പാലക്കാട്: കാറിടിച്ചു വീണ വിദ്യാർഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിയിൽ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവറെ റിമാൻഡ് ചെയ്തു. മലപ്പുറം പുത്തനത്താണി സ്വദേശി നാസറിനെയാണു കോടതി റിമാൻഡ് ചെയ്തത്. മന:പൂർവമല്ലാത്ത നരഹത്യക്കു കസബ പോലീസ് കേസെടുത്ത നാസറിന്റെ ലൈസൻസ് റദ്ദാക്കുമെന്നു മോട്ടോർ വാഹന വകുപ്പും അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ കൈതക്കുഴിക്ക് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന നല്ലേപ്പിള്ളി കുറുമന്ദാം പള്ളം സുദേവന്റെ മകൻ സുജിതിനെ ( 12) ആണ് കാറിടിച്ചത്. ഇടിച്ചശേഷം അതേ കാറിൽ കൊണ്ട ുപോയെങ്കിലും പകുതി വഴിയിലെത്തിയപ്പോൾ ടയർ പഞ്ചറായായെന്നു പറഞ്ഞ് ഡ്രൈവർ ഇറക്കിവിട്ടു. മറ്റൊരു വാഹനത്തിൽ കയറ്റിവിട്ട ശേഷം കാറിലെ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. ആറു കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്ത് മരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണു കാറിന്റെ ഉടമ മലപ്പുറം പുത്തനത്താണി സ്വദേശി അഷ്റഫാണെന്നു തിരിച്ചറിഞ്ഞത്.…
Read MoreTag: palakkad
കല്ലേക്കാട് എ.ആർ ക്യാന്പിലെ കുമാറിന്റെ മരണം; കൊലപാതകത്തിന് കേസെടുക്കണമെന്ന് ഭാര്യ
പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാന്പിലെ പോലീസുകാരൻ കുമാറിന്റെ മരണത്തിൽ കൊലപാതകത്തിന് കേസെടുക്കണമെന്ന് ഭാര്യ സജിനി. ഇപ്പോൾ ആത്മഹത്യ എന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇതിലെ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ക്യാന്പിലെ മുൻ ഡെപ്യൂട്ടി കമാൻഡന്റ് എസ്. സുരേന്ദ്രനെ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഇപ്പോഴത്തെ അന്വേഷണപുരോഗതിയിൽ തൃപ്തിയുണ്ടെങ്കിലും കുമാറിനെ മുതിർന്ന ഉദ്യോഗസ്ഥർ മർദിക്കുകയും മാനസിക പീഢനങ്ങൾ ഏൽപ്പിക്കുകയും ചെയ്തെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കൊലപാതകകുറ്റം ഇവർക്കെതിരെ ചുമത്തണം. ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്നും സജിനി പറഞ്ഞു. ഇതുവരെ എട്ടുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവരേയും ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഇന്നലെ ഉച്ചയോടെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത മുൻ ഡെപ്യൂട്ടി കമാൻഡന്റ് സുരേന്ദ്രനെ പതിനാലു ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. രണ്ടുമാസം മുന്പാണ് കല്ലേക്കാട് എആർ ക്യാന്പിലെ…
Read More