തിരുവനന്തപുരം: ഉപതെരഞ്ഞടുപ്പ് നടക്കുന്ന പാലായിലെ കേരള കോൺഗ്രസ് സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ.മാണിയും പി.ജെ. ജോസഫും ഒറ്റക്കെട്ടായി സ്ഥാനാർഥിയെ നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ സിപിഎം തെറ്റുതിരുത്തൽ രേഖ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Read MoreTag: pala election
ചെങ്ങന്നൂർ മോഡൽ പാലായിൽ സിപിഎം പരീക്ഷിക്കും; വിജയ തന്ത്രത്തിന് ചുക്കാൻ പിടിക്കാൻ മുതിർന്ന നേതാക്കളും
കോട്ടയം: പാലാ പിടിക്കാൻ സിപിഎമ്മിന്റെ പുതിയ പ്ര ചാരണ തന്ത്രം. 10 വീടുകൾക്ക് ഒരു പാർട്ടി അംഗവും 25 വീടിന് ഒരു വനിതാ പാർട്ടിയംഗവും എന്ന നിലയിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മോഡൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. വൈക്കം വിശ്വൻ, എം.എം.മണി, കെ.പി.മേരി, ജയിംസ് മാത്യു, പി.കെ.ബിജു, കെ.സോമപ്രസാദ് , പി.രാജേന്ദ്രൻ, കെ. സുരേഷ്കുറുപ്പ് എന്നിവരാണ് പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. പാർട്ടി എംഎൽഎമാർക്ക് പഞ്ചായത്തുകളുടെ ചുമതല നൽകും. ഇന്നലെ സിപിഎം പാലാ ഏരിയാകമ്മിറ്റി ഓഫീസിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് പുതിയ പ്രചാ രണ തന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. പാലാ ഒഴികെ 11 ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള 20 കമ്മിറ്റിയംഗങ്ങൾക്ക് ബൂത്തുകളുടെ ചുമതല നൽകി. ജില്ലാ കമ്മിറ്റിയംഗങ്ങൾക്ക് മൂന്നു പഞ്ചായത്തുകളുടെയും ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾക്ക് രണ്ടു പഞ്ചായത്തുകളുടെയും ചുമതലയുണ്ടാകും. രാഷ്ട്രീയ രംഗത്ത് ഉണ്ടായിരിക്കുന്ന…
Read Moreപാലായിൽ ആരായിരിക്കും സ്ഥാനാർഥികൾ ? കവലകളിൽ ചർച്ച കൊഴുക്കുന്നു; എൽഡിഎഫ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും; യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളെയും ഉടനെ അറിയാം
കോട്ടയം: എല്ലാ കണ്ണുകളും ഇനി പാലായിലേക്ക്. പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അവിടത്തെ ചെറിയ വിശേഷം പോലും ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ആരൊക്കെയാകും സ്ഥാനാർഥികൾ എന്നതാണ് ആദ്യത്തെ ചർച്ച. അവരുടെ ജയപരാജയങ്ങൾ സംബന്ധിച്ച ചർച്ചകളും മറ്റും ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ മീനച്ചിലാറിന്റെ തീരത്തെ കാർഷിക ഭൂമികയിൽ രാഷ്ട്രീയ ആരവം ഉയരുകയായി. തിരക്കിട്ട ചർച്ചകളും യോഗങ്ങളും പ്രകടനങ്ങളുമായി കേരള രാഷ്ട്രീയം പാലായിൽ സംഗമിക്കുന്നു. കുരിശുപള്ളി കവലയിലും സ്റ്റേഡിയം ജംഗ്ഷനിലും പുഴക്കര മൈതാനത്തും ഇനി എന്നും സമ്മേളനങ്ങൾ. കമാനങ്ങളും തോരങ്ങളുമായി പാലാ ഉണരുന്പോൾ ഇനിയുള്ള ദിനങ്ങൾ നിർണായകം. പാലാ നഗരസഭയും 13 പഞ്ചായത്തുകളും ഉൾപ്പെടുന്ന ഭൂപ്രദേശത്ത് കെ.എം. മാണിയുടെ വിയോഗം സൃഷ്ടിച്ച ഒഴിവിലെ തെരഞ്ഞെടുപ്പിന് മുന്നണികളും പാർട്ടികളും കോപ്പുകൂട്ടുകയാണ്. ഇന്നലെ നടന്ന യുഡിഎഫ് നേതൃയോഗത്തിൽ കേരള കോണ്‍ഗ്രസ്-എം സ്ഥാനാർഥിയെ രണ്ടു ദിവസത്തിനുള്ളിൽ ചർച്ച ചെയ്തു തീരുമാനിക്കാൻ ജോസ്…
Read Moreബുധനാഴ്ചയായാൽ എന്താ കുഴപ്പം..! പാലായിലെ ഇടതു സ്ഥാനാർഥി ആരെന്ന് ബുധനാഴ്ചയറിയാമെന്ന് കോടിയേരി
പാലക്കാട്: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥി ആരാണെന്ന് ബുധനാഴ്ച വ്യക്തമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഘടകക്ഷികളുടെ സീറ്റ് പിടിച്ചെടുക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Read Moreപാലാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയാരെന്ന് തീരുമാനമായില്ല; തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് യുഡിഎഫ്
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആരാകണമെന്നതിൽ യുഡിഎഫ് യോഗത്തിൽ തീരുമാനമായില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ തർക്ക വിഷയങ്ങളിൽ സമവായമുണ്ടാക്കാനാണ് യുഡിഎഫിന്റെ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ പി.ജെ. ജോസഫ് ജോസ് കെ. മാണി വിഭാഗങ്ങൾക്കിടയിൽ തർക്കങ്ങളുണ്ട്. ഇതിനാൽ അഭിപ്രായഭിന്നത പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല യുഡിഎഫ് യോഗ ശേഷം വ്യക്തമാക്കി. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം, പാലായിൽ ജയ സാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. നേരത്തേ, സ്ഥാനാർഥിയെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കുമെന്ന പി.ജെ ജോസഫിന്റെ വാദത്തെ തള്ളി റോഷി അഗസ്റ്റിൻ രംഗത്തെത്തിയിരുന്നു. കെ.എം. മാണിയുടെ സീറ്റിനെ ചൊല്ലി തർക്കങ്ങൾക്ക് പ്രസക്തിയില്ലെന്നും സ്ഥാനാർഥിയെ ജോസ് കെ. മാണി പ്രഖ്യാപിക്കുമെന്നും റോഷി പ്രതികരിച്ചു. പാലാ സീറ്റിൽ യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത് കേരള കോൺഗ്രസ്-എമ്മായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ്…
Read Moreപാലായിലെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്നു തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്ന് ജോസ് കെ. മാണി
പാലാ: പാലായിലെ സ്ഥാനാർഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം പി പറഞ്ഞു. സ്ഥാനാർഥിയെ സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ല. കെ.എം. മാണി അന്തരിച്ചിട്ട് ആറ് മാസം പിന്നിട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പാലായിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതാണ്. കഴിഞ്ഞ ഒന്നരമാസമായി നിയോജക മണ്ഡലത്തിൽ പാർട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ബൂത്ത്, മണ്ഡലം, നിയോജക മണ്ഡലം കണ്‍വൻഷനുകൾ പൂർത്തിയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. സ്ഥാനാർഥിയെ സംബന്ധിച്ച് ആരുമായും ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. ഇന്നു തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് നേതൃയോഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി നൽകുന്ന സൂചന. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജോസഫ് ഗ്രൂപ്പാണ് ഒൗദ്യോഗിക വിഭാഗം എന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇത് ആർക്കും അവകാശപ്പെടാവുന്നത് ആണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ…
Read Moreയുഡിഎഫ് യോഗം ആരംഭിച്ചു; പാലാ ഉപതെരഞ്ഞെടുപ്പ് മുഖ്യ വിഷയം
തിരുവനന്തപുരം: യുഡിഎഫ് യോഗം ആരംഭിച്ചു. പാലാ ഉപതെരഞ്ഞെടുപ്പാണ് യോഗത്തിന്റെ മുഖ്യ വിഷയം. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയം ചർച്ചയാകും. കന്റോണ്‍മെന്റ് ഹൗസിൽ യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് യോഗം . കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാൻ, യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, അനൂപ് ജേക്കബ്, ജോണി നെല്ലൂർ, പിജെ.ജോസഫ്, ജോസ് കെ മാണി, സി.പി.ജോണ്‍ , എ.എ. അസീസ് എന്നിവർ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റാണ് പാലാ. എന്നാൽ കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന് പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഇതുവരെക്കും സാധിക്കാത്തത് മുന്നണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജോസ് കെ മാണി, പി.ജെ. ജോസഫ് എന്നിവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ യുഡിഎഫിന് ഏറെ നാളായി ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയായിരുന്നു.
Read Moreപാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ്; കോടിയേരിയുടെ പ്രസ്താവന ആത്മവിശ്വാസക്കുറവിന്റെ തെളിവെന്ന് ശ്രീധരൻ പിള്ള
കോഴിക്കോട്: പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം സിപിഎമ്മിന്റെ ആത്മവിശ്വാസക്കുറവിനു തെളിവെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ മൽസരിപ്പിക്കണമെന്ന് കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിനായി രണ്ടു ദിവസത്തിനകം എൻഡിഎ യോഗം ചേരുമെന്നും ശ്രീധരൻപിള്ള അറിയിച്ചു.
Read Moreസ്ഥാനാർഥിയെ ജോസ് കെ. മാണി തീരുമാനിക്കും; ജോസഫിനെ തള്ളി റോഷി അഗസ്റ്റിൻ
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരള കോൺഗ്രസ്-എം സ്ഥാനാർഥിയെ ജോസ് കെ. മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. സ്ഥാനാർഥിയെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കുമെന്ന പി.ജെ ജോസഫിന്റെ വാദത്തെ തള്ളിയാണ് റോഷിയുടെ പ്രതികരണം. സ്ഥാനാർഥിയെ നിർണയിക്കാൻ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ. മാണിയെയാണ്. കെ.എം. മാണിയുടെ സീറ്റിനെ ചൊല്ലി തർക്കങ്ങൾക്ക് പ്രസക്തിയില്ല. സീറ്റ് ആർക്കാണെന്ന് എല്ലാവർക്കും അറിയാമെന്നും റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സ്ഥാനാർഥിയെ പാർട്ടിക്കകത്ത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. മാണി കുടുംബത്തിൽനിന്ന് തന്നെയാണോ സ്ഥാനാർഥി എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റിൽ യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത് കേരള കോൺഗ്രസ്-എമ്മായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. പാലാ സീറ്റില്‍ 54 വര്‍ഷമായി കേരളാ കോണ്‍ഗ്രസ്-എം ആണ് മത്സരിക്കുന്നത്. ഈ കീഴ്വഴക്കം മാറ്റേണ്ട…
Read Moreകേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിധിയെഴുത്തിൽ യുഡിഎഫ് സിക്സർ അടിക്കും, പാലാ പിടിക്കും; ആത്മവിശ്വാസത്തിൽ മുല്ലപ്പള്ളി
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണു പാലായിൽ നേടിയത്. തികഞ്ഞ ഐക്യത്തോടെ തന്നെയാണു യുഡിഎഫ് മുന്നോട്ടു പോകുന്നത്. യുഡിഎഫ് യോഗത്തിൽ ഉപതെരഞ്ഞെടുപ്പുകൾ ചർച്ചയാകും. ആറു ഉപതെരഞ്ഞെടുപ്പുകളാണു നടക്കാൻ പോകുന്നത്. അതിന്റെ ആദ്യഘട്ടമാണു പാലാ ഉപതെരഞ്ഞടുപ്പ്. യുഡിഎഫ് സിക്സർ അടിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരള കോണ്‍ഗ്രസിൽ ചെറിയ അഭിപ്രായ വ്യത്യാസം മാത്രമാണു നിലനിൽക്കുന്നത്. ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. ഇതിനെതിരായ വിധിയെഴുത്താവും ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാവുയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More