കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പു ഫലം നാളെ. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ഒൻപത് മുതൽ ലീഡ് നില അറിയാൻ കഴിയും. സർവീസ് വോട്ടുകളും പോസ്റ്റൽ വോട്ടുകളുമാണ് ആദ്യം എണ്ണുക. തുടർന്ന് രാമപുരം പഞ്ചായത്തിലെ ഒന്നു മുതൽ 22 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 10 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് രസീത് കൂടി എണ്ണിയ ശേഷമേ ഫലം ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫിലെ ജോസ് ടോം, എൽഡിഎഫിലെ മാണി സി കാപ്പൻ, എൻഡിഎയിലെ എൻ.ഹരി എന്നിവർ തമ്മിലാണ് പ്രധാന മത്സരം.
Read MoreTag: pala election
പാലാ ഉപതെരഞ്ഞെടുപ്പ് ; ഇന്ന് കലാശക്കൊട്ട്; പാലാ നഗരം ഇളകി മറിയും; തിങ്കളാഴ്ച വോട്ടെടുപ്പ്
പാലാ: കേരളമാകെ ശ്രദ്ധിക്കപ്പെടുന്ന പാലാ ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച. പരസ്യ പ്രചാരണം നാളെയാണ് അവാസാനിക്കേണ്ടതെങ്കിലും നാളെ ശ്രീനാരായണ ഗുരുസമാധി ദിനമായതിനാൽ ഇന്ന് കലാശക്കൊട്ട് നടത്താൻ മുന്നണികൾ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ഇന്ന് വൈകുന്നേരം പരസ്യപ്രചാരണത്തിന് തിരശീല വീഴും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറുവരെ പാലാ നഗരത്തിലാണ് മുന്നണികളുടെ കലാശക്കൊട്ട്. എൽഡിഎഫിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമടക്കം മന്ത്രിമാരും നേതാക്കളും കലാശക്കൊട്ടിൽ അണിചേരുന്പോൾ യുഡിഎഫിനു വേണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമടക്കമുള്ള യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം ഒന്നാകെ കലാശക്കൊട്ടിൽ പങ്കെടുക്കും. എൻഡിഎയ്ക്കു വേണ്ടി ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരും സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വവും പാലായിലുണ്ട്. കെ.എം. മാണിയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനായി യുഡിഎഫ് നേതൃത്വം അരയും തലയും മുറുക്കിയാണ് കഴിഞ്ഞ ഒരുമാസമായി പ്രചാരണം നടത്തുന്നത്. ഹൃദയത്തിൽ മാണി സാർ…
Read Moreപാലാ ഉപതെരഞ്ഞെടുപ്പിന് ഇനി മൂന്നുനാൾ; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സ്ഥാനാർഥികൾ; അവധി പ്രഖ്യാപിച്ചു
പാലാ: പാലായിൽ വിധിയെഴുത്തിന് ഇനി മൂന്നുനാൾ. നാലാം ദിവസം വോട്ടെടുപ്പ്. പ്രചാരണം തീരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് സ്ഥാനാർഥികൾ. ശനിയാഴ്ച വൈകുന്നേരം അഞ്ചിനു കൊട്ടിക്കലാശം. തിങ്കളാഴ്ച വോട്ടെടുപ്പ്. ആകെ വോട്ടർമാർ 1,79,107. പുരുഷൻമാർ 87,72,9. സ്ത്രീകൾ 91,37,8. 27ന് രാവിലെ വോട്ടെണ്ണൽ. രാവിലെ 11ന് ഫലപ്രഖ്യാപനം. അഡ്വ. ജോസ് ടോം (യുഡിഎഫ്), മാണി സി. കാപ്പൻ (എൽഡിഎഫ്), എൻ. ഹരി (എൻഡിഎ) ഉൾപ്പെടെ 13 സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. ആവേശകരമായ ഇലക്ഷൻ സമ്മേളനങ്ങൾക്കു പുറമെ പര്യടനവും കുടുംബയോഗങ്ങളുമായി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ നിരവധി നേതാക്കൾ യുഡിഎഫിനുവേണ്ടി പ്രചാരണം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ തുടങ്ങിയവർ എൽഡിഎഫ് പ്രചാരണത്തിൽ സജീവമായി. പി.കെ. കൃഷ്ണദാസ്,…
Read Moreതലനാട് ജോസ് ടോം, ഭരണങ്ങാനത്ത് മാണി സി കാപ്പൻ, മുത്തോലിയിൽ എൻ ഹരി; വോട്ട് തേടിയുള്ള സ്ഥാനാർഥികളുടെ പര്യടനം തുടരുന്നു
പാലാ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പര്യടനം ഇന്നു തലനാട് പഞ്ചായത്തിൽ. രാവിലെ എട്ടിനു തലനാട് പഞ്ചായത്തിലെ മേലടുക്കത്തു നിന്ന് പര്യടനം ആരംഭിച്ചു. നൂറുകണക്കിനാളുകളാണ് ഓരോ പോയിന്റുകളിലും പങ്കെടുക്കുന്നത്. ജോസ് ടോമിന്റെ ചിഹ്നമായ പൈനാപ്പിളും സ്വീകരണ സ്ഥലങ്ങളിൽ കൊണ്ടുവരുന്നുണ്ട്. കെ.എം. മാണിയുടെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർഥിയുടെ ചിഹ്നത്തിനൊപ്പം കെ.എം മാണിയുടെ ഛായാചിത്രവുമായാണ് പ്രവർത്തകർ എത്തുന്നത്. ഇന്നലെ രാവിലെ കരൂർ പഞ്ചായത്തിലെ അന്തിനാട്ടിൽ കൊടിക്കുന്നിൽ സുരേഷ് എംപി തുറന്ന വാഹനത്തിലെ പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പയ്യപ്പാൾ, അന്ത്യാളം, പഞ്ചായത്ത് ജംഗ്ഷൻ, നെച്ചിപ്പുഴൂർ ബാങ്ക് ജംഗ്ഷൻ, ലക്ഷം വീട്, നെല്ലാനിക്കാട്ടുപാറ, മങ്കൊന്പ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വലവൂരിൽ പര്യടനം സമാപിച്ചു. ഉച്ചകഴിഞ്ഞ് രാമപുരം പഞ്ചായത്തിലെ പര്യടനം ചക്കാന്പുഴ ജംഗ്ഷനിൽ നിന്നാണ് ആരംഭിച്ചത്. കൊണ്ടാട്, കുടപ്പുലം, ചേറ്റുകുളം, ആനിച്ചുവട് ജംഗ്ഷൻ, അമനകര, ഏഴാച്ചേരി…
Read Moreപിണറായി വിജയൻ, എ.കെ. ആന്റണി, മുരളീധര റാവു, പാലായുടെ മണ്ണിലേക്ക് നേതാക്കളുടെ ഒഴുക്ക്
കോട്ടയം: ഉപതെരഞ്ഞെടുപ്പിനു നാലു ദിവസം മാത്രം ബാക്കി നിൽക്കേ പ്രചാരണ പ്രവർത്തനങ്ങൾക്ക് വീറും വാശിയും പകർന്ന് ജനനേതാക്കൾ ഇന്നു പാലായിൽ എത്തും. എൽഡിഎഫിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫിനു വേണ്ടി കേണ്ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയുമാണ് ഇന്ന് പാലായിലെത്തുന്നത്. ആന്റണി പങ്കെടുക്കുന്ന യോഗത്തിൽ പി.ജെ. ജോസഫും പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകുന്നേരം നാലിനു പാലാ കുരിശുപള്ളി കവലയിൽ നടക്കുന്ന മഹാസമ്മേളനം എ. കെ. ആന്റണി എംപി ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എംപി, യുഡിഎഫ് കണ്വീനർ ബെന്നി ബഹനാൻ എംപി, നേതാക്കളായ പി. ജെ. ജോസഫ് എംഎൽഎ , ജോസ് കെ. മാണി എംപി,…
Read Moreഅനുഗ്രഹം തേടി ജോസ് ടോം ജോസഫിനെ സന്ദർശിച്ചു; പ്രചാരണത്തിനിറങ്ങുമെന്ന് ജോസഫ്
തൊടുപുഴ: പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കേരളകോൺഗ്രസ് നേതാവ് പി.ജെ.ജോസഫിനെ സന്ദർശിച്ചു. ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പലതവണ കണ്ടിരുന്നെങ്കിലും വീട്ടിലെത്തി നേരിട്ട് കണ്ട് അനുഗ്രഹം തേടാനാണ് എത്തിയതെന്ന് ജോസ് ടോം പറഞ്ഞു. സ്ഥാനാർഥി, തന്നെ വീട്ടിൽ വന്നു കണ്ടതിൽ സന്തോഷമുണ്ടെന്നും ജോസ് ടോമിനായി പ്രചാരണത്തിനിറങ്ങുമെന്നും ജോസഫും വ്യക്തമാക്കി. പാലായിലെ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജോസ് ടോം ജോസഫിനെ കാണാനെത്തിയത്.
Read Moreപാലാ വിധിയെഴുത്തിന് ഒരാഴ്ച ; സൂപ്പർ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി മുന്നണികൾ
കോട്ടയം: പാലായിൽ വിധിയെഴുത്തിനു ഒരാഴ്ച ബാക്കി നിൽക്കേ കളത്തിൽ സൂപ്പർ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണു മൂന്നു മുന്നണികളും എൽഡിഎഫിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസം മണ്ഡലത്തിൽ ക്യാന്പ് ചെയ്തു പ്രചാരണം ഏറ്റെടുക്കുന്പോൾ യുഡിഎഫിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമാണു ചുക്കാൻ പിടിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരനെ കളത്തിലിറക്കിയാണ് എൻഡിഎ പ്രചാരണ തന്ത്രങ്ങൾ മെനയുന്നത്. നാളെ മുതൽ സൂപ്പർ താരങ്ങളെന്ന പോലെ നേതാക്കൾ പാലായിലെത്തുന്നതോടെ തീപാറും പ്രചാരണമായിരിക്കും പാലായിൽ. കുടുംബയോഗങ്ങിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും യുഡിഎഫിന്റെ പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാലായിൽ ക്യാന്പ് ചെയ്യുകയാണ്. ഇന്നലെ സ്ഥാനാർഥിയുടെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത ഉമ്മൻചാണ്ടി ഇന്നു മുതൽ 19 വരെ വിവിധ പഞ്ചായത്തുകളിലായി ഇരുപതോളം കുടുംബയോഗങ്ങളിൽ പങ്കെടുക്കും. ഇന്നു രാവിലെ മുത്തോലിയിൽ കുടുംബയോഗത്തിനു തുടക്കമാകും. പ്രതിപക്ഷ…
Read Moreശുദ്ധ അസംബന്ധം; പാലാ പോരിൽ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന ആരോപണം തളളി മന്ത്രി മണി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങൾ ഇടതുപക്ഷം ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയുടെ ആരോപണങ്ങൾ പാടെ തള്ളി മന്ത്രി എം.എം.മണി. ചെന്നിത്തലയുടെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് മണി പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് വ്യക്തതയോടെ ഉന്നയിക്കണമെന്നു പറഞ്ഞ മണി എന്ത് സർക്കാർ സംവിധാനമാണ് ഇടതുപക്ഷം ദുരുപയോഗം ചെയ്തതെന്ന് വ്യക്തമാക്കാൻ ചെന്നിത്തല തയാറാകണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഇടതുപക്ഷം സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ചെന്നിത്തല ആരോപിച്ചത്. മന്ത്രിമാർ പാലായിൽ ക്യാമ്പ് ചെയ്ത് അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Read Moreപാലായിൽ ഹിന്ദുസ്ഥാനാർഥികളെ നിർത്താത്തത് ഇടതു വലതു മുന്നണികളുടെ കാപട്യത്തിന്റെ തെളിവെന്ന് വെള്ളാപ്പള്ളി
ചേർത്തല: പാലായിൽ ഹിന്ദു സ്ഥാനാർഥികളെ നിർത്താത്തത് ഇടതു വലതു മുന്നണികളുടെ കപടമതേതരത്വത്തിനു തെളിവാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി ചേർത്തല യൂണിയൻ നടത്തിയ ജയന്തിദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മതേതരത്വം വാക്കിൽ മാത്രമുള്ളതാണെന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആവർത്തിക്കുകയാണ്. തുഷാർ നീതിക്കായി നടത്തിയ പ്രവർത്തനങ്ങളിൽ പോലും വർഗീയത കണ്ടവർ ഒടുവിൽ സത്യം വിജയിച്ചപ്പോൾ കണ്ണടച്ചു. മോഷ്ടിച്ചും അഴിമതി നടത്തിയും ജയിലിലായവരെ വാഴ്ത്തിയും കെണിയിൽപെട്ട് അകത്തായവരെ യാഥാർഥ്യം പറയാതെ പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന സമീപനമാണുണ്ടായത്. എസ്എൻഡിപി യോഗം ഒരു സമുദായത്തിനും എതിരല്ലെന്നും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ നിവർന്നു നിൽക്കാനുള്ള പ്രവർത്തനങ്ങളാണു നടത്തുന്നതെന്നും വെള്ളാപ്പളളി നടേശൻ പറഞ്ഞു. പ്രതിഭകളെ മന്ത്രി പി.തിലോത്തമൻ ആദരിച്ചു. എ.എം. ആരിഫ് എംപി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പി.ടി. മന്മഥൻ ജയന്തി സന്ദേശവും, ചേർത്തല മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി.…
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ വിജയത്തിനായി വോട്ട് തേടി മന്ത്രി എംഎം മണിയും ഉമ്മൻചാണ്ടിയും പിസി ജോർജും
പാലാ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വാഹനപര്യടനത്തിനു കൊഴുവനാൽ പഞ്ചായത്തിലെ മേവടയിൽ ഇന്നു രാവിലെ തുടക്കമായി. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി പര്യടനം ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസ് കെ.മാണി എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, കെസി ജോസഫ് എംഎൽഎ, എം വിൻസന്റ് എം എൽഎ തുടങ്ങി യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. പാലാ സെന്റ് തോമസ് കത്തീഡ്രലിലെ കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാർഥിച്ചതിനുശേഷമാണ് പര്യടനത്തിനു ജോസ് ടോം തുടക്കം കുറിച്ചത്. മേവടയിലെ ഉദ്ഘാടനത്തിനു ശേഷം മൂലേത്തുണ്ടി, തോടനാൽ, മനക്കുന്ന്, കപ്പിലിക്കുന്ന്, പന്നിയാമറ്റം, കളപ്പുരയ്ക്കൽ കോളനി വഴി കൊഴുവനാൽ ടൗണിലെത്തി. കൊഴുവനാൽ ടൗണിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാനാർഥിക്ക് വൻ സ്വീകരണം ലഭിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് മുത്തോലി പഞ്ചായത്തിലെ സ്വീകരണത്തിനു തുടക്കമാകും. തുരുത്തിക്കുഴി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന…
Read More