പഴയ കാലത്ത് നിര്‍മ്മിച്ച ഒട്ടുമിക്ക കെട്ടിടങ്ങളും ഇന്നും പ്രൗഢിയോടെ നിലനില്‍ക്കുന്നവയാണ്. പഴയ ബറോഡയിലെ പ്രമുഖ മറാത്ത കുടുംബമായിരുന്ന ഗെയ്ക്വാദുകളാണ് വലിയ രമ്യഹര്‍മ്യങ്ങള്‍ ഗുജറാത്തില്‍ പണിയാന്‍ തുടക്കമിട്ടത്. രാജകുടുംബമല്ലെങ്കിലും ഇവര്‍ താമസിച്ചിരുന്ന മന്ദിരങ്ങള്‍ കൊട്ടാരമെന്നാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്ന ബഹുമതിയും കൊട്ടാരത്തിന് സ്വന്തം. സായാജിറാവു ഗെയ്ക്വാദ് എന്ന വ്യക്തിയാണ് 1890 ല്‍ ലക്ഷ്മി വിലാസ് കൊട്ടാരം നിര്‍മിച്ചത്. ഇന്ത്യന്‍ ആര്‍ക്കിടെക്ചറും വിക്ടോറിയന്‍ ആര്‍ക്കിടെക്ചറും സമന്വയിപ്പിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലെ ഹൃദയഭൂമിയില്‍ 700 ഏക്കറില്‍ പരന്നു കിടക്കുകയാണ് പാലസ്. ലണ്ടനിലെ ബക്കിംഗ്ഹാം പാലസിന്റെ നാലിരട്ടി വലിപ്പമുണ്ട് ലക്ഷ്മിവിലാസ് പാലസിന്. ആഗ്രയില്‍ നിന്നുള്ള വെട്ടുകല്ല്, പൂനയില്‍ നിന്നും കൊണ്ടുവന്ന ട്രാപ് സ്റ്റോണ്‍, രാജസ്ഥാനില്‍ നിന്നും ഇറ്റലിയില്‍ നിന്നും കൊണ്ടുവന്ന മുന്തിയ മാര്‍ബിളുകള്‍ തുടങ്ങിയവ നിര്‍മാണത്തിനുപയോഗിച്ചു. ലിഫ്റ്റ് സൗകര്യം, ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, വൈദ്യുതി തുടങ്ങി…
Read More