത്, രാജസ്ഥാന്, ചത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം. അപേക്ഷയില്‍ ജില്ലകളിലെ കളക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്.
Read Moreമിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് പാക്കിസ്ഥാനില്‍ പൂട്ടി ! എന്നാല്‍ ഉഗ്രന്‍ ‘മറുപണി’യുമായി മിയയുടെ പ്രതികാരം…
തന്റെ ടിക് ടോക് അക്കൗണ്ട് പാക്കിസ്ഥാനില്‍ നിരോധിച്ചതിന് പകരംവീട്ടി മിയ ഖലീഫ. അടുത്തിടെയാണ് മുന്‍ പോണ് താരവും ഇപ്പോള്‍ മോഡലുമായ മിയ ഖലീഫയുടെ ടിക്ടോക്ക് അക്കൗണ്ട് പാക്കിസ്ഥാന് നിരോധിച്ചത്. മിയക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു രാജ്യമാണ് പാക്കിസ്ഥാന്. എന്നാല്‍ മിയ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നും മറ്റ് ആരോപിച്ച് നിരവധിപ്പേര്‍ അവര്‍ക്കെതിരെ അവിടെ രംഗത്തുണ്ട്. എന്തായാലും പാക്കിസ്ഥാന്റെ നടപടി മിയയ്ക്ക് ഒട്ടും പിടിച്ചില്ല.നിരവധി ആരാധകരെയാണ് ടിക്ടോക്കില്‍ അവര്‍ക്ക് നഷ്ടമായത്. എന്നാല്‍ ഇതു കൊണ്ടൊന്നും തളരാന്‍ മിയ ഒരുക്കമായിരുന്നില്ല. പുതിയ വിഡിയോകളെല്ലാം ഇനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമെന്നാണ് മിയ ട്വിറ്ററിലൂടെത്തന്നെ അറിയിച്ചിരിക്കുന്നത്. ഈ ട്വിറ്റര്‍ പോസ്റ്റിന് അടിയില്‍ നിരവധി രസകരമായ മറുപടികളും ഉണ്ട്. വിപിഎന്‍ എടുത്തിട്ടായാലും ഞങ്ങള്‍ മിയയുടെ അക്കൗണ്ടില്‍ എത്തും എന്നത് മുതല്‍ പാകിസ്ഥാന് സര്‍ക്കാറിനെതിരെയുള്ള രോഷവും ചിലര്‍ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയ്ക്ക്…
Read Moreകാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക ! മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത് മികച്ച നടപടികള്‍; കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍…
കാഷ്മീര്‍ വീഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്കന്‍ ഭരണകൂടം. ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ജമ്മു കാഷ്മീര്‍ മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച നടപടികളെടുത്തതായി പറയുന്നത്. അറസ്റ്റിലായിരുന്ന പല രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷആശയവിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ജനുവരിയില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ‘എങ്കിലും അതിവേഗ 4ജി ഇന്റര്‍നെറ്റ് ഇപ്പോഴും ജമ്മു കാശ്മീരില്‍ പലയിടത്തും ലഭ്യമായിട്ടില്ല.’ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ ലോകമാകെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉയ്ഗര് മുസ്ളീങ്ങള്‍ക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികള്‍, സിറിയയില്‍ ബാഷര്‍ അല്‍ അസദ് സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അമേരിക്കന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അമേരിക്കയിലെ…
Read Moreപാകിസ്ഥാനില്‍ അഞ്ചംഗം ഹിന്ദുകുടുംബം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ! പിന്നില്‍ മതമൗലികവാദികളെന്ന് സൂചന…
പാകിസ്ഥാനില്‍ അഞ്ചംഗ ഹിന്ദുകുടുംബത്തിന് ദാരുണാന്ത്യം. കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. റഹിം യാര് ഖാന് നഗരത്തിന് സമീപം അബുദാബി കോളനിയിലെ വീട്ടിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുപ്പത്താറുകാരനായ രാം ചന്ദും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ടെയിലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം സമീപവാസികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മഴുവും കത്തിയും മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ നിന്ന് കണ്ടെടുത്തു. എപ്പോഴാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. രാം ചന്ദിനും കുടുംബത്തിനും എന്തെങ്കിലും തരത്തിലുളള ഭീഷണി ഉള്ളതായി അറിവില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മതമൗലികവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
Read Moreമതമൗലീകവാദികള്‍ തച്ചുതകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ പുനരുദ്ധരിക്കണം ! സര്‍ക്കാരിനോട് ഉത്തരവിട്ട് പാക്കിസ്ഥാന് സുപ്രീംകോടതി…
മലമൗലീകവാദികളായ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തകര്‍ത്ത ഹിന്ദുക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താന്‍ പാക്കിസ്ഥാന് സുപ്രീംകോടതിയുടെ ഉത്തരവ്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. രാജ്യത്തെ ഹിന്ദു വിശ്വാസ കേന്ദ്രങ്ങള്‍ അവഗണന നേരിടുന്നതായുള്ള ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ഡിസംബര്‍ 30നാണ് കാരക് ജില്ലയിലെ തേരി പ്രദേശത്തെ ക്ഷേത്രം ഒരു കൂട്ടം തീവ്ര മതവാദികള്‍ അഗ്നിക്കിരയാക്കിയത്. 1920ലെ ക്ഷേത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമുദായ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഒരു കൂട്ടം ആളുകള്‍ ക്ഷേത്രം തകര്‍ത്തത്. കഴിഞ്ഞ മാസം ക്ഷേത്രം പുനരുദ്ധരിക്കുമെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താന്‍ പ്രവിശ്യാ സര്‍ക്കാരിനോട് നിര്‍ദേശിച്ച സുപ്രീംകോടതി ഇതിന്റെ സമയപരിധി നിശ്ചയിച്ച് അറിയിക്കാനും ആവശ്യപ്പെട്ടു.…
Read Moreഇരകളെ വീണ്ടും ‘മാനഭംഗത്തിനിരയാക്കി’ കന്യകാത്വപരിശോധന ! കിരാതമായ കന്യകാത്വപരിശോധനയെക്കുറിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് അവളുടെ കന്യകാത്വം എന്നാണ് കരുതപ്പെടുന്നത്. മാനഭംഗത്തിനിരയാകുന്ന പെണ്‍കുട്ടികളെ വീണ്ടും മാനഭംഗത്തിനിരയാക്കുന്ന കന്യകാത്വപരിശോധന പാക്കിസ്ഥാനില്‍ വ്യാപകമാകുകയാണ്. ബലാല്‍സംഗം വന്തോതിലാണെങ്കിലും പരാതിപ്പെടാന്‍ ധൈര്യപ്പെടുന്നവര്‍ കുറവാണ്.സ്ത്രീസൗഹൃദപരമായല്ല, ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യപ്പെടുന്നത് എന്നതാണു കാരണം. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെ പോലീസും ആശുപത്രി അധികൃതരും പൊതുസമൂഹവുമുള്പ്പെടെ മോശം കണ്ണിലൂടെയാണു വീക്ഷിക്കുന്നത്. അഥവാ പരാതിപ്പെടാന്‍ ധൈര്യം കാട്ടുന്നവരാണു പ്രാകൃതമായ കന്യകാത്വപരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നത്. അടുത്തിടെ ഇത്തരമൊരു പരാതി നല്കിയ ഷാസിയ എന്ന കൗമാരക്കാരിയുടെ അനുഭവം ഉദാഹരണമാണ്. ബന്ധുവിനാല്‍ പീഡിപ്പിക്കപ്പെട്ടതിനേത്തുടര്‍ന്നാണു ഈ പെണ്കുട്ടിപോലീസില് പരാതിപ്പെട്ടത്. എന്നാല്‍, നടന്ന കുറ്റകൃത്യത്തോളം ക്രൂരമായ തുടര്‍നടപടികളാണ് അവള്‍ക്കു നേരിടേണ്ടിവന്നത്. അശാസ്ത്രീയവും വേദനാജനകവുമായ രീതിയില്‍ ഒരു ഡോക്ടര്‍ അവളുടെ കന്യകാത്വപരിശോധന നടത്തി. പെണ്‍കുട്ടി വളരെക്കാലമായി ലൈംഗിക ജീവിതം നയിക്കുന്നുണ്ടോ എന്നതാണ് ഇത്തരം കേസുകളില്‍ ആദ്യം പരിശോധിക്കപ്പെടുന്നത്. വെറും വിരലുകള്‍ ഉപയോഗിച്ചും ചിലപ്പോള്‍…
Read Moreഒടുവില്‍ രക്ഷ ! പാക്കിസ്ഥാനില്‍ 44കാരന് തട്ടിക്കൊണ്ടു പോയി മതംമാറ്റി വിവാഹം കഴിച്ച 13കാരിയെ പോലീസ് രക്ഷപ്പെടുത്തി; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ആളെ അറസ്റ്റു ചെയ്തു…
പാക്കിസ്ഥാനില്‍ 44കാരന് തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ച 13കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. മാതാപിതാക്കള്‍ ഇല്ലായിരുന്ന സമയത്ത് വീട്ടിലെത്തി 44കാരന് ബാലികയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ഇസ്ലാമിലേക്ക് മതംമാറ്റിയ ശേഷം വിവാഹം കഴിക്കുകയും ചെയ്തു. ഈ ഒക്ടോബര്‍ 13 നാണ് ഈ കൊച്ചു പെണ്‍കുട്ടിയെ കറാച്ചിയിലുള്ള തന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഈ ബാലികക്ക് 18 വയസ്സുണ്ടെന്ന കൃത്രിമ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭര്‍ത്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയായെന്നും, സ്വമേധയാ മതം മാറി തന്നെ വിവാഹം കഴിച്ചെന്നും അവകാശവാദവും ഉന്നയിച്ചു. എന്നാല്‍ ലാഹോറിലും കറാച്ചിയിലും ഇതിനെതിരേ ശക്തമായ പ്രതിഷേധം നടന്നുവെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച കോടതി പെണ്‍കുട്ടി സ്വമേധയാ മതം മാറിയതാണെന്നും ഉറപ്പിച്ചു. വിചാരണയ്ക്കിടയില്‍ ആര്‍സൂ എന്ന ഈ ബാലിക തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാന്‍…
Read Moreഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയാക്കാനൊരുങ്ങി പാക്കിസ്ഥാന് ! പ്രദേശത്തിന്റെ സ്വയംഭരണാധികാരം എടുത്തു കളയാന്‍ തുടങ്ങുന്നത് ചൈനയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്…
പാക്കിസ്ഥാന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തിന്റെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞ് പാക് പ്രവിശ്യയാക്കാന്‍ നീക്കം. ചൈനീസ് സമ്മര്‍ദഫലമായാണിതെന്നാണ് സൂചന. ഈ നീക്കങ്ങളുടെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് മേഖലയില്‍ സന്ദര്‍ശനം നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. പാക് അധീന കശ്മീരിന്റെയും ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്റെയും ചുമതലയുള്ള അലി അമിന്‍ ഗന്ദാപുര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, പ്രദേശത്തെ ഭരണം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ പരിഗണിച്ചു മാത്രമേ ഇക്കാര്യം നിയമപരമായി നടപ്പാക്കാന്‍ പാകിസ്താന് സാധിക്കൂ. 1949-ല്‍ ഒപ്പിട്ട കറാച്ചി എഗ്രിമെന്റ് പ്രകാരം കൊണ്ടുവന്ന ഫ്രോണ്ടിയര്‍ ക്രൈം റെഗുലേഷന് പ്രകാരമായിരുന്നു പാകിസ്താന് ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. 1975ല്‍ ഇത് ഇല്ലാതാക്കിയെങ്കിലും ഇതിലെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ നിലനിര്‍ത്തി. 1994ല്‍ നോര്‍ത്തേണ്‍ ഏരിയ കൗണ്‍സില്‍ രൂപീകരിച്ച് ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഭരണം അതിന്റെ…
Read More‘വെട്ടുകിളി ബിരിയാണി’ കഴിച്ചവര്‍ പറയുന്നു ‘കൊള്ളാം പൊളി സാധനം’ ! വെട്ടുകിളി ആക്രമണം നേരിടാന്‍ പുതിയ മാര്‍ഗം തേടി കര്‍ഷകര്‍; വ്യത്യസ്ഥമായ രുചിക്കൂട്ടുകള്‍ ട്വിറ്ററില്‍ വൈറലാകുന്നു…
കോവിഡ് മൂലം ദുരിതത്തിലായ രാജ്യത്തെ കര്‍ഷകരെ കണ്ണീരിലാഴ്ത്തുകയാണ് വെട്ടുക്കിളി ആക്രമണം. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് എന്ന നിലയില്‍ നാശം വിതച്ചു മുന്നേറുകയാണ് വെട്ടുകിളികള്‍. മനുഷ്യന് തിന്നാനുള്ളത് തിന്നു മുടിപ്പിക്കുന്ന വെട്ടികിളിയെ മനുഷ്യന് ഭക്ഷണമാക്കണമെന്ന ചിന്തയാണ് സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം പാക്കിസ്ഥാനില്‍ വെട്ടുകിളി ആക്രമണം രൂക്ഷമായപ്പോള്‍ വെട്ടുകിളികളെ പിടിച്ച് ബിരിയാണി വച്ചാണ് കര്‍ഷകര്‍ നേരിട്ടത്. ഇപ്പോള്‍ രാജസ്ഥാനിലും പലരും വെട്ടുകിളി ബിരിയാണി വച്ചു കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. വെട്ടുകിളി ആക്രമണത്തിന് നിസാര പരിഹാരം, വെട്ടുകിളി വിഭവങ്ങളെ കുറിച്ച് പഠിക്കുക എന്ന തലക്കെട്ടോടെ ഇതിന് സഹായമാകുന്ന പോസ്റ്റുകളും ഇപ്പോള്‍ ട്വിറ്ററില്‍ കാണാം. ജീവനോടെ വെട്ടുകിളികളെ പിടികൂടി സഞ്ചിയിലാക്കി വില്‍ക്കുന്ന കച്ചവടക്കാരുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നതിനൊപ്പം വ്യോമഗതാഗതത്തിനും വെട്ടുകിളികള്‍ ഭീഷണിയാവാവന് സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍…
Read More