കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം ജോസ് കെ. മാണിക്കാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. തോൽവി കേരള കോൺഗ്രസിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ടോം ജോസ് ജയിക്കില്ലെന്ന് യുഡിഎഫിനെ അറിയിച്ചിരുന്നു. എന്നാൽ ജയിപ്പിച്ചോളാമെന്നായിരുന്നു യുഡിഎഫ് യോഗത്തില്‍ ജോസ് വിഭാഗത്തിന്റെ മറുപടി. തോൽവിയുടെ യഥാർഥ ഉത്തരവാദിയെ യുഡിഎഫ് കണ്ടെത്തണം. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ.മാണിക്കാണെന്നും അദ്ദേഹം തുറന്നടിച്ചു.
Read MoreTag: pala election result
പി.ജെ. ജോസഫിനെതിരെ പരോക്ഷ വിമർശനവുമായി ജോസ് കെ. മാണി; തോൽപ്പിച്ചത് ചിലരുടെ പക്വതയില്ലാത്ത പ്രസ്താവനകൾ
തിരുവനന്തപുരം: പിജെ ജോസഫിനെതിരെ പരോക്ഷ വിമർശനവുമായി ജോസ്കെ മാണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില എന്ന ചിഹ്നം ഇല്ലാതെ യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. സ്ഥാനാർത്ഥി നിർണ്ണയം മുതൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാർത്ഥ്യം നമുക്കറിയാമെന്ന് ജോസഫിനെ ചൂണ്ടി ജോസ് കെമാണി ഫെയ്സബുക്കിൽ പറയുന്നു. ഒരു ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകൂടം അതിന്റെ എല്ലാ വിധത്തിലുമുള്ള ഭരണ സംവിധാനങ്ങളും ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു പാലായിലേതെന്നും ജോസ് കെ മാണി ആരോപിക്കുന്നു. മന്ത്രിമാരെ തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ശാസിക്കേണ്ടതായ് വന്നു.വോട്ട് കച്ചവടം ആരോപിച്ച ആളുകൾ തന്നെ ബിജെപിയുടെ വോട്ട് കൈവശത്താക്കിയതെന്ന് തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നുണ്ട്. ഇതെല്ലാമുള്ളപ്പോഴും യുഡിഎഫിന് സംഭവിച്ച വീഴ്ചകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക തന്നെ വേണം. ഈ തെരഞ്ഞെടുപ്പിലെ ഫലത്തെ…
Read Moreഎല്ലാവരും ആഗ്രഹിച്ച വിജയമാണ് പാലായിലേത്; കേരള കോൺഗ്രസിനെ നയിക്കാനുള്ള നേതൃപാടവം ജോസ് കെ. മാണിക്ക് ഇല്ലെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: പാലായിൽ മാണി സി. കാപ്പന്റെ വിജയം എല്ലാവരും ആഗ്രഹിച്ചതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാപ്പന്റെ ജയം ഇടത് സർക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാവുമെന്നാണ് വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷം പറഞ്ഞിരുന്നത്. ഇപ്പോൾ സർക്കാരിന്റെ പ്രവർത്തനം നല്ലതാണെന്ന് പറയാൻ അവർ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസിനെ നയിക്കാനുള്ള നേതൃപാടവം ജോസ് കെ. മാണിക്ക് ഇല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Read Moreസർക്കാറിന്റെ ഭരണ നേട്ടം വിജയത്തിലേക്കുള്ള വഴിയായി; മന്ത്രിയാകാൻ താൽപര്യമില്ലെന്ന് മാണി സി. കാപ്പൻ
പാലാ: മന്ത്രിയാകാൻ താൽപര്യമില്ലെന്ന് നിയുക്ത പാലാ എംഎൽഎ മാണി സി. കാപ്പൻ. മന്ത്രിയാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. താൻ അതിനെ കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ പുതിയ ഒരു ക്വാറികളും അനുവദിക്കില്ല. നിയമപരമല്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.എൽഡിഎഫിന്റെ കൂട്ടായ പ്രവർത്തനവും സർക്കാറിന്റെ ഭരണ നേട്ടവുമാണ് തന്റെ വിജയത്തിന് കാരണമായെന്നും കാപ്പൻ കൂട്ടിച്ചേർത്തു.
Read Moreജോസിന്റെ പക്വതയില്ലായ്മ തോൽവിക്ക് കാരണം; തോൽവിയുടെ ഉത്തരവാദിത്വം ആർക്കെന്ന് നിഷ്പക്ഷമതികൾ വിലയിരുത്തട്ടെയെന്ന് ജോസഫ്
തൊടുപുഴ: ജോസ് കെ. മാണിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്. തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടില ചിഹ്നം ഇല്ലാതെ കേരള കോണ്‍ഗ്രസ് മത്സരിച്ചത് തോൽവിക്ക് കാരണമായിട്ടുണ്ട്. ചിഹ്നം നഷ്ടമാക്കിയത് ആരാണെന്ന് പരിശോധിക്കണം. ചെയർമാന്റെ അസാന്നിധ്യത്തിൽ ചിഹ്നം നൽകാൻ അവകാശമുള്ള വർക്കിംഗ് ചെയർമാന് കത്ത് നൽകിയിരുന്നെങ്കിൽ രണ്ടില ചിഹ്നം ലഭിക്കുമായിരുന്നു. എന്നാൽ ജോസ് കെ. മാണി ഇതിന് തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ യുഡിഎഫ് സ്വയം പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തോൽവിയെക്കുറിച്ച് യുഡിഎഫ് പരിശോധിക്കണം. തോൽവിയുടെ ഉത്തരവാദിത്വം ആർക്കെന്ന് നിഷ്പക്ഷമതികൾ വിലയിരുത്തട്ടെ. ജയസാധ്യതയുള്ള സ്ഥാനാർഥിയെ നിർത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. പാലായിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കാൻ എത്തിയ തന്നെ കുറച്ചുപേർ ചേർന്ന് കൂകിവിളിച്ചുവെന്നും താൻ ഒരുഘട്ടത്തിലും പ്രകോപിതനായില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു.
Read Moreപാലായിലെ വിജയം ഇടതുപക്ഷ മുന്നേറ്റത്തിനുള്ള അംഗീകാരം; ബിജെപിയുടെ വോട്ട് വിലയ്ക്കു വാങ്ങിയിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ല; ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടെന്ന് കോടിയേരി
തിരുവനന്തപുരം: മാണി സി കാപ്പന്റെ പാലായിലെ വിജയം ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനുള്ള അംഗീകാരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന്റെ കോട്ട തകർന്നു, ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടു, സംഘടന ശിഥിലമായി. ഏതു സാഹചര്യത്തിലും ജയിക്കാൻ കഴിയുന്ന ഒരു മണ്ഡലമാണു യുഡിഎഫിനു നഷ്ടപ്പെട്ടതെന്നും കോടിയേരി പറഞ്ഞു. മുൻകാല തെരഞ്ഞെടുപ്പുകളിൽ പാലാ എൽഡിഎഫിന് എതിരായിരുന്നു. ഇക്കുറി അതു മാറി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കു 33,000-ൽ അധികം ഭൂരിപക്ഷം ലഭിച്ച ഒരു മണ്ഡലത്തിലാണ് ഇക്കുറി എൽഡിഎഫ് 3000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല സംസ്ഥാനത്തു നിലനിൽക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ അടിത്തറ തകർന്നു, സംഘടന ശിഥിലമായി. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പാലായിലെ ഫലം പ്രതിഫലിക്കും. ഈ ജനവിധി അംഗീകരിച്ചുകൊണ്ട് എൽഡിഎഫ് പ്രവർത്തകർ കൂടുതൽ വിനയാന്വിതരായി പ്രവർത്തിക്കണം. കൂടുതൽ ജനപിന്തുണ ആർജിക്കണം.…
Read Moreകലാകാരന്, വോളി ബോള്‍ രംഗത്ത് മിന്നുന്ന സ്മാഷുകള്‍ കാണികള്‍ക്ക് സമ്മാനിച്ച് ദേശിയ തലത്തില്‍വരെ എത്തിയ കായിക താരം; പിന്നീട് രാഷ്ട്രീയം! പാലായിലെ പുതിയ ‘മാണി’ക്യത്തിന്റെ ജീവിതം ഇങ്ങനെ…
കോട്ടയം: കലാകാരൻ, കായിക താരം , പിന്നീട് രാഷ്ട്രീയം ,കോണ്‍ഗ്രസ് പാരന്പര്യമുള്ള പാലായിലെ കാപ്പൻ കുടുംബത്തിൽ നിന്ന് എൻസിപിയിലൂടെ രാഷ്ട്രീയം കലയാക്കിയ മാണി സികാപ്പൻ പാലായുടെ ജനപ്രതിനിധിയായി നിയമസഭയിലേക്ക്. വോളി ബോൾ രംഗത്ത് മിന്നുന്ന സ്മാഷുകൾ കാണികൾക്ക് സമ്മാനിച്ച് ദേശിയ തലത്തിൽവരെ എത്തിയ മാണി സി കാപ്പൻ പിന്നീട് കലാ രംഗത്ത് സീജീവമായി. കോളജ് പഠന കാലത്ത് സംസ്ഥാന വോളിബോൾ ടീമിൽ അംഗമായിരുന്നു. കോഴിക്കോട് സർവകലാശാല ടീമിന്റെ ക്യാപ്റ്റനായിരുന്നു. സിനിമാ സംവിധായകൻ, നടൻ, നിർമാതാവ് എന്നീ തലങ്ങളിൽ ശ്രദ്ധേയനായി. കാപ്പൻ നിർമിച്ച മേലേപറന്പിൽ ആണ്‍വീട് , മാന്നാർ മത്തായി സ്പീക്കിംഗ്, കുസൃതിക്കാറ്റ്, സിഐഡി ഉണ്ണികൃഷ്ണൻ എന്നിവ എക്കാലത്തേയും മലയാളത്തിലെ ഹിറ്റുകളായി. എൻസിപി സംസ്ഥാന ട്രഷറർ , ദേശീയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2000 മുതൽ 2005 വരെ പാലാ മുനിസിപ്പൽ കൗണ്‍സിലറായിരുന്നു. ഇതേ കാലത്ത്…
Read Moreമാണി തന്നെ പാലായുടെ മാണിക്യം! പക്ഷേ, കപ്പടിച്ചത് കാപ്പൻ; പാലായിൽ വൻ അട്ടിമറി; എക്സിറ്റ് പോള്‍ സര്‍വേ പാളി; അന്‍പത്തിനാല് വര്‍ഷത്തിനു ശേഷം പാലാ മണ്ഡലം ഇടതു മുന്നണി പിടിച്ചെടുത്തു
പാലാ: മാണി സി. കാപ്പൻ ഇനി പാലായുടെ എംഎൽഎ. മണ്ഡലം നിലവിൽ വന്ന 1965-നുശേഷം ആദ്യമായാണ് കേരള കോണ്‍ഗ്രസിനു പുറത്തുനിന്ന് ഒരു എംഎൽഎ ഉണ്ടാകുന്നത്. ഈ 54 വർഷക്കാലയളവിലും കെ.എം.മാണിയായിരുന്നു പാലായുടെ എംഎൽഎ. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു മാണി സി. കാപ്പന്റെ വിജയം. പരന്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളിൽ വൻ മുന്നേറ്റം നടത്തിയാണ് കാപ്പന്റെ വിജയം. ആകെയുള്ള 177 ബൂത്തുകളിൽ ഭൂരിപക്ഷം ബൂത്തുകളും കാപ്പൻ പിടിച്ചു. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, എലിക്കുളം എന്നീ പഞ്ചായത്തുകളിലെല്ലാം എൽഡിഎഫ് ലീഡ് നേടി. മുത്തോലി, കൊഴുവനാൽ, മീനച്ചിൽ എന്നിവിടങ്ങളിൽ മാത്രമാണ് യുഡിഎഫിനു ലീഡ് നേടാനായത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനായിരുന്നു സർവേകളിൽ മുൻതൂക്കമെങ്കിലും ഇതിനെ അട്ടിമറിക്കുന്ന പ്രകടനമാണു മാണി സി. കാപ്പന് കാഴ്ചവച്ചത്.2006, 2011, 2016 വർഷങ്ങളിൽ കെ.എം. മാണിയോടു മത്സരിച്ചു പരാജയപ്പെട്ട…
Read Moreജോസഫിനെ കൂവിയത് തിരിച്ചടിച്ചു; കേരള കോണ്‍ഗ്രസിനെ പഴിച്ച് കോണ്‍ഗ്രസ്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു കേരള കോണ്‍ഗ്രസിനെ പഴിച്ച് കോണ്‍ഗ്രസ്.കേരള കോണ്‍ഗ്രസിലെ അധികാര തർക്കം യുഡിഎഫിനു തിരിച്ചടിയായെന്നും തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കൂവിയത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ചിരുന്നെന്നും വാഴയ്ക്കൻ കൂട്ടിച്ചേർത്തു.
Read Moreയുഡിഎഫ് ക്യാമ്പ് നിശബ്ദം; ലഡുവും പടക്കവും പാതി വിലയ്ക്ക് എടുക്കാം; ജോർജും വെള്ളാപ്പള്ളിയും സഹായിച്ചു; ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് കാപ്പൻ
പാലാ: പാലായിൽ ജോസ് ടോം പിന്നിലായതോടെ നിശബ്ദരായി യുഡിഎഫ് പ്രവർത്തകർ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചിരുന്നെങ്കിലും ആദ്യ ഫലസൂചനകൾ പ്രതികൂലമായതോടെ മടങ്ങിത്തുടങ്ങി. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വിജയം ആഘോഷിക്കുന്നതിനായി പ്രവർത്തകർ പടക്കവും ലഡുവും ശേഖരിച്ചിരുന്നെങ്കിലും, ആദ്യം വോട്ടെണ്ണിയ അഞ്ചു പഞ്ചായത്തുകളിൽ എൽഡിഎഫ് ലീഡ് നേടിയതോടെ പിൻവാങ്ങുകയായിരുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട് മണ്ഡലങ്ങളിലായിരുന്നു കാപ്പന്റെ മുന്നേറ്റം. ഇതിനിടെ യുഡിഎഫ് പ്രവർത്തകർക്കു നേരെ ഒളിയന്പുമായി മാണി സി. കാപ്പനും രംഗത്തെത്തി. ലഡുവും പടക്കവുമൊന്നും തങ്ങൾ ശേഖരിച്ചിട്ടില്ലെന്നും വോട്ട് എണ്ണിത്തീർന്നുകഴിഞ്ഞാൽ യുഡിഎഫ് പ്രവർത്തകർ വാങ്ങി ശേഖരിച്ച പടക്കങ്ങളും മധുരവും തങ്ങൾ പകുതി വിലയ്ക്കു വാങ്ങിയേക്കാമെന്നായിരുന്നു കാപ്പന്റെ പ്രതികരണം. ഇതൊന്നും വാങ്ങാൻ കിട്ടാത്ത സാധനങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിപക്ഷ മുന്നേറ്റത്തിൽ പി. സി. ജോർജിന്റെ ജനപക്ഷവും വെള്ളാപ്പള്ളി നടേശനും ബിഡിജെഎസും സഹായിച്ചുവെന്നും എൽഡിഎഫ്…
Read More