ഒരു മണല്‍തരി ഭക്ഷണത്തില്‍ കിടന്നാല്‍ പോലും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മള്. അപ്പോള്‍ മണ്ണും കല്ലുമൊക്കെ അതേപടി വാരിത്തിന്നാലോ ? സാധാരണ മനുഷ്യരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഭക്ഷണ ശൈലിയുമായി വര്‍ഷങ്ങളായി ജീവിക്കുന്ന പക്കീറപ്പാ ഹുനാഗുഡി ഒരു അദ്ഭുതമാകുന്നതും ഈ സാഹചര്യത്തിലാണ്. മനുഷ്യരെന്നല്ല മൃഗങ്ങള്‍ പോലും കഴിക്കാത്ത അപകടകരമെന്ന് തോന്നിക്കുന്ന ഭക്ഷണ ശീലമാണ് പക്കീറപ്പയുടേത്. പത്ത് വയസ്സു മുതല്‍ സ്ഥിരമായി മണ്ണും കല്ലും ഇഷ്ടികകളുമാണ് പക്കീറപ്പയുടെ ഇഷ്ട ഭക്ഷണം. ഒരു കുഴപ്പവുമില്ലാതെ ഇവയൊക്കെ പക്കീറപ്പാ ചവച്ചരച്ച് കഴിക്കും. 20 വര്‍ഷമായി ഇത് തുടങ്ങിയിട്ട്. ശരീരരത്തിനും പല്ലിനും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് ഇദ്ദേഹവും കുടുംബവും പറയുന്നു. ഈ ശീലം നിര്‍ത്താന്‍ കുടുംബം വര്‍ഷങ്ങളായി ശ്രമിച്ചു വരികയാണ്.ആദ്യമൊക്കെ ലഘുഭക്ഷണമായാണ് ഇയാള്‍ മണ്ണും കല്ലും കഴിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ ഇത് സ്ഥിര ഭക്ഷണമായി മാറിയിരിക്കുകയാണ്. ഇവ ശരീരത്തിന് ഒരു തരത്തിലുമുള്ള ദോഷങ്ങളും…
Read More