തിരുവനന്തപുരം: യുഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിന്റെ ഉദാഹരണങ്ങളാണ് പി.ജെ.ജോസഫ് നടത്തുന്ന പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.ചിവിട്ടും കുത്തുമേറ്റ് മുന്നണിയിൽ പ്രവർത്തിക്കേണ്ട അവസ്ഥയാണ് ജോസഫിനെന്നു പരിഹസിച്ച കോടിയേരി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെടുകയാണെന്നും കൂട്ടിച്ചേർത്തു.
Read MoreTag: pala election
എൻ.ഹരിയുടെ വിജയമുറപ്പിക്കാൻ എൻഡിഎ നേതാക്കൾ; പ്രചാരണം പരമാവധി വേഗത്തിലാക്കി ജോസ് ടോം
പാലാ: എൻഡിഎ സ്ഥാനാർഥി എൻ. ഹരിയും പ്രാർഥനയോടെയാണ് ഇന്നലെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. രാവിലെ കടപ്പാട്ടൂർ ക്ഷേത്രത്തിലെപ്രാർഥനയ്ക്കു ശേഷം ആരംഭിച്ച പ്രചാരണ പരിപാടി രാത്രി വൈകിയും രാമപുരത്ത് സമാപിച്ചു. മീനച്ചിൽ പഞ്ചായത്തിലെ ഭരതർ മഹാജനസഭയുടെയും എസ്എൻഡിപിയുടെയും വിശ്വകർമ്മ മഹാസഭയുടെയും ഓണാഘോഷങ്ങളിൽ പങ്കെടുത്തു. ഇടമറ്റം അമൃതാനന്ദമയി മഠം സന്ദർശിച്ച് അനുഗ്രഹം വാങ്ങി.നിർണായക സ്വാധീനമുള്ള ചില വ്യക്തികളെ കാണുകയും ചെയ്തു. കിഴപറയാർ പള്ളിയിലെത്തി വോട്ടഭ്യർഥന നടത്തിയ സ്ഥാനാർഥി ഉച്ചയോടെ മണ്ഡലത്തിലെ വിവാഹ, മരണ വീടുകൾ സന്ദർശിച്ചു വൈകുന്നേരം നാലിന് പാലാ എൻഡിഎ കണ്‍വൻഷനിൽ പങ്കെടുത്തു. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവർക്കായി ഒട്ടേറെ പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. അതിന്റെ പ്രതിഫലനമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഉന്നതവിജയം സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണം പരമാവധി വേഗത്തിലാക്കി ജോസ് ടോം പാലാ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം ഇന്നലെ…
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി കാപ്പന്റെ വിജയം ഉറപ്പിക്കാൻ കുടുംബയോഗങ്ങൾ സജീവമാക്കാൻ എൽഡിഎഫ്
പാലാ: പാലായുടെ മനസറിയാൻ ഇനി അധികം ദിവസമില്ല. മുന്നണി സ്ഥാനാർഥികൾ പ്രാർഥനയോടെയാണ് ഓരോ ദിവസവും പ്രചാരണത്തിനിറങ്ങുന്നത്. അവധി ദിവസമായിട്ടും മൂവരും ഇന്നലെ പാലായിലെ വിവിധ സ്ഥലങ്ങളിൽ സജീവമായിരുന്നു. സ്ഥാനാർഥികൾ ഇനി കുടുംബ യോഗങ്ങളിലാണ് ശ്രദ്ധ. ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ ഇന്നലെ രാവിലെ ഇളംതോട്ടം പളളിയിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്. മുത്തോലി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ നേരിൽ ചെന്ന് വോട്ടഭ്യർഥിച്ച സ്ഥാനാർഥി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലുമെത്തി. തുടർന്നു ഭരണങ്ങാനം വട്ടോളിയിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ കിക്കെടുത്ത് കാണികളെ കയ്യിലെടുത്തു. വൈകുന്നേരം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടന്ന ബൂത്ത് കണ്‍വൻഷനുകളിലും കമ്മിറ്റിയോഗങ്ങളിലും പങ്കെടുത്തശേഷം രാത്രി വൈകിയാണ് പ്രചാരണ പ്രവർത്തനങ്ങൾ സമാപിച്ചത്. ബൂത്തു കണ്വൻഷൻനുകൾ പൂർത്തിയാകുന്നതോടെ അടുത്ത ദിവസം മുതൽ കുടുംബയോഗങ്ങൾക്ക് തുടക്കമാകും. തിരുവോണത്തിനു പിറ്റേന്നു മുതൽ…
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്: ജോസ് ടോമിന്റെ ചിഹ്നം ഏത് ; പാലായിലെ വോട്ടർമാർക്കിടയിൽ ചർച്ച മുറുകുന്നു
കോട്ടയം: പാലായിലെ സ്ഥാനാർഥികളെല്ലാം പ്രചാരണ രംഗത്താണെങ്കിലും ഇന്ന് പാലാക്കാർ ഉറ്റുനോക്കുന്നത് യുഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോമിന്റെ ചിഹ്നം ഏതെന്നാണ്. ഇക്കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും. പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നിവയാണ് ജോസ് ടോം ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിച്ചിരിക്കുന്ന ചിഹ്നങ്ങളിൽ പൈനാപ്പിൾ ഉൾപ്പെടുമോ എന്നത് ഇന്നേ അറിയൂ. അനുവദനീയ ചിഹ്നം ഒന്നിലേറെ സ്വതന്ത്ര സ്ഥാനാർഥികൾ ആവശ്യപ്പെട്ടാൽ ആദ്യം പത്രിക നൽകിയവർക്ക് അത് അനുവദിക്കും എന്നതാണ് കീഴ് വഴക്കം. 14 സ്ഥാനാർഥികൾ പത്രിക നൽകിയിരിക്കുന്നതിൽ ജോസ് ടോം ഉൾപ്പെടെ 12 പേർ സ്വതന്ത്രരാണ്. പത്രിക പിൻവലിക്കാനുള്ള അവസാന സമയവും ഇന്ന് മൂന്നിനാണ്. മൂന്നു കഴിഞ്ഞാൽ ചിത്രം വ്യക്തമാവും. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വിജയത്തിനായി 1001 അംഗ കമ്മിറ്റി രൂപീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെയർമാനായും ഫിലിപ്പ് ജോസഫ്, എ.കെ.ചന്ദ്രമോഹൻ, ബിജു പുന്നത്താനം, എന്നിവർ വൈസ് ചെയർമാൻമാരും…
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന കഴിഞ്ഞു; മത്സരരംഗത്ത് 14 സ്ഥാനാർഥികൾ
കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സര രംഗത്തുള്ളത് 14 സ്ഥാനാർഥികൾ. പത്രിക നൽകിയിരുന്ന 17 പേരിൽ രണ്ടു പേർ സൂക്ഷ്മപരിശോധനയിൽ പത്രിക തള്ളിയതിനെത്തുടർന്നാണ് സ്ഥാനാർഥിപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ഒരാൾ പരിശോധനയ്ക്കുശേഷം പത്രിക പിൻവലിക്കുകയും ചെയ്തു. സ്വതന്ത്ര സ്ഥാനാർഥികളായ ഡോ. കെ. പത്മരാജൻ, ബിജെപി ഡമ്മി സ്ഥാനാർഥി ശശികുമാർ എന്നിവരുടെ പത്രികകളാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജോസഫ് സെബാസ്റ്റ്യനാണ് പത്രിക പിൻവലിച്ചത്. അഡ്വ. ജോസ് ടോം, ബേബി മത്തായി എന്നിവർ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാർഥികളായി നൽകിയിരുന്ന പത്രികകൾ തള്ളിയെങ്കിലും സ്വതന്ത്ര സ്ഥാനാർഥികളായി സമർപ്പിച്ച പത്രികകൾ അംഗീകരിച്ചു. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ (ആർആർ) എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന. പത്രികകൾ ഏഴു വരെ പിൻവലിക്കാം. നിലവിലുള്ള സ്ഥാനാർഥികൾ 1. മാണി സി. കാപ്പൻ (എൻസിപി) 2. ജോർജ് ഫ്രാൻസീസ് (സ്വതന്ത്രൻ) 3. ബാബു ജോസഫ് (സ്വതന്ത്രൻ)…
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്;പി ജെ ജോസഫിന്റെ നടപടിയെ വിമർശിച്ച് പ്രതിഛായ; കേരള കോണ്‍ഗ്രസ് എമ്മിൽ ജോസ്-ജോസഫ് പോര് തുടരുന്നു
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിൽ ജോസ്-ജോസഫ് പോര് തുടരുന്നു. യുഡിഎഫ് സ്ഥാ നാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ പാലായിലെത്തിയ പി.ജെ ജോസഫിനെ കൂകിവിളിച്ചും ആക്രോശിച്ചും ജോസ് വിഭാഗം പ്രവർത്തകർ പ്രതിഷേധം അറിയിച്ചതിനു പിന്നാലെ കേരള കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിഛായയിലും വിമർശനം. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനു കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില നൽകുന്നത് എതിർത്തതോടെയാണു ജോസ് വിഭാഗം പ്രവർത്തകർ ജോസഫിനെതിരെ തിരിഞ്ഞത്. പ്രതിഛായയിൽ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ‘ഇറ്റു വീണേക്കാനിടയുള്ള ചോരത്തുള്ളികൾക്കുവേണ്ടി നാവു നുണഞ്ഞു നടന്ന സൃഗാലന്മാർ ഇളിഭ്യരായിരിക്കുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞു. അണപ്പല്ലുകൊണ്ടിറുമ്മുകയും മുൻപല്ലുകൊണ്ടു ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാർഥിക്കു യാതൊരു പ്രസക്തിയുമില്ല. എന്നിട്ടും ചില നേതാക്കൾ അപസ്വരം കേൾപ്പിക്കുവാൻ മടിക്കുന്നില്ല. ശകുനം മുടക്കാൻ നോക്കുകുത്തിയെപ്പോലെ വഴിവിലങ്ങി നിന്നു വിഡ്ഢിയാവാനാണവരുടെ നിയോഗം.…
Read Moreപാലാ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും; തർക്കങ്ങൾ ഇന്ന് പരിഹരിക്കുമെന്ന് എംഎം ഹസ്സൻ
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് ചിഹ്നത്തെക്കുറിച്ചുള്ള തർക്കങ്ങൾ ഇന്ന് പരിഹരിക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളാ കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗം നേതാക്കളുമായി ചർച്ച ചെയ്ത് ധാരണയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പി.ജെ.ജോസഫും വ്യക്തമാക്കിയിട്ടുണ്ട്. തർക്കങ്ങൾ ഉടൻ തന്നെ പരിഹരിക്കുമെന്നും ഹസ്സൻ രാഷ്ട്രദീപികയോട് പറഞ്ഞു.
Read Moreവർക്കിംഗ് ചെയർമാനും നിലവിൽ ചെയർമാന്റെ ചുമതലയുമുള്ള തനിക്ക് അപേക്ഷ നൽകിയാൽ ചിഹ്നമെന്ന് പി ജെ ജോസഫ്
തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോസ് ടോമിന് അപേക്ഷ നൽകിയാൽ രണ്ടില ചിഹ്നം നൽകാമെന്ന് പി.ജെ. ജോസഫ്. രണ്ടില ചിഹ്നം നൽകണമെന്ന് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും നിലവിൽ ചെയർമാന്റെ ചുമതലയുമുള്ള തനിക്ക് അപേക്ഷ നൽകിയാൽ ചിഹ്നം നൽകാം. ഇക്കാര്യം ജോസ് കെ. മാണിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ചിഹ്ന തർക്കത്തിൽ ജോസ് വിഭാഗത്തിന് അനുകൂലമായ നിലപാടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഭാഗത്തുനിന്നും ഉണ്ടായത്. തെരഞ്ഞെടുപ്പ് ചിഹ്നത്തർക്കത്തിൽ റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. നാമനിര്‍ദേശപത്രിക പരിശോ ധിച്ച ശേഷമാകും തീരുമാനമുണ്ടാകുക. അവകാശം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ യഥാർഥ ഭാരവാഹികള്‍ ആയിരിക്കണം. റിട്ടേണിംഗ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടുമെന്നും മീണ പറഞ്ഞു.
Read Moreമാണിയുടെ ഭൂരിപക്ഷം കുറച്ച മിടുക്കനാണ് കാപ്പൻ; മാണിയുടെ പേരിൽ യുഡിഎഫിന് വോട്ട് കിട്ടില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: യുഡിഎഫിലെ പടലപ്പിണക്കം മാണി സി. കാപ്പന് ഗുണം ചെയ്യുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കരുത്തനും ശക്തനുമായ മാണിയുടെ ഭൂരിപക്ഷം കുറച്ച് മിടുക്കനാണെന്ന് തെളിയിച്ച ആളാണ് കാപ്പനെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാണിയുടെ പേരിൽ യുഡിഎഫിന് വോട്ട് കിട്ടില്ല. നിലവിലെ രാഷ്ട്രീയ കാലാവസ്ഥ കാപ്പന് അനുകൂലമാണ്. യുഡിഎഫിലെ പടലപ്പിണക്കവും വ്യക്തിവിദ്വേഷവും കാപ്പന് ഗുണം ചെയ്യും. സ്ഥാനാർഥി നിർണയത്തിലെ തർക്കം ജനാധിപത്യത്തിനു നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഉപതെരഞ്ഞെടുപ്പ് ഗോദയിൽ കാപ്പനും ജോസും ഹരിയും റെഡി; മഴയത്തും പാലാ ചൂടുപിടിക്കുന്നു
കോട്ടയം: കാപ്പനും ജോസും ഹരിയും ഉപതെരഞ്ഞെടുപ്പ് ഗോദയിൽ പോരാടാൻ തയാറായതോടെ പാലായിൽ ഇനി കാലവർഷ മഴയെ വകവയ്ക്കാതെ തീപാറും പോരാട്ടം. ഇന്നലെ രാത്രി വൈകി എൻഡിഎ സ്ഥാനാർഥിയായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരിയെ പ്രഖ്യാപിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേദിയിൽ അങ്കത്തട്ട് ഒരുങ്ങിയത്. എൽഡിഎഫ് സ്ഥാനാർഥി എൻസിപിയിലെ മാണി സി. കാപ്പനാണ് ആദ്യം പ്രചാരണം തുടങ്ങുകയും പത്രിക സമർപ്പിക്കുകയും ചെയ്തത്. ഞായറാഴ്ച വൈകുന്നേരമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അപ്രതീക്ഷിതമായി ജോസ് ടോം യുഡിഎഫ് സ്ഥാനാർഥിയായി എത്തിയത്. എൻ.ഹരിയും മാണി സി.കാപ്പനും കഴിഞ്ഞ തവണ കെ.എം.മാണിയോട് മത്സരിച്ചു പരാജയപ്പെട്ടവരാണ്. ഇത്തവണ ഇവർ വീണ്ടും സ്ഥാനാർഥികളായിരിക്കുകയാണ്.മൂന്നു മുന്നണികളും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പാലായിൽ ഇനി രാഷ്ട്രീയ പോരാട്ടമാണ് നടക്കുവാൻ പോകുന്നത്. കെ.എം.മാണിയുടെ പിൻഗാമി ആരാണെന്നറിയാനുള്ള പോരാട്ടത്തെ രാഷ്്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജോസ് ടോമിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസിലെ ജോസ്, ജോസഫ് വിഭാഗങ്ങളുടെ…
Read More