വിവാഹത്തിന്റെ മറവില്‍ പാക്കിസ്ഥാനില്‍ ചൈനയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കടത്തുന്ന യുവതികള്‍ക്ക് നയിക്കേണ്ടി വരുന്നത് നരകജീവിതം.പാക്കിസ്ഥാനിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളിലെ യുവതികളെയാണ് ചൈനീസ് മനുഷ്യക്കടത്ത് മാഫിയ എപ്പോഴും ലക്ഷ്യം വെക്കുന്നത്. മിക്കപ്പോഴും ക്രിസ്ത്യന്‍ യുവതികളാണ് ഇരകളാക്കപ്പെടുന്നത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയാണ് ചൈനീസ് യുവാക്കള്‍ വിവാഹം കഴിക്കുന്നത്. ഇടനിലക്കാര്‍ക്ക് കിട്ടുന്നതാകട്ടെ കോടികളും. എന്നാല്‍ ചൈനയിലെത്തിപ്പെട്ടാല്‍ പെണ്‍കുട്ടികളുടെ ജീവിതം അവിടെ തീരുകയാണ്. തടവിലാക്കപ്പെടുകയോ വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുകയോ ആണ് പതിവ്. ചൈനക്കാരായ പുരുഷന്മാരുടെ ഭാര്യമാരാകാന്‍ 629 പെണ്‍കുട്ടികളെ പാക്കിസ്ഥാനില്‍ നിന്ന് വിറ്റതായി പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ തയ്യാറാക്കി അസോസിയേറ്റ് പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ ചൈനയിലേക്ക് അനധികൃതമായി കടത്തപ്പെട്ട പെണ്‍കുട്ടികളുടെയും യുവതികളുടെയും വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് അസോസിയേറ്റ് പ്രസ് പുറത്തുവിട്ടത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ചൈനയുമായുള്ള ബന്ധം മോശമാകുമെന്ന് കണ്ട് പാക് അധികൃതര്‍…
Read More