സ്വന്തം ലേഖകൻ തൃശൂർ: പാലായിലേത് യുഡിഎഫിന്റെ മികച്ച സ്ഥാനാർത്ഥിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്ഗ്രസ് ഭിന്നതയും രണ്ടില ചിഹ്ന പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ്. അതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നതെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോടു പറഞ്ഞു. എന്നാൽ പാലായിൽ ചിഹ്നം പ്രശ്നമല്ലെന്നും അവിടെ ചിഹ്നവും സ്ഥാനാർത്ഥിയും കെ.എം.മാണിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിഷയുടെ പേരാണല്ലോ സ്ഥാനാർത്ഥിയായി ആദ്യം കേട്ടതെന്ന ചോദ്യത്തിന് പലരുടേയും പേരുകൾ പാലായിൽ വന്നുപോയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പി.ജെ.ജോസഫ് യുഡിഎഫിൽ അടിയുറച്ച് നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള ചാവക്കാട് പുന്ന നൗഷാദ് കുടുംബസഹായ നിധി പിരിവിന്റെ തുടക്കം രമേശ് ചെന്നിത്തല നിർവഹിച്ചു. നൗഷാദ് കൊലക്കേസിലെ മുഴുവൻ പ്രതികളേയും പോലീസ് പിടികൂടണമെന്നും ഗുണ്ടകൾ സ്വൈര്യവിഹാരം നടത്തുന്നത് ചോദ്യം ചെയ്യാൻ പോലും…
Read MoreTag: pala election
രണ്ടിലയില്ല..! സ്ഥാനാർഥിയെ അംഗീകരിക്കുന്നു, വിജയത്തിനായി പ്രവർത്തിക്കുമെന്ന് പി.ജെ. ജോസഫ്
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: പാലായിലെ യുഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനെ അംഗീകരിക്കുന്നുവെന്നും വിജയത്തിനായി പ്രവർത്തിക്കു മെന്നും പി.ജെ. ജോസഫ്. യുഡിഎഫ് ഇന്നലെ വൈകുന്നേരം യോഗം ചേർന്ന് പ്രഖ്യാപിച്ച സ്ഥാനാർഥിയായതിനാൽ അംഗീകരിക്കുന്നു. സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കും. രണ്ടില ചിഹ്നത്തിന്റെ കാര്യത്തിൽ ഇനി ഒരു ചർച്ചയില്ല. അതു അടഞ്ഞ അധ്യായമാണ്. സ്ഥാനാർഥിയായ ജോസ് ടോം ഞങ്ങൾ സസ്പെൻഡ് ചെയ്തയാളാണ്.അദ്ദേഹത്തെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. യുഡിഎഫ് അംഗീകരിച്ചതിനാൽ അംഗീകരിക്കുന്നു. സസ്പെൻഡ് ചെയ്തയാൾക്ക് ചിഹ്നം നൽകുന്നതിൽ സാങ്കേതിക പ്രശ്നമുണ്ട്. അതുകൊണ്ട് നിലവിൽ ചിഹ്നം നൽകാൻ കഴിയില്ല. പിന്നെ സ്ഥാനാർഥി തന്നെ പറഞ്ഞല്ലോ തന്റെ ചിഹ്നം കെഎം മാണിയാണെന്ന്, രണ്ടിലയില്ലങ്കിലും മത്സരിക്കുമെന്ന്. സ്ഥാനാർഥി തന്നെ പറഞ്ഞ സാഹചര്യത്തിൽ പിന്നെ ചിഹ്നം ഒരു പ്രശ്നമല്ലല്ലോ. ഇന്നലെ കൊണ്ട് സമവായ ചർച്ചകൾ അവസാനിച്ചു. ഇനി ചിഹ്നത്തിന്റെ കാര്യത്തിൽ ചർച്ചയ്ക്കു താത്പര്യമില്ല. ഇക്കാര്യം ഇന്നലെ യുഡിഎഫിന്റേയും കോൺഗ്രസിന്റേയും നേതാക്കളെ അറിയിച്ചിട്ടുണ്ട്.…
Read Moreനിഷയെ പേടിയില്ലെങ്കിൽ ഇവരിലാരെയെങ്കിലും സ്ഥാനാർഥിയാക്കൂ… 17പേരുകൾ നിരത്തി ജോസ് കെ. മാണിയെ പരിഹസിച്ച് ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോട്ടയം: പാലായിലെ കേരള കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം അഭിപ്രായ ഭിന്നതകളിൽപ്പെട്ട് നീളുന്നതിനിടെ ജോസ് കെ.മാണിയെ പരിഹസിച്ച് ഷോൺ ജോർജ്. നിഷ ജോസ് കെ.മാണിയേക്കാൾ പാലായിൽ മത്സരിക്കാൻ യോഗ്യതയുള്ളവർ വറെയുണ്ടെന്ന് ഷോൺ അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലാണ് ഷോൺ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. 17 പേരുടെ പേരുകളാണ് ഷോൺ നിർദേശിക്കുന്നത്.ജോയി എബ്രഹാം, കുര്യാക്കോസ് പടവൻ, സജി മഞ്ഞകടമ്പൻ, ഫിലിപ്പ് കുഴികുളം, സാജൻ തൊടുക, നിർമ്മല ജിമ്മി തുടങ്ങിയ 17 പേരുകളാണ് ഷോൺ നിർദേശിച്ചിട്ടുള്ളത്. “ഒരു പ്രാവശ്യം പോലും കേരളാ കോൺഗ്രസിന് സിന്ദാബാദ് വിളിക്കാത്ത ഭാര്യയെ താങ്കൾക്ക് പേടിയില്ലെങ്കിൽ കുടുതൽ ചർച്ചക്ക് ആവശ്യമില്ല, ഇവരിൽ ആരെ വേണമെങ്കിലും പരിഗണിക്കാ’മെന്നും ഷോൺ പരിഹസിക്കുന്നുണ്ട്.
Read Moreപാലായിലെ സ്ഥാനാർഥി; പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ജോസ് കെ. മാണി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി. ഇന്നു ചേരുന്ന യുഡിഎഫ് ഉപസമിതി ഇക്കാര്യം ചർച്ച ചെയ്യുമെന്നും പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥാനാർഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നാണ് ജോസ് വിഭാഗത്തിന്റെ നിലപാട്. മറ്റാരും ഇതിൽ ഇടപെടേണ്ടതില്ലെന്നും ഇക്കാര്യം യുഡിഎഫ് ഉപസമിതിയില് അറിയിക്കുമെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കുന്നു.
Read Moreപാലായിൽ അങ്കത്തട്ട് ഉണരുന്നു; മാണി സി. കാപ്പൻ നാളെ പത്രിക നൽകും ; യുഡിഎഫ് നേതൃയോഗം നാളെ കോട്ടയത്ത് ; എൻഡിഎ സ്ഥാനാർഥിയെ ഇന്നറിയാം
കോട്ടയം: മറ്റു രണ്ടു മുന്നണികളുടെ സ്ഥാനാർഥി നിർണയം പൂർത്തിയാകാത്തതിനാൽ ഇപ്പോൾ പാലായിലെ താരം ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ തന്നെ. പരസ്യപ്രചാരണത്തിനു തുടക്കം കുറിച്ച് ഇടതു സ്ഥാനാർഥി പാലായിൽ സജീവമായി. യുഡിഎഫിലും എൻഡിഎയിലും തിരക്കിട്ട ചർച്ചകൾ തുടരുന്നു. എൽഡിഎഫ് സ്ഥാനാർഥി നാളെ പത്രിക സമർപ്പിക്കും. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇന്നലെ രാവിലെ പാലായിലെത്തിയ എൽഡിഎഫ് സ്ഥാനാർഥിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.ഇന്നു രാവിലെ എലിക്കുളം,മേലുകാവ് പഞ്ചായത്തുകളിൽ മാണി സി. കാപ്പൻ പര്യടനം നടത്തുകയാണ്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാലായിൽ തയാറായെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തോടെ മാത്രമേ ക്യാന്പ് സജീവമാകുകയുള്ളു. നാളെ കോട്ടയത്ത് പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ യോഗം ചേർന്ന് സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്തും. ഇന്നലെ വൈകുന്നേരം യുഡിഎഫ് പാലാ മണ്ഡലം നേതൃയോഗം ചേർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകി. എൻഡിഎ ക്യാന്പിലും…
Read Moreപാലാ മണ്ഡലത്തിന്റെ പാരമ്പര്യം നിലനിർത്താൻ രാപകൽ അധ്വാനത്തിനു തയാറാകാൻ പ്രവർത്തകരോട് യുഡിഎഫ്
പാലാ: എന്തു വില കൊടുത്തും പാലാ മണ്ഡലത്തിന്റെ പാരന്പര്യം നിലനിർത്താൻ യുഡിഎഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഇതിനായി രാപകൽ അധ്വാനത്തിനു യുഡിഎഫ് പ്രവർത്തകരോട് നേതൃയോഗം ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ പാലായിൽ ചേർന്ന യുഡിഎഫ് നേതൃയോഗമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന രാപകൽ സമരം ജില്ലയിൽ ഉപേക്ഷിച്ച് രാപകൽ തെരഞ്ഞെടുപ്പു പ്രവർത്തനത്തിനാണ് നേതൃയോഗം രൂപം നൽകിയത്. രാപകൽ സമരത്തിലെ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാക്കും. ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. പാലാ കുരിശുപള്ളി കവലയിൽ യുഡിഎഫ് ഇലക്്ഷൻ കമ്മിറ്റി ഓഫീസ് തയാറാക്കി. ഇവിടെ യോഗങ്ങളും മറ്റും നടത്താനുള്ള ക്രമീകരണത്തോടെയാണ് ഓഫീസ് തയാറാക്കിയിരിക്കുന്നത്.പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫിന്റെ സംസ്ഥാന…
Read Moreഇടതു മുന്നണി ആവേശത്തിൽ; മുഖ്യമന്ത്രി സെപ്റ്റംബർ നാലിനു പാലായിൽ, കോടിയേരി മൂന്നിന്
പാലാ: ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിനു പിന്നാലെ തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞത് ഇടതു മുന്നണി പ്രവർത്തകരെ ആവേശത്തിലാക്കി. മാണി സി. കാപ്പന്റെ പേര് മാത്രമേ പരിഗണിച്ചിരുന്നുള്ളുവെന്നതിനാൽ തിരുവനന്തപുരത്ത് സ്ഥാനാർഥി പ്രഖ്യാപനം നടന്നയുടൻ തന്നെ പാലാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും സ്ഥാനാർഥിക്കു വോട്ടുകൾ അഭ്യർഥിച്ചു കൊണ്ടുള്ള ബോർഡുകൾ ഇടതുമുന്നണി പ്രവർത്തകർ സ്ഥാപിക്കാൻ ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നലെ വൈകുന്നേരമുണ്ടായതോടെ ഇടതു മുന്നണി ക്യാന്പ് ആവേശത്തിലാണ.് മാണി സി കാപ്പന്റെ പോസ്റ്ററുകളും നിരന്നു കഴിഞ്ഞു. സെപ്റ്റംബർ നാലിനു നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പാലായിലെത്തും. വൈകുന്നേരം നാലിന് നടക്കുന്ന കണ്വൻഷനായി മുനിസിപ്പൽ ടൗണ്ഹാൾ, പുഴക്കര മൈതാനം എന്നിവയാണ് പരിഗണിക്കുന്നത്. ഇടതുമുന്നണിയുടെ സംസ്ഥാന നേതാക്കളും കണ്വൻഷനിൽ പങ്കെടുക്കും. സെപ്റ്റംബർ മൂന്നിന് പാലായിൽ എസ്എഫ്ഐ വിദ്യാർഥി റാലിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി…
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്; സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നതിൽ ഒരു ആശങ്കയുമില്ല; എൽഡിഎഫിന് മികച്ച ഫലമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനെ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നതിൽ ഒരു ആശങ്കയും എൽഡിഎഫിനില്ല. ഇടതു മുന്നണിക്ക് അനുകൂലമായ മികച്ച ഫലം പാലായിലുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം കണക്കിലെടുക്കുന്നില്ല. ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പ്രത്യേക വികാരം സംസ്ഥാനത്തുണ്ടായിരുന്നു. അതാണ് യുഡിഎഫിന് മികച്ച വിജയം സമ്മാനിച്ചത്. ആ സാഹചര്യം ഇപ്പോഴില്ലെന്നും യുഡിഎഫ് അത്തരമൊരു വിജയം പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കോണ്ഗ്രസിലെ തർക്കങ്ങളൊന്നും എൽഡിഎഫ് പരിഗണിക്കുന്നില്ല. കെ.എം.മാണി വർഷങ്ങളായി വിജയിച്ച മണ്ഡലത്തിൽ അവർക്ക് ഗുണകരമായ അന്തരീക്ഷമല്ല നിലവിലുള്ളത്. തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമായി തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപിയെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്; എൽ ഡിഎഫിനു കാപ്പനാണ് മൂപ്പൻ; പാലായിൽ ജനവിധി തേടാൻ ഒരുങ്ങുന്നത് നാലാം തവണ
ജിബിൻ കുര്യൻ കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി എൻസിപി ദേശീയ നിർവാഹക സമിതി അംഗം മാണി സി കാപ്പൻ മത്സരിക്കും. ഇന്നു രാവിലെ പാലായിൽ നടക്കുന്ന എൻസിപി സംസ്ഥാന സമിതി യോഗത്തിൽ മാണി സി കാപ്പനെ സ്ഥാനാർഥിയായി തെരഞ്ഞെടുക്കും. തുടർന്ന് വൈകുന്നേരം നടക്കുന്ന എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയിൽ മാണി സി കാപ്പനെ സ്ഥാനാർഥിയാക്കാൻ എൻസിപിക്ക് അനുമതി നല്കും. തുടർന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി മാണി സി കാപ്പന്റെ സ്ഥാനാർഥിത്വം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. അപ്പോൾ തന്നെ പാലാ ടൗണിൽ പ്രചാരണവും ആരംഭിക്കും. 63കാരനായ മാണി സി കാപ്പൻ ഇത് നാലാം തവണയാണ് പാലായിൽ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ കേരളാ കോണ്ഗ്രസിലെ കെ.എം.മാണിയോട് 4307 വോട്ടിനാണ് പരാജയപ്പെട്ടത്.പാലായിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമാണ്. നാളികേര വികസന കോർപറേഷൻ മുൻ വൈസ് ചെയർമാൻ, എൻസിപി…
Read Moreമതിലും മനസും ബുക്കു ചെയ്ത് പാർട്ടികൾ; പാലായിൽ പടയ്ക്കൊരുങ്ങി മുന്നണികൾ
പാലാ: സ്ഥാനാർഥികൾക്കായി ചുവരുകൾ ബുക്കു ചെയ്യുന്നതിനൊപ്പം വോട്ടർമാരുടെ മനസും വോട്ടും ബുക്കു ചെയ്ത് മുന്നണികൾ പാലായിലെ തെരഞ്ഞെടുപ്പു ഗോദയിൽ സജീവമായി. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. യുഡിഎഫും എൽഡിഎഫും എൻഡിഎയും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായുള്ള ഓഫീസുകൾ തുറുന്നു കഴിഞ്ഞു. മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമുള്ള ചുവരുകൾ തങ്ങളുടെ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പതിക്കാുള്ള തയാറെടുപ്പിലാണ് പാർട്ടി പ്രവർത്തകർ. മൂന്നു മുന്നണികളുടെയും തിരക്കിട്ട യോഗങ്ങളും ചർച്ചകളും ഇന്നലെയും പാലായിലും കോട്ടയത്തുമായി നടന്നു. എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നു വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. യുഡിഎഫിൽ ചർച്ച ഇന്നും തുടരുകയാണ്. എൻഡിഎയുടെ സ്ഥാനാർഥിയുടെ കാര്യം വെള്ളിയാഴ്ച വൈകുന്നേരത്തോടെ അറിയാമെന്നാണ് നേതാക്കൾ പറയുന്നത്. ചുവരുകൾ എല്ലാം ബുക്ക്ഡ് പാലാ: മണ്ഡലത്തിന്റെ മുക്കിലൂം മൂലയിലുമുള്ള ചുവരുകൾ തേടിയുള്ള നെട്ടോട്ടത്തിലാണ് പാർട്ടി പ്രവർത്തകർ. കണ്ണായ സ്ഥലങ്ങളിലെ പല ചുവരുകളും ആദ്യം ബുക്കു ചെയ്യുകയാണ്…
Read More