പാകിസ്ഥാന്‍ കോവിഡ് രോഗികളെ ജമ്മു കാശ്മീരിലേക്ക് കയറ്റി അയയ്ക്കുന്നു ! ഞെട്ടിക്കുന്ന വിവരം പങ്കുവച്ച് പോലീസ് ഓഫീസര്‍; പാകിസ്ഥാന്റെ ഗൂഢതന്ത്രം കാശ്മീരിനെ മരണത്തിന്റെ താഴ്‌വരയാക്കുമോ…

കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ കോവിഡ് പടര്‍ത്താന്‍ കോവിഡ് രോഗബാധിതരെ ജമ്മു കാശ്മീരിലേക്ക് കയറ്റി വിടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ടെന്ന് വിവരം. ജമ്മു കാശ്മീര്‍ പോലീസ് മേധാവിയാണ് ഇക്കാര്യം പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗണ്ടര്‍ബാല്‍ ജില്ലയിലെ കോവിഡ് -19 ക്വാറന്റ്റീന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷമാണ് ജമ്മു കാശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് ഇക്കാര്യം ഉന്നയിച്ചത്. കോവിഡ് -19 രോഗികളെ കാശ്മീര്‍ താഴ്വരയിലേക്ക് അയയ്ക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുവെന്നത് ഒരു വസ്തുതയാണെന്നും ദില്‍ബാഗ് സിംഗ് പറഞ്ഞു. ”ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇതുവരെ പാകിസ്ഥാന്‍ തീവ്രവാദികളെ കാശ്മീരിലേക്ക് അയച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ അവര്‍ കൊറോണ വൈറസ് രോഗികളെ അയക്കുകയാണ്. ഇത് കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്തുന്നു. ഇത് നമ്മള്‍ ജാഗ്രത പാലിക്കേണ്ട വിഷയമാണ്, മാത്രമല്ല ഇത് വളരെ ആശങ്കപ്പെടുത്തുന്നതുമാണ്,” ദില്‍ബാഗ് സിംഗ് പറഞ്ഞു. ഇന്ത്യയിലേക്ക്…

Read More

കാട്ടുകോഴിക്ക് എന്തു സംക്രാന്തി ! കോവിഡ് രോഗബാധിതരുടെ എണ്ണം 1000 കഴിഞ്ഞിട്ടും പാക്കിസ്ഥാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ ഇമ്രാന്‍ ഖാന്‍

ആയിരത്തിലധികം ആളുകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടും രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏഴുപേരാണ് ഇതുവരെ കോവിഡ് ബാധമൂലം പാക്കിസ്ഥാനില്‍ മരിച്ചത്. രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസ് വ്യാഴാഴ്ച മുതല്‍ റദ്ദാക്കുമെന്ന് വ്യോമയാന വക്താവ് ബുധനാഴ്ച അറിയിച്ചിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും തീവണ്ടി ഗതാഗതവും നേരത്തെ നിരോധിച്ചിരുന്നു. കോവിഡ് വലിയ ആഘാതം സൃഷ്ടിച്ച ഇറാനില്‍ നിന്നെത്തിയവരില്‍ നിന്നാണ് പാകിസ്താനില്‍ രോഗം പടര്‍ന്നത്. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്. 400ഓളം പേര്‍ക്ക് ഇവിടെ വൈറസ് ബാധിച്ചിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ പഞ്ചാബില്‍ 296, ഖൈബര്‍ പക്തുന്‍ഖ്വയില്‍ 78, ബലൂചിസ്താനില്‍ 110, ഇസ്ലാമബാദ്- 15 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം. നിലവില്‍ സിന്ധ് പ്രവിശ്യയില്‍ മാത്രമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുള്ളത്. രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിച്ചാല്‍ അത് പാക്കിസ്ഥാന്റെ സമ്പദ്ഘടനയ്ക്ക് കനത്ത…

Read More

പാകിസ്ഥാനില്‍ ജനിച്ച യുവതി ഇപ്പോള്‍ രാജസ്ഥാനില്‍ ഗ്രാമമുഖ്യ ! 2001ല്‍ കുടിയേറിയിട്ടും പൗരത്വം കിട്ടിയത് 2019ല്‍;നട്വാഡ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ച് നിത കന്‍വാറിന്റെ ജീവിതം ഇങ്ങനെ…

പൗരത്വ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ ശ്രദ്ധേയമാകുകയാണ് നിത കന്‍വാറിന്റെ ജീവിതം. രാജസ്ഥാനിലെ ടോങ്കില്‍ നട്വാഡ ഗ്രാമപഞ്ചായത്തിന്റെ സര്‍പഞ്ചാണ് ഈ വനിത. നിതയുടെ ഈ വിജയത്തിന് പിന്നില്‍ ഒരു കഥ കൂടിയുണ്ട്. 2001ല്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരിലേക്ക് കുടിയേറിയതാണ് നിതയുടെ കുടുംബം. ജനനം കൊണ്ട് പാകിസ്ഥാനിയായ നിത എതിരാളിയായ സോനുദേവിയെ 362 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയം കൈവരിച്ചത്. 2005 ല്‍ അജ്മീറിന്റെ സോഫിയ കോളേജില്‍ നിന്ന് നിത ബിരുദം നേടി. തുടര്‍ന്ന് രാജസ്ഥാനിലെ ഒരു രജപുത്ര വിഭാഗത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചു. വിവാഹശേഷമാണ് ഭര്‍ത്താവിന്റെ നാടായ നട്വാഡ ഗ്രാമപഞ്ചായത്തില്‍ എത്തിയത്. ” ഇന്ത്യയിലെത്തിയതിന് പിന്നാലെ ഏറ്റവും അധികം ബുദ്ധിമുട്ടിയത് പൗരത്വം ലഭിക്കാനായിരുന്നു. പലതവണ അപേക്ഷ നിരസിച്ചക്കപ്പെട്ടു. പൗരത്വം ലഭിക്കുക എന്നത് ഒട്ടും എളുപ്പമല്ല ഒരു പരിപാടിയല്ലയെന്ന് നിത പറയുന്നു. എന്തായാലും ഒടുവില്‍ 2019 സെപ്റ്റംബറില്‍…

Read More

എന്റെ പൊന്നോ…ഞാനെങ്ങുമില്ല ! കുടുംബത്തിന് വലിയ ആശങ്കയാണുള്ളത്; പാക്കിസ്ഥാനില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ താനില്ലെന്ന് തുറന്നു പറഞ്ഞ് മുഷ്ഫിക്കര്‍ റഹിം…

പാക്കിസ്ഥാനില്‍ പോയി ക്രിക്കറ്റ് കളിക്കാന്‍ താനില്ലെന്നു തുറന്നു പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ്താരം മുഷ്ഫിക്കര്‍ റഹിം. കുടുംബത്തിന്റെ ആശങ്ക കൂടി പരിഗണിച്ച് ബംഗ്ലദേശിന്റെ പാക്ക് പര്യടനത്തില്‍നിന്നു വിട്ടുനില്‍ക്കാനാണു തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതേ കാരണത്തില്‍ പാക്കിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) നിന്നും മുഷ്ഫിഖര്‍ റഹീം പിന്‍മാറിയിരുന്നു. പാക്കിസ്ഥാനില്‍ പോകുന്നില്ലെന്ന തീരുമാനം വളരെക്കാലം മുമ്പു തന്നെ എടുത്തതാണെന്നും ഇക്കാര്യം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. കുടുംബത്തിന് ആശങ്കയുണ്ട്. ഞാന്‍ പാക്കിസ്ഥാനിലേക്കു പോകുന്നതില്‍ അവര്‍ക്കു താല്‍പര്യമില്ല. കാര്യങ്ങള്‍ വിശദീകരിച്ച് ബോര്‍ഡിന് കത്തെഴുതിയിട്ടുണ്ട്. ബംഗ്ലദേശിനായി കളിക്കാതിരിക്കുന്നതു കുറ്റം തന്നെയാണ്. പക്ഷേ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്നതില്‍നിന്നും ഞാന്‍ പിന്‍മാറിയിരുന്നു. ടൂര്‍ണമെന്റ് മുഴുവന്‍ പാക്കിസ്ഥാനിലാണു നടക്കുന്നതെന്ന് അറിഞ്ഞതോടെയാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും റഹിം വ്യക്തമാക്കി. പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും തനിക്ക് അവിടെ പോയി കളിക്കാനുള്ള ആത്മവിശ്വാസം വന്നിട്ടില്ലെന്ന്…

Read More

പാകിസ്ഥാനി വെട്ടുകിളികളുടെ ശല്യത്തില്‍ വലഞ്ഞ് ഗുജറാത്ത് ! വിളകള്‍ കൂട്ടമായി നശിപ്പിക്കുന്നത് നിസ്സഹായതോടെ നോക്കിനിന്ന് കര്‍ഷകര്‍

പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തലവേദന സൃഷ്ടിക്കുന്നതിനിടയില്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ഭീഷണിയായി വെട്ടുകിളികളും. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗുജറാത്തിലെ ഗ്രാമങ്ങളിലേക്ക് കൂട്ടമായെത്തുന്ന ഇവ വിളകള്‍ ഒന്നാകെ നശിപ്പിക്കുകയാണ്. വടക്കന്‍ ഗുജറാത്ത്, ബണസ്‌കാന്ത, പടന്‍, കുച് എന്നീ ജില്ലകളിലാണ് വെട്ടുകിളികളുടെ ശല്യം രൂക്ഷമാകുന്നത്. ടിഡിസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കിളികള്‍ കൂട്ടമായി അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് എത്തുകയും ആവണക്ക്, ജീരകം, പരുത്തി, കിഴങ്ങ്, തീറ്റപ്പുല്‍ എന്നീ വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്. ഏകദേശം 20തോളം താലൂക്കുകളാണ് ഇത്തരത്തില്‍ വെട്ടുകിളി ശല്യം നേരിടുന്നത്. 1993-94 കാലഘട്ടത്തിന് ശേഷം ഇതുവരെ ഗുജറാത്തില്‍ വെട്ടുകിളികള്‍ കൂട്ടമായി എത്തിയിട്ടില്ല. ബണസ്‌കന്തയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്. പകല്‍സമയങ്ങളില്‍ കൂട്ടമായെത്തുന്ന വെട്ടുകളികള്‍ രാത്രി കൃഷിയിടങ്ങളില്‍ തങ്ങുകയും വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്. രാത്രികാലങ്ങളില്‍ ആളെ ഏര്‍പ്പെടുത്തിയും പെരുമ്പറ കൊട്ടിയും വെട്ടുകിളികളെ തുരത്താന്‍ കര്‍ഷകര്‍ ശ്രമിച്ചെങ്കിലും ഇതൊന്നും തന്നെ ഫലം കണ്ടില്ല.…

Read More

സോഷ്യല്‍ മീഡിയയിലെ പെണ്‍സുഹൃത്തിനെ കാണാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോയ യുവാവ് എത്തിപ്പെട്ടത് പാകിസ്ഥാനില്‍ ! ആന്ധ്രാ സ്വദേശി പാകിസ്ഥാന്റെ പിടിയിലായതിങ്ങനെ…

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ നേരില്‍ കാണാനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പുറപ്പെട്ട ആന്ധ്ര സ്വദേശി പാകിസ്ഥാന്റെ പിടിയില്‍.ഹൈദരാബാദില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ പ്രശാന്ത് വൈദാനം എന്നയാളാണ് പാകിസ്ഥാനിലെ ചോലിസ്ഥാനില്‍ പിടിയിലായത്. അനധികൃതമായി അതിര്‍ത്തി ലംഘിച്ച് രാജ്യത്ത് കടന്നെന്ന് കാണിച്ചായിരുന്നു പാക് അധികൃതര്‍ പ്രശാന്തിനെ പിടികൂടിയത്. പ്രശാന്തിനൊപ്പം മധ്യപ്രദേശ് സ്വദേശിയെയും പാക് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. രാജസ്ഥാന്‍ വഴി പാകിസ്ഥാനിലേക്ക് കടക്കവെയാണ് ഇവരെ പിടികൂടുന്നത്. മതിയായ രേഖകളില്ലാതെയാണ് ഇരുവരും അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നവംബര്‍ 14ന് ബഹാവല്‍പൂര്‍ ജില്ലയിലെ മരുഭൂമിക്കടുത്ത് വച്ചാണ് ഇരുവരേയും പിടികൂടിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുവര്‍ഷം മുന്‍പാണ് പ്രശാന്തിനെ വിശാഖപട്ടണത്ത് നിന്ന് കാണാതായത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടതാണ് താനെന്ന് പ്രശാന്ത് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, ഏതുവഴിയാണ് പ്രശാന്ത് പാകിസ്ഥാനിലേക്ക് കടന്നതെന്ന വിവരങ്ങള്‍ ലഭ്യമല്ല.…

Read More

എവിടായാലും നുഴഞ്ഞുകയറ്റം ഞങ്ങളുടെ ശീലമാ ! നീലക്കുറിഞ്ഞി’ അശ്ലീലഗ്രൂപ്പില്‍ നുഴഞ്ഞു കയറി പാക്കിസ്ഥാനികള്‍; പാക്കിസ്ഥാനി അശ്ലീല ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി മലയാളികളുടെ പ്രതികാരവും…

ബാല ലൈംഗികതയുടെ അതിപ്രസരമുള്ള ടെലഗ്രാം ഗ്രൂപ്പായ നീലക്കുറിഞ്ഞിയില്‍ ഇഷ്ടംപോലെ പാക്കിസ്ഥാനികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് വിവരം. എഡിജിപി മനോജ് ഏബ്രഹാം ഒരു ഓണ്‍ലൈന്‍ സൈറ്റിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല പാക്കിസ്ഥാനികളുടെ അശ്ലീല ഗ്രൂപ്പുകളില്‍ നിരവധി മലയാളികള്‍ അംഗങ്ങളാണെന്നും വിവരമുണ്ട്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള മലയാളി അശ്ലീല ഗ്രൂപ്പുകളായ നീലക്കുറിഞ്ഞി, അധോലോകം എന്നിവയിലേക്ക് കുട്ടികളുടെ അശ്ലീല വീഡിയോകള്‍ എത്തുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേരളാ പോലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ 12 പേര്‍ കുടുങ്ങിയിരുന്നു.

Read More

ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം ! പാക്കിസ്ഥാന്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയിലേക്ക്; തൊട്ടതെല്ലാം പിഴച്ച് ഇമ്രാന്‍ ഖാന്‍

ഭീകരര്‍ക്ക് സഹായം നല്‍കി പണി വാങ്ങിച്ച് പാക്കിസ്ഥാന്‍. ഭീകരാക്രമണങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നത് തടയുന്നതില്‍ പാക്കിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തുന്നതു സംബന്ധിച്ച തീരുമാനം യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പ്രഖ്യാപിക്കാനിരിക്കെയാണ് പാക്കിസ്ഥാന്‍ കടുത്ത സമ്മര്‍ദത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നത്. എഫ്എടിഎഫ് നല്‍കിയിരുന്ന 40 ഇന കര്‍മപദ്ധതി, സമയപരിധി അവസാനിക്കുന്ന ഒക്ടോബറിനുള്ളില്‍ നടപ്പാക്കി നില മെച്ചപ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ സമ്പൂര്‍ണ പരാജയമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം എഫ്എടിഎഫിനു ബോധ്യപ്പെട്ടാല്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തും. ഈ മാസം പാരിസില്‍ നടക്കുന്ന യോഗത്തിലാകും തീരുമാനം എടുക്കുക. ‘ഗ്രേ’ പട്ടികയിലുള്ളപ്പോള്‍ തന്നെ ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യന്‍ യൂണിയന്‍, മൂഡീസ് പോലുള്ള റേറ്റിങ് ഏജന്‍സികള്‍ എന്നിവയുടെ നിരീക്ഷണത്തിലുള്ള പാക്കിസ്ഥാന് രാജ്യാന്തര വായ്പകളും മറ്റും ലഭിക്കുക ഇതോടെ കൂടുതല്‍ ദുഷ്‌കരമാകും. ലഷ്‌കര്‍ ഇ…

Read More

പാക്കിസ്ഥാനില്‍ വീണ്ടും ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതംമാറ്റുകയും വിവാഹം കഴിപ്പിക്കുകയും ചെയ്‌തെന്ന് വിവരം; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം…

പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതംമാറ്റുകയും മുസ്ലിം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്‌തെന്ന് വിവരം.പാക്കിസ്ഥാനില്‍ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നത്. ഓഗസ്റ്റ് 29ന് കോളജില്‍ പോയ പെണ്‍കുട്ടി തിരികെ വന്നില്ലെന്ന് പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബിബിഎ വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി. സഹപാഠിയായ ബാബര്‍ അമന്‍ ആണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് പൊലീസ് പറയുന്നു. തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി അംഗമായ മിര്‍സ ദിലാവര്‍ ബെയ്ഗിന്റെ സഹായത്തോടെയാണ് അമന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ച് പെണ്‍കുട്ടിയെ അമന്‍ വിവാഹം കഴിച്ചെന്നാണ് വാര്‍ത്തകള്‍. അമന്റെ സഹോദനെ അറസ്റ്റു ചെയ്‌തെന്നും വാര്‍ത്തകളുണ്ട്. പണ്‍കുട്ടിയും അമനും ഇപ്പോള്‍ എവിടെയെന്ന് വിവരം ലഭിച്ചിട്ടില്ല. പാക്കിസ്ഥാനില്‍ ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടുമാസത്തിനിടെ മൂന്നാം തവണയാണ് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതും മതം മാറ്റുന്നതും വിവാഹം…

Read More

ആയുധങ്ങള്‍ക്കായി ചെലവാക്കുന്നത് പതിനായിരക്കണക്കിന് കോടികള്‍ ! സൂചി വാങ്ങാന്‍ പണമില്ലാതെ എയ്ഡ്‌സ് രോഗം കൊണ്ട് വലഞ്ഞ് പാക്കിസ്ഥാന്‍ ! ഇമ്രാന്‍ ഖാന്‍ കാഷ്മീരിനെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോള്‍ രാജ്യമെങ്ങും നിറയുന്നത് എയ്ഡ്‌സ് ഭീതി

പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയ്ഡ്‌സ് രോഗം വ്യാപിക്കുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ കോടിക്കണക്കിനു രൂപ വകയിരുത്തുന്ന പാക്കിസ്ഥാന്‍ ആരോഗ്യരംഗത്തെ തഴയുന്നതിന്റെ ബാക്കിപത്രമാണ് രാജ്യത്ത് സംജാതമായിരിക്കുന്ന ഈ അവസ്ഥ. കഴിഞ്ഞ വര്‍ഷം 1.2 ലക്ഷം കോടി പാക്കിസ്ഥാന്‍ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ നാലു ശതമാനം വരെ ഇത്തരത്തില്‍ പ്രതിരോധരംഗത്തിനായി ചെലവഴിക്കുന്ന രാജ്യം ആരോഗ്യരംഗത്തിനായി വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്‌സ് അതിവേഗം പകരാന്‍ കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ നിലവാരമില്ലാത്തവയാണ്. മുറിവൈദ്യന്മാരുടെ നാടാണ് പാക്കിസ്ഥാന്‍. ആറുലക്ഷത്തോളം മുറിവൈദ്യന്മാരാണ് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനില്‍ ഉള്ളത്. ഇതില്‍ 2.7 ലക്ഷം പേരും…

Read More