ചിങ്ങവനം: പ്രസിദ്ധമായ പാക്കില്‍ സംക്രമത്തിന് ഇന്നു തുടക്കമാകും. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാണിജ്യസംഗമത്തിന് പാക്കില്‍ ക്ഷേത്ര മൈതാനവും പരിസരങ്ങളും കച്ചവട സാധനങ്ങളാല്‍ ഇന്നലെതന്നെ നിറഞ്ഞു. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ സ്മരണ നിലനിര്‍ത്തി പാക്കില്‍ സംക്രമവാണിഭം എല്ലാ വര്‍ഷവും നടത്തി വരികയാണ്. കര്‍ക്കിടകം ഒന്നിനാരംഭിച്ച് ഒരുമാസക്കാലം നീണ്ടു നില്ക്കുന്ന സംക്രമവാണിഭം കോവിഡിന്റെ വരവോടെ മുന്‍ വര്‍ഷങ്ങളില്‍ നാമ മാത്രമായി ചുരുങ്ങി. ഇക്കുറി പ്രതാപ കാലം വീണ്ടെടുക്കുവാനുള്ള തിരക്കിലാണ് കച്ചവടക്കാര്‍. സംക്രമവാണിഭക്കാലം നാട്ടകം, പാക്കില്‍ പ്രദേശത്തിന് ഉത്സവകാലം കൂടിയാണ്. അടുക്കളയില്‍നിന്ന് അകന്നുപോയ വീട്ടുപകരണങ്ങള്‍ തൊട്ട് ഹൈടെക് ഉത്പന്നങ്ങള്‍ വരെ വാണിഭത്തിനെത്തും. കൃഷി ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മണ്‍പാത്രങ്ങള്‍, തഴപ്പായകള്‍, വാണിഭത്തിലെ പ്രധാന ഇനമായ കുടംപുളി എന്നു വേണ്ട ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കിട്ടുമെന്ന പഴമക്കാരുടെ മൊഴി ഇന്നും നിലനിര്‍ത്തുകയാണ് സംക്രമവാണിഭം.
Read More